• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല, പ്രചാരണം തളളി കളക്ടർ, ഓപ്പറേഷൻ ഷീൽഡുമായി പോലീസ്

തൃശൂർ: ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കളക്ടർ എസ് ഷാനവാസ്. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങളുളളത്. ഇത് കർശനമായി പാലിക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിട്ടുളളത്. ഇതുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. മറ്റുളള സ്ഥലങ്ങളിൽ നിലവിൽ സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഏർപ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങൾ മാത്രമാണ് ബാധകം. നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും കളക്ടർ പറഞ്ഞു.

അതിനിടെ ജില്ലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി തൃശൂർ സിറ്റി പോലീസ്. 'ഓപ്പറേഷൻ ഷീൽഡ്' എന്ന പേരിലാണ് നടപടികൾ ഏകോപിപ്പിക്കുക. കോവിഡ് - 19 രോഗ സാധ്യത നിലനിൽക്കുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ ദുരന്ത നിവാരണ വിഭാഗം കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ചിട്ടുണ്ട്.

cmsvideo
  KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

  തൃശൂർ കോർപ്പറേഷൻ 03, 28, 29, 30, 34, 41, 43, 35, 36, 39, 48, 49 ഡിവിഷനുകൾ, കുന്ദംകുളം മുൻസിപ്പാലിറ്റി 07, 08, 11, 15, 19, 20 ഡിവിഷനുകൾ, കാട്ടാകാമ്പാൽ (06, 07, 09), കടവല്ലൂർ (14, 15, 16) ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളാണ്. രോഗനിർവ്യാപനത്തിനാവശ്യമായ നിയന്ത്രണ നടപടികൾ കണ്ടെയ്ൻമെൻറ് സോണുകളിൽ കർശനമാക്കും. അവശ്യസർവ്വീസുകൾ മാത്രമേ ഇവിടെ അനുവദിക്കൂ. അടിയന്തിരാവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ല. ക്രിമിനൽ നടപടിക്രമം സെക്ഷൻ 144 പ്രകാരം മൂന്നുപേരിൽ കൂടുതൽ ആളുകളെ കൂട്ടംകൂടാൻ അനുവദിക്കില്ല.

  കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും യാത്രാ വാഹനങ്ങളും അനുവദിക്കില്ല. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടതാണ്. അവശ്യ സർവ്വീസുകളിൽ ഉൾപെടുത്തി പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിൽ മൂന്ന് ഉപഭോക്താക്കളെ മാത്രമേ ഒരു സമയം അനുവദിക്കൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ മാത്രമേ പ്രവർത്തിക്കാവൂ. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ ജോലിയെടുക്കാനായി അന്യസംസ്ഥാനങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകൾ തോറും കയറിയിറങ്ങിയുള്ള കച്ചവടം പൂർണമായും നിരോധിച്ചിരിക്കുന്നു.

  മെഡിക്കൽ ആവശ്യങ്ങൾ, അവശ്യവസ്തുക്കളുടെ വിതരണം എന്നിവയ്ക്കൊഴികെ യാതൊരു വിധത്തിലുള്ള സഞ്ചാരവും കണ്ടെയ്ൻമെന്റ് സോണുകളിൽ അനുവദിക്കില്ല. ശരിയായി മാസ്‌ക് ധരിക്കാത്തവരേയും അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നവരേയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കും.

  കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!

  Thrissur

  English summary
  No complete lockdown in Thrissur District, Says Collector
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more