തൃശൂര്‍ പെരിയമ്പലത്ത് തീരം കടലെടുക്കുന്നു: കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍, കടല്‍ഭിത്തിയുടെ അഭാവം!
തൃശൂര്‍: പെരിയമ്പലം തീരത്ത് കടല്‍ ഭിത്തി ഇടിഞ്ഞു തീരുന്നു അനുമതി കാത്ത് 13 പദ്ധതികള്‍ കെട്ടിക്കിടക്കുന്നു. കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുന്നത് 13 പദ്ധതികളാണ് ഒന്നിനും നിര്‍മ്മാണ അനുമതി ലഭിച്ചില്ല. ഭിത്തി ഇല്ലാത്തതിനാല്‍ തീരം ഇടിഞ്ഞ് കിലോമീറ്ററുകളോളം കര ഭാഗങ്ങളാണ് കടല്‍ കവര്‍ന്നെടുക്കുന്നത്.
കടലാക്രമണത്തെ തടയാന്‍ യാതൊരു സംവിധാനവും തീരപ്രദേശത്തില്ല. തീര സംരക്ഷണത്തിനായി നൂതന പദ്ധതിയായ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന് നാലു പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. 430 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന് 3.43 കോടിയുടെ പദ്ധതിയാണ് ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു പദ്ധതിക്കുപോലും നിര്‍മാണ അനുമതി ലഭിച്ചിട്ടില്ല .കരിങ്കല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി ഒമ്പതു പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. എല്ലാം ചുവപ്പുനാടയില്‍ ഒതുങ്ങി കിടക്കുകയാണ്. ഏഴുകോടിയോളം രൂപയാണ് കരിങ്കല്‍ ഭിത്തി നിര്‍മാണത്തിന് ആവശ്യമായിവരുന്നത്. ആക്രമണം രൂക്ഷമാകുമ്പോള്‍ തീരത്തു നൂറുകണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലാക്കുന്ന അവസ്ഥയാണ്.

മലപ്പുറം തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ തങ്ങള്‍പ്പടി, പെരിയമ്പലം കടലോരത്ത് കടല്‍ കയറി റോഡുകളും വീടുകളും എടുത്തു.കര തന്നെ ഇല്ലാത്ത അവസ്ഥയിലായി. ഇനിയും തിരയൊന്ന് ആഞ്ഞുവീശിയാല്‍ കാപ്പിരിക്കാട് കടലോരത്തെ ഹിളര്‍ മസ്ജിദ് ഉള്‍പ്പെടെ വീടുകളും കടലെടുക്കുന്ന അവസ്ഥയിലാണ്. തൊഴിലാളികളുടെ ജീവനും ,സ്വത്തിനും, തൊഴിലിനും സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications