• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കരാര്‍കമ്പനിക്കു ക്രമക്കേടിനു കൂട്ട് ദേശീയപാത അതോറിറ്റി: കുതിരാന്‍ ദേശീയപാത നിര്‍മാണ കരാര്‍ തുടര്‍ച്ചയായി ലംഘിച്ചു; നടപടിയില്ല

  • By Desk

തൃശൂര്‍: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയുടെ പണിക്ക് തൃശൂര്‍ എക്‌സ്പ്രസ് വേയും ദേശീയപാത അതോറിറ്റിയുമായി ഉണ്ടാക്കിയ കരാര്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. പണികള്‍ സമയത്തിനു തീര്‍ക്കാത്തതാണ് പ്രശ്‌നം. ദേശീയപാത അതോറിറ്റിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ കൈ മലര്‍ത്തുകയാണ്. അതോടെ ഈ കാലവര്‍ഷത്തിലും ദുരിതവഴിയില്‍ യാത്ര ചെയ്യേണ്ടിവരുമെന്നുറപ്പായി.

കെ എം മാണി വളർത്തിയ കേരളാ കോൺഗ്രസിന്റെ പാരമ്പര്യത്തെ അംഗീകരിക്കാൻ മകൻ തയ്യാറല്ലെന്ന് പി ജെ ജോസഫ്

പൊട്ടിപ്പൊളിഞ്ഞ റോഡു നിര്‍മിക്കാന്‍ മനുഷ്യാവകാശകമ്മീഷന്‍ നല്‍കിയ കാലാവധി ഈ 27 ന് അവസാനിക്കും. നിയമത്തെ വെല്ലുവിളിക്കുന്ന കരാര്‍ കമ്പനിയെയും ബന്ധപ്പെട്ടവരെയും സംരക്ഷിക്കുന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റിയെന്നു ആക്ഷേപമുണ്ട്. 2009 ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ 30 മാസം കൊണ്ട് മണ്ണുത്തി-വടക്കഞ്ചേരി വരെ ഇരട്ടതുരങ്കമുള്‍പ്പെടെ പണികള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു വ്യവസ്ഥ. ഇതനുസരിച്ചു 2013 ല്‍ പണി തീരേണ്ടതായിരുന്നു. ആറുവര്‍ഷം അധികമായിട്ടും തുരങ്കപാത നോക്കുകുത്തിയാണ്.

കരാർ ലംഘനം

കരാർ ലംഘനം

കരാര്‍ അനുസരിച്ച് 253 -ാം ദിനം 10 ശതമാനവും 513 -ാം ദിവസം 35 ശതമാനവും 773-ാം ദിവസം 70 ശതമാനവും പണികള്‍ തീരണമെന്നാണ് വ്യവസ്ഥ ചെയ്തത്. കെ.എം.സി കമ്പനി കരാര്‍ അനുസരിച്ചുള്ള പണികള്‍ പൂര്‍ത്തിയാക്കാതെ ഉഴപ്പി. ഓരോ ഘട്ടത്തിലും കമ്പനിക്ക് ഏറ്റെടുത്തു നല്‍കേണ്ട ഭൂമിയേക്കാള്‍ കൂടുതല്‍ സ്ഥലം കൊടുത്തിരുന്നു. 2012 ജനുവരി 25 ന് 88 ശതമാനം ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുത്തു നല്‍കി. പണി നടത്താനുള്ള ഫണ്ട് കരാര്‍ കമ്പനിക്കു സ്വരൂപിക്കാന്‍ കഴിയാതിരുന്നതോടെറോഡു നിര്‍മാണം വൈകി. 2014 ഏപ്രില്‍ 30 ന് കമ്പനി കരാര്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിയുടെ കേരളത്തിലെ ജന.മാനേജര്‍ നോട്ടീസ് നല്‍കി. എന്നാല്‍ കരാര്‍ റദ്ദാക്കാനുള്ള തുടര്‍നടപടിയെടുത്തില്ല.

 മൂന്ന് തവണ കരാർ നീട്ടിനൽകിയെന്ന്

മൂന്ന് തവണ കരാർ നീട്ടിനൽകിയെന്ന്

ഇതേസമയം മൂന്നു വട്ടം കരാര്‍ ഏകപക്ഷീയമായി നീട്ടിക്കൊടുത്തു. ഹൈക്കോടതി നിയമിച്ച കമ്മീഷനും കരാര്‍കമ്പനിയുടെ റോഡു നിര്‍മാണത്തിലെ സുരക്ഷാവീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി റോഡു നിര്‍മാണത്തില്‍ കൈക്കൊള്ളേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ചു ഇടക്കാല ഉത്തരവിട്ടു. അതിനും വില കല്‍പ്പിച്ചില്ല.

അപകടത്തിൽ മരിച്ചത് 58 പേർ

അപകടത്തിൽ മരിച്ചത് 58 പേർ

കഴിഞ്ഞ ആറുവര്‍ഷത്തില്‍ നിര്‍മാണത്തിലെ സുരക്ഷാ വീഴ്ച്ച മൂലം 58 പേരാണ് ഇവിടെ അപകടങ്ങളില്‍ മരിച്ചത്. കരാര്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് ദേശീയപാത അതോറിറ്റി കൈക്കൊണ്ടത്. കോടതിയില്‍ കേസു വന്നപ്പോള്‍ ഈ വര്‍ഷം ഡിസംബറിനകം പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നു കാട്ടി നിര്‍മാണ കമ്പനി സത്യവാങ് മൂലവും നല്‍കി. എന്നാല്‍ 2018 ഒക്‌ടോബര്‍ 10 നു ശേഷം ഒരു പണിയും നടന്നിട്ടില്ല. 2018ല്‍ മന്ത്രി വിളിച്ച യോഗത്തില്‍ 2019 ജനുവരി 31 നകം തുരങ്കപാത തുറക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. അതും ലംഘിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി.

 പരാതി പറഞ്ഞു മടുത്തു

പരാതി പറഞ്ഞു മടുത്തു

മണ്ണുത്തി-വാളയാര്‍ ആറുവരിപ്പാത നിര്‍മാണം സുരക്ഷാമാനദണ്ഡം പാലിക്കാതെയാണെന്ന് പരാതി. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് മണ്ണുത്തി പോലീസ് നിര്‍മാണ കമ്പനിക്ക് നിരവധി നോട്ടീസുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. റോഡു പണികള്‍ നടക്കുമ്പോള്‍ പോലും ഉണക്കവടിയില്‍ റിബണ്‍ കെട്ടിയാണ് മുന്നറിയിപ്പു നല്‍കുന്നത്. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. വെട്ടിക്കലില്‍ ഇരു ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് ഇടമുറിയുവാന്‍ ഡിവൈഡര്‍ മുറിച്ചു നല്‍കി. ഇതില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി ലംഘിച്ചിരിക്കുകയാണ്. 2017 മെയ് 20 ന് റോഡ് ഇടമുറിഞ്ഞു കടക്കുമ്പോള്‍ മഠത്തിപറമ്പില്‍ ഓമന (64) വാഹനമിടിച്ചു മരിച്ചു. ബംഗാളി സ്വദേശിയും ഇതേസ്ഥലത്ത് അപകടത്തില്‍ മരിച്ചു.

 രണ്ടാഴ്ചക്കിടെ എട്ട് അപകടം

രണ്ടാഴ്ചക്കിടെ എട്ട് അപകടം

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ പ്രദേശത്തു നടന്ന അപകടങ്ങള്‍ എട്ടെണ്ണമാണ്. കഴിഞ്ഞ 17 ന് മുല്ലക്കര ജങ്ഷനില്‍ ഇടമുറിയാന്‍ ശ്രമിച്ച പുളികുഴി വീട്ടില്‍ ദിലീപിന്റെ ഭാര്യ ജിഷ, സഹോദരന്‍ രതീഷിന്റെ ഭാര്യ മനില എന്നിവര്‍ വാഹനമിടിച്ചു പരുക്കുപറ്റി ആശുപത്രിയിലാണ്. ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മുതല്‍ മാരിയമ്മന്‍ കോവില്‍ വരെ അപകടം തുടര്‍ക്കഥയാണ്. ആറുവരി പാതയിലെ കുഴികളില്‍ വീണും റോഡിന്റെ അരുകുകളില്‍ തട്ടിയും നിരവധി ഇരുചക്രവാഹനങ്ങള്‍ വീണിട്ടുണ്ട്. മേല്‍പ്പാതയില്‍ നിന്നു സര്‍വീസ് റോഡിലേക്ക് വെള്ളം സ്‌പ്രേ പോലെ വീഴുന്നതും മഴക്കാലത്ത് നിത്യസംഭവമാണ്. പത്തോളം ഷവറുകളാണ് വെള്ളം താഴോട്ടു പോകാനായി സജ്ജീകരിച്ചിട്ടുള്ളത്. പല ഭാഗത്തും വെള്ളക്കെട്ടും അഗ്രം കൂര്‍ത്ത കുഴികളുമാണെന്നു ചൂണ്ടിക്കാട്ടി നേര്‍ക്കാഴ്ച്ച മനുഷ്യാവകാശ സംരക്ഷണസമിതി ജന.സെക്രട്ടറി പി.ബി. സതീഷ് പരാതി നല്‍കി.

Thrissur

English summary
NHAI didnt take action against company taking Kuthiran tunnel way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X