• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരിന് ആശ്വാസ വാര്‍ത്ത; സമ്പര്‍ക്കത്തിലൂടെ രോഗമില്ല, എട്ട് പേര്‍ക്ക് രോഗം ഭേദമായി

  • By Desk

തൃശൂര്‍: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തരായി. 6 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്ക് രോഗം ഭേദമായിരുന്നു.

ജൂണ്‍ 30 ന് ഷാര്‍ജയില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി, ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുന്നയൂര്‍ക്കുളം സ്വദേശി, ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന കല്ലൂര്‍ സ്വദേശി, ജൂണ്‍ 28 ന് ദോഹയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി, ഖത്തറില്‍ നിന്ന് വന്ന തളിക്കുളം സ്വദേശി, ജൂണ്‍ 28 ന് ഒമാനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി, ജൂണ്‍ 23 ന് തിരുനെല്‍വേലിയില്‍ നിന്ന് കല്ലൂര്‍ സ്വദേശി, ജൂണ്‍ 23 ന് തിരുനെല്‍വേലിയില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി, ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദം

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 428 ആയി. രോഗം സ്ഥീരികരിച്ച 166 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ത്യശ്ശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നു. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 19511 പേരില്‍ 19315 പേര്‍ വീടുകളിലും 196 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്.

Thrissur

English summary
9 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X