Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്; ആശങ്ക കുറയാതെ ജില്ല

തൃശൂര്‍: കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ 49ാം ഡിവിഷന്‍ (എല്‍ത്തുരുത്ത് കോളജ് റോഡില്‍ മംഗലത്തുവഴിയും കുന്നത്ത് കിണര്‍ സെന്റര്‍ മുതല്‍ സൊസൈറ്റി സ്വാമിപ്പാലം വരെയും), കുന്നംകുളം നഗരസഭ 16ാം ഡിവിഷന്‍, 18ാം ഡിവിഷന്‍ (പനങ്ങായ് കയറ്റത്തിന് മുമ്പുള്ള വലതുഭാഗത്തേയ്ക്കുള്ള കളരി സംഘം റോഡ്) എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

C

കൂടാതെ, കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് (കോളനിയിലേക്ക് തുടങ്ങുന്ന ടാറിംഗ് റോഡ് മുതല്‍ കനാല്‍ ഭാഗത്തു കൂടി യുവരശ്മി ക്ലബ് വരെയുള്ള പ്രദേശം), 14ാം വാര്‍ഡ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് (ബലിപറമ്പ് മുതല്‍ തൈവെപ്പ് വരെയും തൈവെപ്പ് മുതല്‍ പാണാട്ട് ക്ഷേത്രം റോഡ് വരെയും), വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് (കരൂപ്പടന്ന), 13ാം വാര്‍ഡ് (പേഴുംകാട്), 14ാം വാര്‍ഡ് (പൂവ്വത്തുംകാട്), 15ാം വാര്‍ഡ് (ബ്രാലം) എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

കയ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് (മയിലാംകുളം വായനശാല റോഡ് 295ാം വീട് മുതല്‍ 318ാം വീട് വരെയുള്ള പ്രദേശങ്ങള്‍), 15ാം വാര്‍ഡ് (പഴമുക്ക് കരിപ്പാടം വീട് 93 മുതല്‍ 119 വരെ), എളവള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് (പൂവ്വത്തൂര്‍), പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ്, പത്താം വാര്‍ഡ് (അകതിയൂര്‍ മില്ല് റോഡ്), ദേശമംഗലം ഗ്രാമപഞ്ചായത്ത് എട്ട്, ഒമ്പത് വാര്‍ഡുകള്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് എന്നിവയും പുതിയ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

അതേസമയം, രോഗവ്യാപന സാധ്യത കുറഞ്ഞ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ്, പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+