Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സമീപം ഓട്ടോറിക്ഷ നിര്‍ത്തി നഗ്‌നത പ്രദര്‍ശനം. ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് നഗ്‌നത പ്രദര്‍ശനം. സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സൈമണിന്റെ മകന്‍ സിബി (34) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച സ്‌കൂളില്‍ പോകുന്നതിനായി പെണ്‍കുട്ടിയുടെ അച്ഛന്‍ ചെമ്പുക്കാവ് ജംഗ്ഷനില്‍ ബസ് സ്റ്റോപ്പില്‍ കൊണ്ട് കുട്ടിയെ ഇറക്കി വിട്ടു. അച്ഛന്‍ പോയ ശേഷം മറ്റാരുമില്ലാതിരുന്ന സമയത്ത് ബസ് സ്റ്റോപ്പിന് സമീപം എത്തിയ ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. അച്ഛന്‍ പോയ സമയത്ത് ഓട്ടോയുടെ പിറകിലുള്ള സീറ്റില്‍ കയറി ഇരുന്ന് നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു.

ഇതിന് മുന്‍പും ഇയാളെ സമാനമായ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റ് എസ് എച്ച് ഒ പി.ലാല്‍കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഗീതുമോള്‍.എസ്, എസ്സിപിഒ രതിമോള്‍ എം, സിപിഒ മാരായ ഹരിഷ് കുമാര്‍ പി, ദീപക്ക് വി ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

അതേസമയം, സ്വകാര്യബസ്സില്‍ സ്‌കൂളില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് ദിവസങ്ങള്‍ക്ക് മുമ്പ് ഈസ്റ്റ് പോലീസിന്റെ പിടിയിലായിരുന്നു. കുരിയച്ചിറ സ്വദേശിയായ മലയാറ്റില്‍ വീട്ടില്‍ സഫലാര്‍ സുധീര്‍ ഇസ് ലാഹി (22) യെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. ഗീതുമോള്‍ അറസ്റ്റുചെയ്തത്.

kerala

ഇക്കഴിഞ്ഞ ജൂലായ് 18നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി, ക്ലാസ് കഴിഞ്ഞ്, വീട്ടിലേക്ക് പോകുന്നതിനായി വടക്കേ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രൈവറ്റ് ബസില്‍ കയറി, സീറ്റിലിരിക്കുമ്പോള്‍ കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ശിക്കുകയും ലൈംഗിക ആവശ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഇയാള്‍ ഇതിനുമുമ്പും ഇതേ വിദ്യാര്‍ത്ഥിയെ പിന്തുടര്‍ന്ന്, സമാനമായ രീതിയില്‍ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദുര്‍ഗാലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ എം. ഹരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘാംഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+