• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച ഒമ്പത് പേര്‍ ഇവരാണ്; ഒരാള്‍ക്ക് രോഗം ഭേദമായി

  • By Desk

തൃശൂര്‍: ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും പുരുഷന്‍മാരുമാണ്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ചാവക്കാട് സ്വദേശി (32), ഇരിങ്ങാലക്കുട സ്വദേശി (46), കാറളം സ്വദേശി (27), തൃക്കൂര്‍ സ്വദേശി (38), കാറളം സ്വദേശി (28), ദോഹയില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (17), മതിലകം സ്വദേശി (59), പുന്നയൂര്‍ക്കൂളം സ്വദേശി (29), കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (17) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12216 പേരും ആശുപത്രികളില്‍ 75 പേരും ഉള്‍പ്പെടെ ആകെ 12291 പേരാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴ് പേരെ ഡിസ്ചാര്‍ജ് ചെയ്തു. 692 പേരെ കൂടി തിങ്കളാഴ്ച നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 686 പേരെ വിട്ടയച്ചു.

കോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കും

അതേസമയം, സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

120 അടിയുള്ള വിവേകാനന്ദ പ്രതിമ നിര്‍മിക്കുന്നു; 'പറ്റിയ സമയ'മെന്ന് കോണ്‍ഗ്രസ്, കര്‍ണാടകയില്‍ വിവാദം

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ചികില്‍സയിലുള്ള തൃശൂര്‍ സ്വദേശിയും ഇതില്‍ ഉള്‍പ്പെടും. തിങ്കളാഴ്ച 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 121 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

ചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലും

Thrissur

English summary
Nine Coronavirus case reported today in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more