തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ്; ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ഇങ്ങനെ
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും നോറോ വൈറസ് സ്ഥിരീകരിച്ചു. തൃശൂരിലെ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥിനികള്‍ക്കാണ് നോറോ സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം.വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങളിലുള്‍പ്പെടുന്നത്. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നത്. പ്രധാനമായും മലിനജലം, ഭക്ഷണം എന്നിവയിലൂടെയാണഅ രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്റെയും കുടലിന്റെയും അതിരുകളില്‍ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്യുന്നതാണ് നോറോ വൈറസ്.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങളായി പറയുന്നത്. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്തയിലേക്ക് നീങ്ങുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.

രോഗബാധതിനായ വ്യക്തിയില്‍ നിന്നും പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും. അവയില്‍ സ്പര്‍ശിച്ചാല്‍ വൈറസ് കൈകളില്‍ വ്യാപിക്കുന്നു. പിന്നീട് കൈകകഴുകാതെ മൂക്കിലും വായിലും മറ്റും തൊടുമ്പോഴും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കും. പിന്നീട് ശരീരത്തില്‍ വ്യാപിക്കുകയാണ് ചെയ്യുക. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കാം. എന്നാല്‍ കൂടുതല്‍ സാധ്യത മറ്റ് അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരിലും, പ്രതിരകോധ ശേഷി കുറഞ്ഞവരിലും, കുട്ടികള്‍ക്കുമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുകയും വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണമെന്നും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കണമെന്നുമാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. ലക്ഷണങ്ങള്‍ക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണെന്നും രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒന്ന് മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ മാറാമെന്നും എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങള്‍ വരെ രോഗിയില്‍ നിന്ന് വൈറസ് പടരാന്‍ സാധ്യതയുണെന്നും അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് പാലിക്കേണ്ട മുന്‍കരുതലുകള്‍.
ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റ് നേരമെങ്കിലും നന്നായി കഴുകുക തുടങ്ങിയവ നോറോ വാറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങലാണ് കൂടാതെകുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണമെന്നും, വ്യക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുണമെന്നും, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. പഴങ്ങളും പച്ചക്കറികളും പല പ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതും, തുറന്നു വെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക, കൂടാകെ മത്സ്യം, ഞണ്ട്, കക്ക തുടങ്ങിയവ കഴുകി വൃത്തിയാക്കിയ ശേഷം പാകം ചെയ്യുകയും ചെയ്യുക.












Click it and Unblock the Notifications