തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ നടപടികള്‍ കര്‍ശനമാക്കി; കടകളില്‍ 3 ജീവനക്കാര്‍ മാത്രം, പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിഏഴാം ഡിവിഷനും അന്നമടയിലെ 07, 08 വാര്‍ഡുകളും കണ്ടയിന്മെന്റ് സോണുകളാക്കാന്‍ തീരുമാനം. കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായിട്ടാണ് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.

t

നേരത്തെ കണ്ടയിന്റ്മെന്റ് സോണുകളായിരുന്ന കുന്നംകുളം നഗരസഭയിലെ 07, 15, 17, 19, 26 ഡിവിഷനുകളെ ഒഴിവാക്കി. എന്നാല്‍ കുന്നംകുളം നഗരസഭയിലെ 10. 11. 25 ഡിവിഷനുകള്‍ കണ്ടയിന്റ്മെന്റ് സോണുകളായി തുടരും.നടത്തറ ഗ്രാമപഞ്ചായത്തിലെ 08, പുത്തന്‍ ചിറയിലെ 06,07, അന്നമനടയിലെ 17, അരിമ്പൂരിലെ 05, അതിരപ്പിള്ളിയിലെ 04 വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണുകളായി തുടരും.

Recommended Video

cmsvideo
മനുഷ്യ കുലത്തിനായി വൈകല്യം മറന്ന ജീവിതം | Oneindia Malayakam

എണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റിഎണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റി

ജില്ലയിലെ എല്ലാ മുഖ്യ മാര്‍ക്കറ്റുകളിലെയും കടകളില്‍ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കാര്‍ഡില്ലാത്തവരെ മാര്‍ക്കറ്റുകളില്‍ പ്രവേശിപ്പിക്കില്ല. കടകളില്‍ സാനിറ്റൈസര്‍, ഗുണനിലവാരമുള്ള മാസ്‌ക്, കയ്യുറ എന്നിവ നിര്‍ബന്ധമായും കരുതണം. 60 വയസിനു മുകളിലുള്ളവരെ കടകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിന് കടകളില്‍ കൃത്യമായ മാര്‍ക്കിങ് വേണം.

സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലിസ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി

വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും. കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദര്‍ശിപ്പിക്കണം. പകുതി ജീവനക്കാര്‍ക്ക് ഒരാഴ്ച, മറു പകുതി അടുത്ത ആഴ്ച എന്ന രീതിയില്‍ കടയുടെ പ്രവര്‍ത്തനം ക്രമീകരിക്കണം. ചരക്കു ലോറികള്‍ക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കര്‍ശനമാക്കും. കടയുടെ പുറത്തു പടികളില്‍ വച്ച് കച്ചവടം അനുവദിക്കില്ല. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള സാധങ്ങള്‍ തൊട്ടു പരിശോധിച്ച് വാങ്ങുന്ന പതിവ് രീതി പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴിനെല്ലും പതിരും തിരിക്കാന്‍ കോണ്‍ഗ്രസ്; വാതില്‍ തുറക്കാതെ ബിജെപി, സച്ചിന്‍ പൈലറ്റിന് മുമ്പില്‍ 3 വഴി

വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്വിമതര്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് പക്ഷത്തേക്ക്; സച്ചിന്‍ പൈലറ്റ് ഒറ്റപ്പെട്ടു, ആശങ്ക അകന്ന് ഗെഹ്ലോട്ട്

Thrissur
English summary
New Covid 19 control measures in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X