തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല; സാമ്പത്തിക ഞെരുക്കത്തിൽ തൃശ്ശൂരിലെ പുലികൾ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുലിക്കളിക്ക് ഇനി ഒരുമാസം കൂടി. ധനസഹായത്തിനായി പുലിക്കളി സംഘങ്ങള്‍ നെട്ടോട്ടത്തില്‍. സംസ്ഥാന ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായം വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം പുലിക്കളിയെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ വിളിച്ചയോഗത്തിലും വ്യക്തമായ ധാരണയായില്ല. പുലിക്കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഓഗസ്റ്റ് പത്തിനകം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രം ധാരണയായി.

ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായം ഇതുവരെയും വിതരണം ചെയ്യാത്തതില്‍ വ്യാപക
പ്രതിഷേധമുയര്‍ന്നു. ഓരോ ടീമിനും ഒരുലക്ഷം രൂപ വീതം ധനസഹായമാണ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം തുക ലഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ആറു ടീമുകളാണ് കഴിഞ്ഞ വര്‍ഷം പുലിക്കളിക്ക് എത്തിയത്. ഇക്കുറി ഏഴു ടീമുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. രണ്ടുടീമുകള്‍ കൂടി വരുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

pulikali

ഒരുവര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപിച്ച ധനസഹായം എത്തിയില്ല. 2015 ല്‍ ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായവും ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കാന്‍ കഴിയുന്നവിധം ശ്രമിക്കുമെന്ന് മേയര്‍ അജിതാജയരാജന്‍ അറിയിച്ചു. ധനസഹായം ഉടനെ നല്‍കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയതായും വ്യക്തമാക്കി. ഇക്കുറി ധനസഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

Thrissur
English summary
thrissur puli kali teams seek financial assiastance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X