തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമം: മുഖ്യപ്രതി അടക്കം ഒമ്പതുപേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ ഒമ്പതുപേരെ ഒല്ലൂര്‍ പോലിസ് പിടികൂടി. രണ്ടുപേരെ പിടികൂടാനുണ്ട്. കുരിയച്ചിറ സ്വദേശികളായ പൂമറ്റം വീട്ടില്‍ ശ്രീകുമാര്‍(21), പല്ലന്‍ കോളനി റൊണാള്‍ഡോ (21), പാലിയേക്കര വീട്ടില്‍ ബെന്‍ മെര്‍ലിന്‍ (21), മരത്താക്കര മേനക വീട്ടില്‍ നിനു (19), ചിറ്റിലപ്പിള്ളി കിളിക്കുട്ടി എന്ന പ്രമോദ്, അഞ്ചേരി കരുവന്നൂര്‍കാരന്‍ ദേവന്‍, പാടൂക്കാട് മുല്ലയ്ക്കല്‍ രതീഷ്, വഴുക്കുമ്പാറ പയ്യപ്പിള്ളി സിജോ, പട്ടിക്കാട് ചാണോത്ത് പാമ്പുങ്ങള്‍ വീട്ടില്‍ ജിതീഷ് എന്ന ജിതു എന്നിവരെയാണ് ഇന്നലെ പിടിച്ചത്. ഗൂണ്ടാനേതാവ് കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങളായ പ്രമോദിനെയും ദേവനെയും ഇനി പിടികൂടാനുണ്ട്.

കുരിയച്ചിറ വെയര്‍ ഹൗസിനു സമീപം നവംബര്‍ 30ന് രാത്രി കടവി രഞ്ജിത്തിന്റെ ഗൂണ്ടാസംഘത്തിലെ ആല്‍ബിനെ വധിച്ച കേസിലെ നാലാം പ്രതിയായ കിരണിനെയാണു ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ കേസില്‍ പിടികൂടാനുള്ള ഒന്നാം പ്രതിയായ പ്രമോദ് കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടു നാളുകളേ ആയിട്ടുള്ളൂ. ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ഏഴോളം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. പിടിയിലായ പ്രതികള്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ബോംബുനിര്‍മിക്കാന്‍ വിദഗ്ധരും സംഘത്തിലുണ്ട്. ഒളിവില്‍ താമസിക്കാനുള്‍പ്പെടെ സര്‍വ സജ്ജീകരണങ്ങളുമായാണ് ഗുണ്ടാസംഘം അക്രമത്തിനു പോയതെന്ന് പോലീസ് പറഞ്ഞു.

arrested-08-149949

ഒല്ലൂര്‍ എച്ച്.എസ്.ഒ: ബെന്നി ജേക്കബ്, എസ്.ഐ.മാരായ കെ.ആര്‍.റെമിന്‍, എസ്.സിനോജ്, അഡി.എസ്.ഐ: പി.വിജയരാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്. പട്ടിക്കാട് പ്രദേശത്ത് ഒളിവില്‍ താമസിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. ഇവര്‍ക്ക് എതിരേയുള്ള കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.

Thrissur
English summary
nine arrested in bomb attack case in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X