തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം, കണ്ണടച്ച് പോലീസും ജില്ലാ ഭരണകൂടവും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പോലീസും ജില്ലാ ഭരണകൂടവും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം. പൊരിവെയിലില്‍ നീണ്ടവരിയില്‍ കുരുങ്ങി മണിക്കൂറോളം കാത്തുനില്‍ക്കുന്ന വാഹനയാത്രക്കാര്‍ക്ക് ടോള്‍ പ്ലാസ കടക്കാന്‍ സഹായമൊരുക്കേണ്ട അധികാരികള്‍ ടോള്‍ കമ്പനിക്ക് ഒത്താശ ചെയ്യുകയാണ്. ടോള്‍ പ്ലാസയില്‍ ഡ്യൂട്ടിയിലുള്ള പോലീസ് കമ്പനിയുടെ ഈ അതിക്രമങ്ങള്‍ കണ്ടിട്ടും കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.

 കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്, മുസ്ലീങ്ങളും കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്, മുസ്ലീങ്ങളും

അവശ്യ സര്‍വീസുകളും ആംബുലന്‍സും സ്വകാര്യ ബസുകളും ടോള്‍പ്ലാസ കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കരാര്‍ ലംഘനം നടന്നിട്ടും ടോള്‍ കമ്പനിക്കെതിരേ ചെറുവിരല്‍ അനക്കാന്‍പോലും അധികൃതര്‍ക്കാവുന്നില്ല. നിശ്ചിത വാഹനങ്ങളേക്കാള്‍ കൂടുതല്‍ നിരവന്നാല്‍ ടോള്‍ ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിടണമെന്ന കരാര്‍ വ്യവസ്ഥ പാലിയേക്കരയില്‍ മാത്രം പാലിക്കപ്പെടുന്നില്ല. നീണ്ടനിരയില്‍ കിടന്ന് വലയുന്ന വാഹനങ്ങള്‍ ഹോണടിച്ചാല്‍ ടോള്‍ കമ്പനിയിലെ ജീവനക്കാര്‍ യാത്രക്കാരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങളും പതിവാണ്. പോലീസിന് പരാതി നല്‍കിയാല്‍ യാതൊരുവിധ നടപടിയും ഉണ്ടാകാറില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

paliyekkaratoll-1

മിക്ക സമയങ്ങളിലും തെക്കുഭാഗത്ത് മണലി പാലം വരെയും വടക്കുഭാഗത്ത് പാലിയേക്കര മേല്‍പ്പാലം വരെയും വാഹനങ്ങളുടെ നീണ്ട നിര കാണാം. ആംബുലന്‍സ്‌പോലുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ടോള്‍പ്ലാസയില്‍ പ്രത്യേക ട്രാക്ക് ഒരുക്കിയിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം ഇവയ്ക്ക് ടോള്‍പ്ലാസവരെയെത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ കണ്ടാല്‍ കടത്തിവിടാനുള്ള സാഹചര്യം കമ്പനി അധികൃതര്‍ ഒരുക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ ആംബുലന്‍സുകള്‍ എതിര്‍ദിശയിലൂടെയാണ് കടന്നു പോകുന്നത്. സ്വകാര്യ ബസുകള്‍ക്ക് കടന്നു പോകാന്‍ പ്രത്യേക സൗകര്യം ഒരുക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും യാതൊരുവിധ തുടര്‍ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. വാഗ്ദാനം നല്‍കി ഒരുമാസം പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമില്ലാതായതോടെ ബസ് ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുകയാണ്.

Thrissur
English summary
No actions against traffic block in Paliyekkara toll plaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X