തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോട്ടലുകളിലേക്ക് വിളിച്ചു ഭക്ഷണം ആവശ്യപ്പെട്ട് പണം തട്ടിപ്പ്: സംഘത്തലവന്‍ പിടിയില്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഹോട്ടലുകളിലേക്ക് വിളിച്ചു ഭക്ഷണം ആവശ്യപ്പെട്ട ശേഷം തുക നല്‍കാനെന്ന പേരില്‍ ബാങ്ക് അക്കൗണ്ടും എടിഎം കാര്‍ഡ് നമ്പറും പാസ്‌വേഡും ചോര്‍ത്തിയെടുത്തു പണം തട്ടുന്ന ഉത്തര്‍പ്രദേശിലെ മഥുരയിലെ കൊള്ളസംഘത്തലവന്‍ ദില്‍ബാഗ് (23) പിടിയില്‍. ബിഷംഭര ഗ്രാമ സ്വദേശിയായ ദില്‍ബാഗ് പട്ടാളക്കാരനെന്നു പരിചയപ്പെടുത്തി തൃശൂരില്‍ നടത്തിയ തട്ടിപ്പു കുരുക്കായി. സമാനരീതിയില്‍ പലരില്‍ നിന്നു സംഘം പണം തട്ടിയതായി സിറ്റി പോലീസ് അന്വേഷണസംഘം കണ്ടെത്തി. കവര്‍ച്ചാസംഘം ശക്തമായ പ്രതിരോധസംവിധാനമൊരുക്കിയ ഉള്‍നാടന്‍ ഗ്രാമത്തിലേക്കു വേഷം മാറിയാണ് പോലീസ് പ്രവേശിച്ചത്.

ഉന്നാവ് സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് രമ്യഹരിദാസ്; വിമര്‍ശനവുമായി സ്മൃതി ഇറാനി, ശരിയായ നിലപാടല്ലഉന്നാവ് സംഭവം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് രമ്യഹരിദാസ്; വിമര്‍ശനവുമായി സ്മൃതി ഇറാനി, ശരിയായ നിലപാടല്ല

തൃശൂരിലെ ഒരു ഹോട്ടലിന്റെ ഫോണ്‍ നമ്പറിലേക്കു വിളിച്ചു പട്ടാളക്കാരനെന്നു പരിചയപ്പെടുത്തുകയായിരുന്നു. ക്യാമ്പിലെ നിരവധി സൈനികര്‍ തൃശൂരിലെത്തിയതായും വലിയ തുകയ്ക്കുള്ള ഭക്ഷണം വേണമെന്നും ഓര്‍ഡര്‍ ചെയ്തു. പാഴ്‌സല്‍ തയ്യാറാക്കാനായിരുന്നു നിര്‍ദേശം. തയ്യാറാക്കിയ ഭക്ഷണം എടുക്കാന്‍ ആരുമെത്താത്തതിനെ തുടര്‍ന്നു കടയുടമ ഇയാളെ ബന്ധപ്പെട്ടു. തിരക്കാണെന്നും തനിക്ക് എത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയശേഷം മറ്റൊരാളെ പറഞ്ഞയക്കാമെന്നു ദില്‍ബാഗ് വിശദീകരിച്ചു.

 വാട്സ്ആപ്പ് വഴി പണം അയയ്ക്കുമെന്ന്

വാട്സ്ആപ്പ് വഴി പണം അയയ്ക്കുമെന്ന്

ബാങ്ക്അക്കൗണ്ടും വിവരങ്ങളും വാട്‌സ്ആപ് വഴി നല്‍കിയാല്‍ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണമയക്കാമെന്നും വിശ്വസിപ്പിച്ചു. അതിനിടെ വിദഗ്ധമായി കടയുടമയുടെ എ.ടി.എം. വിവരങ്ങളും പാസ്‌വേഡും കരസ്ഥമാക്കി. അക്കൗണ്ടില്‍ നിന്നു വന്‍ തുകയും തട്ടിയെടുത്തു. പണം നഷ്ടമായി എന്നറിഞ്ഞതോടെ ഉടമ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കു പരാതി നല്‍കി. സമാനമായ നിരവധി തട്ടിപ്പുകള്‍ വേറെയും നടന്നതായാണ് സൂചന. പലരും നാണക്കേടു മൂലം പോലീസില്‍ പരാതി നല്‍കാന്‍ വിമുഖത കാട്ടുകയാണ്.

ബാങ്ക്അക്കൗണ്ടും വിവരങ്ങളും വാട്‌സ്ആപ് വഴി നല്‍കിയാല്‍ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പണമയക്കാമെന്നും വിശ്വസിപ്പിച്ചു. അതിനിടെ വിദഗ്ധമായി കടയുടമയുടെ എ.ടി.എം. വിവരങ്ങളും പാസ്‌വേഡും കരസ്ഥമാക്കി. അക്കൗണ്ടില്‍ നിന്നു വന്‍ തുകയും തട്ടിയെടുത്തു. പണം നഷ്ടമായി എന്നറിഞ്ഞതോടെ ഉടമ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കു പരാതി നല്‍കി. സമാനമായ നിരവധി തട്ടിപ്പുകള്‍ വേറെയും നടന്നതായാണ് സൂചന. പലരും നാണക്കേടു മൂലം പോലീസില്‍ പരാതി നല്‍കാന്‍ വിമുഖത കാട്ടുകയാണ്.

 അതിര്‍ത്തി കടന്ന് പോലീസ്

അതിര്‍ത്തി കടന്ന് പോലീസ്

അന്വേഷണത്തിനു രൂപീകരിച്ച പ്രത്യേക സംഘം പ്രതിയെ തേടി യു.പി, ഹരിയാന,രാജസ്ഥാന്‍, ഡല്‍ഹി എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്. കച്ചവടക്കാരെന്ന വ്യാജേനയാണ് അവിടേക്കു പോലീസ് എത്തിയത്.ബാങ്ക് അക്കൗണ്ട് വിവരങ്ങളും പ്രവര്‍ത്തനമേഖലയും ആദ്യം ശേഖരിച്ചു. അതിര്‍ത്തി ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘങ്ങള്‍ വിലസുന്നതെന്നു പോലീസിനു വ്യക്തമായി. ഗ്രാമവാസികളില്‍ പലര്‍ക്കും നാടന്‍ തോക്കുകളും മറ്റു ആയുധങ്ങളുമുണ്ട്. ലോക്കല്‍ പോലീസ് പോലും അപൂര്‍വമായേ ഇവിടങ്ങളിലേക്കു കടന്നുചെല്ലാറുള്ളൂ. പുറമേ നിന്നു ആരെത്തിയാലും നിരീക്ഷിക്കാന്‍ ഇവര്‍ക്കു പ്രത്യേക സംവിധാനമുണ്ട്. മൂന്നു സംസ്ഥാന അതിര്‍ത്തികള്‍ ഉള്ളതിനാല്‍ രക്ഷപ്പെടാനും സൗകര്യമേറെയാണ്. അതു വ്യക്തമായതോടെയാണ് വേഷം മാറ്റാന്‍ പോലീസ് നിര്‍ബന്ധിതമായത്. അതല്ലെങ്കില്‍ ഗ്രാമത്തിനകത്തേക്കു കടക്കാന്‍ ബുദ്ധിമുട്ടുമായിരുന്നു. തൃശൂര്‍ എ.സി.പി: വി.കെ.രാജു, ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി: സി.ഡി.ശ്രീനിവാസന്‍, എസ്.ഐ.മാരായ പി.എം.വിമോദ്, അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒമാരായ കെ.സൂരജ്, ലിന്റോ ദേവസി, സുബീര്‍കുമാര്‍, സൈബര്‍സെല്ലിലെ ഫീസ്റ്റോ, ശ്രീ ഹരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 പാസ് വേര്‍ഡും അക്കൗണ്ട് വിവരങ്ങളും

പാസ് വേര്‍ഡും അക്കൗണ്ട് വിവരങ്ങളും

ബാങ്ക് അക്കൗണ്ടു വിവരങ്ങള്‍, പാസ്‌വേഡ്, ഇന്റര്‍നെറ്റ് യൂസര്‍ നെയിമുകള്‍ എന്നിവ തന്ത്രത്തില്‍ തട്ടിയെടുത്തു പണംതട്ടുന്ന സംഘങ്ങള്‍ സജിവമാണെന്നു പോലീസ് അറിയിച്ചു. വ്യക്തിഗത വിവരങ്ങള്‍ ആരോടും വെളിപ്പെടുത്തരുതെന്നു പൊതുജനങ്ങളോടു നിര്‍ദേശിച്ചു. ഇക്കാര്യം പലവട്ടം ബോധവല്‍ക്കരണം നടത്തിയിട്ടും ഗുണകരമാകുന്നില്ല. തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നവരുടെ എണ്ണം കൂടുകയാണ്. പൊതുജനം നല്ല ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Thrissur
English summary
North Indian gang leader arrested for cash fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X