തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പാതക'മായി 'പാതകള്‍': റോഡുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങള്‍

  • By Desk
Google Oneindia Malayalam News

വാണിയമ്പാറ: കുതിരാനിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം തുരങ്കം ഗതാഗത യോഗ്യമാക്കുക, ആറു വരി പാത നിര്‍മാണം പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് വാണിയമ്പാറയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ തുരങ്കമുഖത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

പാണഞ്ചേരി മണ്ഡലം പ്രസിഡന്റ ഷിബു പോളിന്റെ അധ്യക്ഷതയില്‍ ബ്ലോക് പ്രസിഡന്റ് കെ.സി. അഭിലാഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, ടി.പി. ജോര്‍ജ്, കെ.പി. എല്‍ദോസ്, പി.ജെ. ജോസഫ്, നിബു ചിറമ്പാട്ട്, റോയി തോമസ്, ശകുന്തള ഉണ്ണികൃഷ്ണന്‍, ടി.പി. നൈനാന്‍, സുശീല തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ഔസേഫ് പതിലേട്ട്, ടി.എ. ജയ, സാലി തങ്കച്ചന്‍, കെ.പി. ചാക്കോച്ചന്‍, സി.വി. ജോസ്, ബേബി ആശാരിക്കാട്, കെ.സി. ജോണി. കെ.എ. സെയത് മീരാന്‍, ജോണ്‍സന്‍ തടത്തില്‍, മര്‍ക്കോസ് പെട്ടത്താനം, കെ.സി. ബേബി, കോശി നീലിപ്പാറ, എം ആര്‍ .രതീഷ്, എം.വി. ബിനു, പി.എച്ച്. നിഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

protest


മണ്ണുത്തി - വടക്കുംചേരി റോഡ് ഗതാഗതം പൂര്‍ണമായി തകര്‍ന്നതിനാല്‍ ദേശീയ പാത സ്തംഭിപ്പിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. വാണിയമ്പാറ, കുതിരാന്‍, വഴക്കുംപാറ, പട്ടിക്കാട്, പീച്ചി റോഡ്, മുടിക്കോട്, മുളയം, വെട്ടിക്കല്‍, മണ്ണുത്തി തുടങ്ങി പ്രധാന സെന്ററുകള്‍ മുഴുവന്‍ പാടെ തകര്‍ന്ന നിലയിലാണ്. അടിയന്തിര പ്രാധാന്യത്തോടെ റോഡ് ഗതാഗത യോഗ്യമാക്കുവാന്‍ ഉത്തരവാദിത്വപെട്ടവര്‍ മുന്‍കൈ എടുക്കുന്നില്ലെങ്കില്‍ തിങ്കളാഴ്ച്ച മുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് നീക്കം.

തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മിക്കേണ്ട ചുമതലയുള്ള എം.പി. ജയദേവനും എം.എല്‍.എ. രാജനും കണ്ണടച്ച് നടക്കുകയാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് ഷിബു പോള്‍, യൂത്ത് കോണ്‍ഗ്രസ് അസംബ്ലി പ്രസിഡന്റ് കെ.പി എല്‍ദോസ്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു തോമസ് എന്നിവര്‍ അറിയിച്ചു. കുഴികള്‍ അടയ്ക്കുന്നതിന് പോലും വേണ്ട യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

തകര്‍ന്ന റോഡില്‍ ജീവനുകള്‍ പൊലിയുന്നതിന് കാരണക്കാരായ പി.ഡബ്ല്യു.ഡി. അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെമ്പുക്കാവിലെ പി.ഡബ്ല്യു.ഡി. ഓഫീസിനു മുന്നില്‍ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധം ഡി.സി.സി. ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലത്തിന് മുന്നേ റോഡുകളുടെ അറ്റകുറ്റ പണിയും പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയും പി.ഡബ്ല്യു.ഡി. അധികാരികള്‍ തീര്‍ത്തിരുന്നെങ്കില്‍ മനുഷ്യ ജീവനുകള്‍ നിരത്തില്‍ പൊലിയുമായിരുന്നില്ലെന്ന് ജോണ്‍ ഡാനിയല്‍ പറഞ്ഞു.

prtst

നേരത്തെ നിരവധി തവണ റോഡുകളുടെ തകര്‍ച്ച അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നുവെങ്കിലും പി.ഡബ്ല്യു.ഡി. അനങ്ങാപ്പാറനയമാണ് സ്വീകരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു. ഇതിന് ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും മുന്‍കൈ എടുക്കണം. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുനില്‍ ലാലൂര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍, കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ പ്രഭുദാസ് പാണെങ്ങാടന്‍, ശില്‍പ്പ സി, മുഹമ്മദ് സറൂഖ്, ജിയോ ആലപ്പാടന്‍, കുരിയന്‍ മുട്ടത്ത്, വി. മണി, വിനീത് വിജയന്‍, സാബു ചേറ്റുപുഴ, അസീസ് ടി.എച്ച്, ടിനോയ് ജോണ്‍സണ്‍, ജോഷി ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

road

ജനകീയ വിഷയങ്ങളില്‍ ഇടപ്പെടുന്ന കോണ്‍ഗ്രസ് പ്രവത്തകരെ പോലീസിനെ വിട്ട് വിരട്ടി പിന്‍ന്തിരിപ്പിക്കാം എന്ന വ്യാമോഹം സി.പി.എമ്മിന് വേണ്ട എന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പറഞ്ഞു. ഒല്ലുരിലെ തകര്‍ന്ന റോഡ് ഇനിയും നേരയാക്കാതെ അപകട പാതയാകുന്നതിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അപകടം അറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് പ്രവത്തകരെ പോലീസിനെ വീട്ട് ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത നടപടിയെ അദ്ദേഹം അവലപിച്ചു. യോഗത്തില്‍ ജെയ്ജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജോസ് വള്ളുര്‍, ഷാജി. ജെ. കോടങ്കണ്ടത്ത്, വി.വി. മുരളിധരന്‍, നന്ദന്‍ കുന്നത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Thrissur
English summary
news about pathetic condition of roads in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X