തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പെരിയമ്പലത്ത് തീരം കടലെടുക്കുന്നു: കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍, കടല്‍ഭിത്തിയുടെ അഭാവം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പെരിയമ്പലം തീരത്ത് കടല്‍ ഭിത്തി ഇടിഞ്ഞു തീരുന്നു അനുമതി കാത്ത് 13 പദ്ധതികള്‍ കെട്ടിക്കിടക്കുന്നു. കടല്‍ഭിത്തി നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുന്നത് 13 പദ്ധതികളാണ് ഒന്നിനും നിര്‍മ്മാണ അനുമതി ലഭിച്ചില്ല. ഭിത്തി ഇല്ലാത്തതിനാല്‍ തീരം ഇടിഞ്ഞ് കിലോമീറ്ററുകളോളം കര ഭാഗങ്ങളാണ് കടല്‍ കവര്‍ന്നെടുക്കുന്നത്.

<strong>ദിലീപിൽ നിന്ന് തലയൂരിയ മോഹൻലാലിന് അടുത്ത കുരുക്ക്, ആനക്കൊമ്പ് കേസിൽ അന്വേഷണം</strong>ദിലീപിൽ നിന്ന് തലയൂരിയ മോഹൻലാലിന് അടുത്ത കുരുക്ക്, ആനക്കൊമ്പ് കേസിൽ അന്വേഷണം

കടലാക്രമണത്തെ തടയാന്‍ യാതൊരു സംവിധാനവും തീരപ്രദേശത്തില്ല. തീര സംരക്ഷണത്തിനായി നൂതന പദ്ധതിയായ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന് നാലു പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. 430 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന് 3.43 കോടിയുടെ പദ്ധതിയാണ് ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു പദ്ധതിക്കുപോലും നിര്‍മാണ അനുമതി ലഭിച്ചിട്ടില്ല .കരിങ്കല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി ഒമ്പതു പദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. എല്ലാം ചുവപ്പുനാടയില്‍ ഒതുങ്ങി കിടക്കുകയാണ്. ഏഴുകോടിയോളം രൂപയാണ് കരിങ്കല്‍ ഭിത്തി നിര്‍മാണത്തിന് ആവശ്യമായിവരുന്നത്. ആക്രമണം രൂക്ഷമാകുമ്പോള്‍ തീരത്തു നൂറുകണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലാക്കുന്ന അവസ്ഥയാണ്.

periyambalambeach-1

മലപ്പുറം തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ തങ്ങള്‍പ്പടി, പെരിയമ്പലം കടലോരത്ത് കടല്‍ കയറി റോഡുകളും വീടുകളും എടുത്തു.കര തന്നെ ഇല്ലാത്ത അവസ്ഥയിലായി. ഇനിയും തിരയൊന്ന് ആഞ്ഞുവീശിയാല്‍ കാപ്പിരിക്കാട് കടലോരത്തെ ഹിളര്‍ മസ്ജിദ് ഉള്‍പ്പെടെ വീടുകളും കടലെടുക്കുന്ന അവസ്ഥയിലാണ്. തൊഴിലാളികളുടെ ജീവനും ,സ്വത്തിനും, തൊഴിലിനും സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.

Thrissur
English summary
news about sea shore in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X