തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവരുന്നത് പതിവ്; ഒടുവില്‍ പൊലീസിന്റെ കെണിയില്‍

Google Oneindia Malayalam News

തൃശൂര്‍: ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി. പുത്തൂര്‍ വെട്ടുകാട് പുളിഞ്ചോട് ദേശത്ത് ചിറയത്ത് വീട്ടില്‍ ജിബിന്‍ (34), പീച്ചി ആശാരിക്കാട് പുന്നച്ചോട് ദേശത്ത് വാഴപ്‌ളാക്കല്‍ വീട്ടില്‍ റിജോ (26) എന്നിവരാണ് നെടുപുഴ പോലീസിന്റെ പിടിയിലായത്.

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം; കുടുക്കാന്‍ രണ്ട് ലക്ഷത്തോളം ഫയലുകള്‍, പരിശോധിക്കുംനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം; കുടുക്കാന്‍ രണ്ട് ലക്ഷത്തോളം ഫയലുകള്‍, പരിശോധിക്കും

ഇക്കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ചിയ്യാരം ആല്‍ത്തറ ജംഗ്ഷന് സമീപം ബേക്കറി നടത്തി വന്നിരുന്ന സ്ത്രീ ധരിച്ചിരുന്ന മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കവര്‍ച്ച ചെയ്തത്. പ്രായമായ സ്ത്രീ സ്വര്‍ണമാല ധരിച്ചിരിക്കുന്നതുകണ്ട്, സോഡ കുടിക്കാനെന്ന വ്യാജേന പ്രതികള്‍ കടയിലെത്തി, സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല വലിച്ചെടുത്ത് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

police

കേസന്വേഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഐപിഎസ്, നെടുപുഴ ഇന്‍സ്‌പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. സംഭവ സ്ഥലത്തിനു 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുന്നൂറിലധികം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചതില്‍നിന്നുമാണ് കുറ്റവാളികളെ കുടുക്കിയത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സമാനമായ കുറ്റകൃത്യങ്ങള്‍ മുന്‍പും ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്നും മോഷണമുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ് കെ.ജി (നെടുപുഴ) സുനീപ് കെ.ബി (ടൌണ്‍ വെസ്റ്റ്) എന്നിവരും ഉണ്ടായിരുന്നു.

Thrissur
English summary
Nedupuzha police arrested a man for robbing a woman's gold necklace while riding a bike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X