തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രമില്ല; പ്രതിഷേധവുമായി എന്‍എസ്എസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ ഡയറിയില്‍ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതു വന്‍ വിവാദമായി. കേരളം ഓര്‍മ്മ സൂചിക 2019 എന്ന പേരില്‍ അക്കാദമി പുറത്തിറക്കിയ ഡയറിയിലെ നവോഥാന നായകരുടെ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബോധപൂര്‍വമുള്ള നടപടിയായി ഇതിനെ പലരും വിലയിരുത്തുന്നു.

<strong>ആദ്യം വ‍ഴി ചോദിച്ചു... പിന്നീട് കണ്ണില്‍ മുളകു പൊടി വിതറി, സ്വര്‍ണമാല കവര്‍ന്നു, സംഭവം ചെങ്ങന്നൂരില്‍</strong>ആദ്യം വ‍ഴി ചോദിച്ചു... പിന്നീട് കണ്ണില്‍ മുളകു പൊടി വിതറി, സ്വര്‍ണമാല കവര്‍ന്നു, സംഭവം ചെങ്ങന്നൂരില്‍

മന്നത്ത് പത്മനാഭന്‍ നവോഥാന നായകനാണെന്ന് നേരത്തെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഡയറിയില്‍ നവോഥാന നായകരുടെ പട്ടികയില്‍ 32 പേരുടെ ചിത്രങ്ങളാണ് രണ്ടു പേജുകളിലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യമായാണ് ഇത്തരം രീതിയില്‍ ചിത്രങ്ങള്‍ നല്‍കുന്നത്. രാഷ്ട്രീയ, സിനിമാ ബന്ധമുള്ളവരെ പോലും തിരുകി കയറ്റിയിട്ടും മന്നത്തെ മറന്നത് വിചിത്രമായി.

NSS

മന്നത്തു പത്മനാഭന്റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്ന് എന്‍.എസ്.എസ്. നേതൃത്വവും ചൂണ്ടിക്കാട്ടി. ഡയറിയില്‍ നവോഥാന നായകരുടെ കൂട്ടത്തില്‍ മന്നത്തുപത്മനാഭന് അര്‍ഹമായ സ്ഥാനം നല്കിയില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ സംഘാടകര്‍ ബോധപൂര്‍വം ചെയ്തതാണെന്ന് മനസ്സിലായെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മന്നത്തിന്റെ ചിത്രം ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഡയറിയില്‍ നവോത്ഥാനനായകരുടെ കൂട്ടത്തില്‍ മന്നത്തുപത്മനാഭന് അര്‍ഹമായ സ്ഥാനം നല്കിയിട്ടില്ല എന്ന് അറിഞ്ഞപ്പോള്‍ തന്നെ സംഘാടകര്‍ ബോധപൂര്‍വം ചെയ്തതാണെന്ന് മനസ്സിലായെന്ന് സുകുമാരന്‍ നായരുടെ പ്രസ്താവനയില്‍ പറയുന്നു. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്.

മന്നത്തു പത്മനാഭന്‍ ആരായിരുന്നു എന്നും, അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ എന്താണെന്നും നല്ലതുപോലെ ജനങ്ങള്‍ക്കറിയാം. അങ്ങനെയിരിക്കെ, ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നും സുകുമാരന്‍ നായര്‍ പറയുന്നു. ഇതോടെ അക്കാദമി നേതൃത്വവും സര്‍ക്കാരും വെട്ടിലായി. ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ അപമാനിക്കാന്‍ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയം മന്നത്തു പത്മനാഭനെ ഒഴിവാക്കിയതല്ലെന്നും വരും വര്‍ഷങ്ങളിലും നവോഥാന നായകരുടെ ചിത്രങ്ങള്‍ അക്കാദമി ഡയറിയില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ പ്രതികരിച്ചത്. പട്ടിക സമഗ്രമല്ലെന്നു പറഞ്ഞ് വിഷയം മയപ്പെടുത്താനാണ് സെക്രട്ടറിയുടെ ശ്രമം.

Thrissur
English summary
NSS against Kerala Sahitya Akademi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X