തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെട്ടിടത്തില്‍ രണ്ട് പേര്‍ വിഷപ്പുകയേറ്റു മരിച്ച സംഭവം: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

Google Oneindia Malayalam News

തൃശൂര്‍: കൊക്കാലെ ശക്തന്‍നഗറിലെ വ്യാപാരസമുച്ചയത്തില്‍ സ്ഥാപന ഉടമയും ജീവനക്കാരിയും വിഷപ്പുകയേറ്റു മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഷമീല കോംപ്ലക്‌സിലെ ഒന്നാംനിലയിലെ ഓഫീസില്‍ റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ എന്ന ഡെന്റല്‍ സാമഗ്രികളുടെ നിര്‍മാണ സ്ഥാപന ഉടമ വടക്കാഞ്ചേരി വാഴക്കോട് അകമല പടിഞ്ഞാറേക്കുഴി കണ്ടത്തില്‍ ബിനു ജോയ് (32), ഗോവ സ്വദേശിനി പൂജ ദീപക് രത്തോഡ് (20) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വീട്ടുകൊടുത്തത്.

ജനറേറ്റില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വിഷപ്പുക ശ്വസിക്കുന്ന അവസ്ഥയുണ്ടായാല്‍ പെട്ടെന്നു ബോധക്ഷയമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷമേ തുടരന്വേഷണ നടപടി തീരുമാനിക്കൂ. മുറിയ്ക്കകത്ത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് വിഷപ്പുകയുണ്ടായി എന്നാണ് നിഗമനം.

അസമിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മുൻ എംപിയും മന്ത്രിയും ബിജെപിയിലേക്ക്അസമിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി; മുൻ എംപിയും മന്ത്രിയും ബിജെപിയിലേക്ക്

ജനറേറ്റില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വിഷപ്പുക ശ്വസിക്കുന്ന അവസ്ഥയുണ്ടായാല്‍ പെട്ടെന്നു ബോധക്ഷയമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ചലനശേഷിയും നഷ്ടമാകും. ഇരുവരും ഷട്ടര്‍ ഉയര്‍ത്തി മുറിയില്‍ കടന്നശേഷമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വൈദ്യുതി ബന്ധമില്ലാതിരുന്നതിനാലാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങളില്ലെന്നും പോലീസ് അറിയിച്ചു.

binu-15524684

ഞായറാഴ്ച്ച സന്ധ്യയ്ക്ക് ഇരുവരും ഓഫീസ് മുറിയില്‍ തങ്ങിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പൂജ താമസിച്ചിരുന്ന പടിഞ്ഞാറേ കോട്ടയിലെ വനിതാ ഹോസ്റ്റല്‍ അധികൃതര്‍ ഇവര്‍ തിരികെയെത്തിയിട്ടില്ലെന്നു പോലീസിനു പരാതി നല്‍കിയിരുന്നു. ഞായര്‍ വൈകീട്ടു നാലരയോടെയാണ് പൂജ ഹോസ്റ്റലില്‍നിന്നു പുറത്തുപോയത്. പിന്നീടു തിരികെയെത്തിയില്ല. പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസുമെടുത്തു. ഇവര്‍ ഹോസ്റ്റലില്‍ എത്തിയത് അഞ്ചുമാസം മുമ്പാണ്

ബിനുവിന്റെ വീട്ടുകാരും അന്വേഷണം നടത്തിയിരുന്നു. ബിനുവിന്റെ ഭാര്യ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയ്ക്കും ആറേമുക്കാലിനുമിടയില്‍ ഈ ഭാഗത്ത് വൈദ്യുതി തടസപ്പെട്ടിരുന്നു. ഇതിനിടെ ഇരുവരും വൈകിട്ട് അഞ്ചേകാലോടെ സ്ഥാപനത്തിലെ ഷട്ടര്‍ ഉയര്‍ത്തി അകത്തുകടന്നുവെന്നാണ് വിവരം. തുടര്‍ന്ന് വൈദ്യുതി ബന്ധമില്ലാത്തതിനാല്‍ ജനറേറ്റര്‍ ഓണാക്കിയതാകാമെന്നു കരുതുന്നു. ഇതാണ് അപകടത്തിലേക്കു നയിച്ചത്.

മുറിക്കുളളില്‍ ജനറേറ്റര്‍ ഓണാക്കിയതാണു വിഷപ്പുകയുണ്ടാകാന്‍ കാരണം. ബിനുവിന്റെ കാര്‍ കെട്ടിടത്തിനു സമീപം പാര്‍ക്കു ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ എ.സി.പി: വി.കെ.രാജുവും നെടുപുഴ പോലീസും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ തൊട്ടടുത്ത കടയുടമ ഷട്ടര്‍ മുഴുവന്‍ അടയ്ക്കാത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ദുരന്തം നേരില്‍ കണ്ടത്. ഇരുവരും നാമമാത്ര വസ്ത്രധാരികളായിരുന്നു. അതിനിടെ ഒരു ജീവനക്കാരനെ വിളിച്ചു സ്ഥാപനത്തിലെത്താന്‍ മരിക്കുന്നതിനുമുമ്പ് ഉടമ നിര്‍ദേശിച്ചിരുന്നതായും പറയുന്നു.

Thrissur
English summary
news about Owner and staff dies in buliding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X