തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ താലപ്പൊലി: സവാസിനി പൂജ ഭക്തിസാന്ദ്രം, ക്ഷേത്രത്തില്‍ ആടിനെ നടതള്ളി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലി ഭക്തി സാന്ദ്രമായി. ഇന്നലെ രാവിലെ മുതല്‍ ക്ഷേത്രാങ്കണത്തിലേക്ക് ഭക്തജന ഒഴുക്കായിരുന്നു. സവാസിനി പൂജക്കായി മലയരന്മാരും കുഡുംബി സമുദായക്കാരും ക്ഷേത്രത്തിലേക്ക് ഭക്തിലഹരിയില്‍ ഒഴുകിയെത്തി. കുഡുംബി സമുദായക്കാര്‍ ആചാര പെരുമഴ തീര്‍ത്ത് തെക്കേ നടയിലെ ശ്രീകുരുംബാമ്മയുടെ നടയില്‍ ആടുകളെ മാലയിട്ട് താളമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആടിനെ നടതള്ളി.

മലയരന്മാര്‍ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ ആല്‍ത്തറയില്‍ ശര്‍ക്കര അവില്‍ മലര്‍, പഴം തുടങ്ങിയ ഉപയോഗിച്ച് കൂട്ട കൂട്ടമായി ഇട്ട് പരമ്പരാഗത പുജയായ സവാസിനി പൂജ നടത്തി. കുഡുംബി സമുദായക്കാരും പൂജ നടത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. കുരുംബാമ്മയുടെ നടയില്‍നിന്ന് ആരംഭിച്ച എഴുന്നള്ളിപ്പിന് ഒമ്പത് ഗജവീരന്മാര്‍ അണിനിരന്നു. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ചെണ്ടമേളവും കേളത്ത് കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറി. തുടര്‍ന്ന് തിരുനടയില്‍ തായമ്പകയും അരങ്ങേറി.

kodungallursreekurumbatemple-1

ദേശക്കാരുടെ തര്‍ക്കം, ശ്രീകുരുംബകാവില്‍ ഇക്കുറി വെടിക്കെട്ടില്ല


ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിക്ക് ഇക്കുറി വെടിക്കെട്ട് നടന്നില്ല. കുഡുംബി സമുദായക്കാരുടെ വകയായിരുന്നു എല്ലാ വര്‍ഷവും വെടിക്കെട്ട് ഉണ്ടായിരുന്നത്. എറണാകുളം ദേശക്കാരും തൃപ്പൂണിത്തുറ ദേശക്കാരുമാണ് വെടിക്കെട്ട് നടത്തിയിരുന്നത്. ദീപരാധയ്ക്ക് മുന്‍പാണ് വെടിക്കെട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വെടിക്കെട്ട് മൂലം ആന ഇടഞ്ഞത് താലപ്പൊലിക്ക് പരിഭ്രാന്തി പരത്തിയിരുന്നത് ഇത് ഇത്തവണ ദീപാരാധനക്ക് ശേഷം വെടിക്കെട്ട് മതിയെന്ന് ദേവസ്വം അധികൃതര്‍ എറണാകുളം ദേശക്കാരുമായി ചര്‍ച്ച നടത്തി തീരുമാനം എടുത്തിരുന്നു. ഈ ചര്‍ച്ച തൃപ്പൂണിത്തുറ ദേശക്കാര്‍ അംഗീകരിച്ചില്ല.

kodungallurtemple-

ഇതേ തുടര്‍ന്ന് ഇരുവിഭാഗക്കാരും തമ്മില്‍ വാക്ക് തര്‍ക്കത്തില്‍ കലാശിക്കുകയും പ്രതിഷേധസൂചകമായി ചില ആളുകള്‍ ആനയ്ക്കു മുന്‍പില്‍ കിടക്കുകയും ചെയ്തു.ഇതേസമയം പോലീസെത്തി ഇരുവരുമായി ചര്‍ച്ച നടത്തിയെങ്കിലും തിരുമാനമായില്ല.പോലീസ് പടക്കം അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.തൃപ്പൂണിത്തുറ ദേശക്കാര്‍ അഴിച്ചു മാറ്റുകയും ചെയ്തതോടെ പടക്കം പൊട്ടിക്കാതെ സംഘം മടങ്ങുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് താലപ്പൊലിക്ക് വെടിക്കെട്ട് ഇല്ലാതെ ആവുന്നത്. പടക്കം ഇല്ലാതെ വന്നതോടുകൂടി ഭക്തര്‍ നിരാശരായി മടങ്ങി.


Thrissur
English summary
news about kodungallur sree kurumba temple rituals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X