തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണം: പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷയില്‍ പിതാവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ആന്‍ലിയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ നടത്തുന്ന പോരാട്ടം വിജയം കാണുമെന്ന പ്രതീക്ഷയില്‍ പിതാവ് ഹൈജിനസ്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തു വരുമെന്നാണ് ഹൈജിനസ് വിശ്വസിക്കുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരുമാണ് മരണത്തിന് പിന്നിലെന്നും ഹൈജിനസ് പറയുന്നു.

<strong>വീടിന് മുന്നിൽ കാറിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ വീട് കയറി അക്രമിച്ചു, തിരുവനന്തപുരത്ത് നടന്നത് ക്രൂരത!! </strong>വീടിന് മുന്നിൽ കാറിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ വീട് കയറി അക്രമിച്ചു, തിരുവനന്തപുരത്ത് നടന്നത് ക്രൂരത!!

മരണത്തില്‍ ദുരൂഹത ആരോപിച്ച്് തൃശൂര്‍ പൊലീസ് കമ്മിഷണര്‍ക്കാണ് ആദ്യം പരാതി നല്‍കിയത്. കമ്മിഷണര്‍ അത് ഗുരുവായൂര്‍ എസിപിക്ക് കൈമാറി. ഗുരുവായൂര്‍ അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നറിഞ്ഞ്് മകളുടെ നീതിയ്ക്കായി ഏതറ്റംവരെ പോകാനും ഹൈജിനസ് തയാറാകുകയായിരുന്നു. നാലുമാസത്തോളം നീണ്ട അലച്ചിലിനൊടുവിലാണ് ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ സ്വദേശി ജസ്റ്റിന്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

Crime


ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ജസ്റ്റിനെതിരേ ചുമത്തിയിട്ടുണ്ട്. ആന്‍ലിയ പോയത് ബെംഗളൂരുവിലേക്കാണെങ്കില്‍ അതിന്റെ എതിര്‍ദിശയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജസ്റ്റിന്റെ മൊഴികളിലും ഇതേ പൊരുത്തക്കേടുകളുണ്ടായിരുന്നു. മരണത്തിനു മുമ്പായി ആന്‍ലിയ സഹോദരന് ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. ജസ്റ്റിനും അമ്മയും കൂടി തന്നെ കൊല്ലുമെന്ന് അതില്‍ ആന്‍ലിയ എഴുതിയിരുന്നു.

പോലീസില്‍ ഹൈജിനസ് ഹാജരാക്കിയ പ്രധാന തെളിവുകളും അതായിരുന്നു. തന്റെ മകളുടെ മരണത്തില്‍ ഒരു യുവ വെദികനും പങ്കുണ്ടെന്ന ആരോപണവും ഹൈജിനസ് ഉയര്‍ത്തുന്നുണ്ട്. പോലീസിനെയും വൈദികന്‍ സ്വാധീനിച്ചെന്ന് ഹൈജിനസ് ആരോപിച്ചു. ജസ്റ്റിന്‍ കീഴടങ്ങിയശേഷം ഇതേ വൈദികന്‍ അനുനയ ശ്രമങ്ങളുമായി തന്റെയരികില്‍ എത്തിയിരുന്നതായും ഹൈജിനസ് പറയുന്നു. ഈ വൈദികനെതിരേ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് ഹൈജിനസ് പരാതി നല്‍കിയിട്ടുണ്ട്. തന്റെ മകളുടെ ഘാതകരെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് കഴിയുമെന്ന വിശ്വാസത്തിലാണ് പിതാവ്.

പരാതി ലഭിച്ചിട്ടും പോലീസ് കേസെടുത്തില്ല

ആന്‍ലിയ മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്ന നിലപാടാണു പൊലീസ് മാധ്യമങ്ങളോടു വിശദീകരിച്ചത്. വിവാഹം കഴിപ്പിച്ചയച്ച പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഏതു രീതിയില്‍ മരിച്ചാലും ആറു വര്‍ഷത്തിനുള്ളില്‍ ആണെങ്കില്‍ സ്വമേധയാ കേസ് എടുക്കണം. എന്നാല്‍ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുത്തില്ല. പൊലീസിനെ ആരോ സ്വാധീനിച്ചതിന്റെ ഫലമാണിത്.

ഭര്‍തൃവീട്ടിലെ കൊടിയ പീഡനങ്ങള്‍

ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ വന്നപ്പോഴാണു ആന്‍ലിയ എറണാകുളം കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വന്നത്. പോലീസില്‍ പരാതി നല്‍കാന്‍ പലരും നിര്‍ദേശിച്ചതനുസരിച്ചാണ് 18 പേജില്‍ പ്രശ്‌നങ്ങളെല്ലാം എഴുതിയത്. എന്നാല്‍ ഈ പരാതി കടവന്ത്ര പൊലീസിനു നല്‍കിയില്ല. കാരണം അതിനു മുന്‍പായി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാം, ഇനി മര്‍ദിക്കില്ല, വീട്ടില്‍ ബുദ്ധിമുട്ടിക്കില്ല എന്നെല്ലാം പറഞ്ഞു ജസ്റ്റിന്‍ വീട്ടില്‍വന്നു. മകളെ കൂട്ടിക്കൊണ്ടു പോയി. ഈ പരാതി പിന്നീടാണു ഞങ്ങള്‍ കണ്ടെടുത്തത്. ഇത് എഴുതിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മകളുടെ ഭര്‍തൃവീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ മറ്റുള്ളവര്‍ക്കു കഴിയില്ലായിരുന്നു ഹൈജിനസ് പറഞ്ഞു.

മകളെ മാനസിക രോഗിയാക്കാന്‍ ശ്രമം

മകള്‍ മനോനില തെറ്റിയവളാണെന്നു വരുത്തിതീര്‍ക്കാനാണു ഭര്‍ത്താവും വീട്ടുകാരും ശ്രമിക്കുന്നതെന്നു ആന്‍ലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കല്‍ പറയുന്നു. ഏറെ പീഡനങ്ങളേറ്റ് 25ാം വയസില്‍ ആന്‍ലിയ മരിച്ചതിലെ ദുരൂഹത നീങ്ങാതിരിക്കുമ്പോഴാണു ഹൈജിനസിന്റെ വെളിപ്പെടുത്തല്‍. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറുപ്പം മുതല്‍ ആന്‍ലിയ ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. ഈ ഒറ്റപ്പെടല്‍ ആന്‍ലിയയെ മാനസിക വെല്ലുവിളി നേരിടുന്നവളാക്കിയെന്നു ചിത്രീകരിച്ചാണു പൊലീസിനു മൊഴി നല്‍കിയിട്ടുള്ളതെന്നു ഹൈജിനസ് പറഞ്ഞു. ഇങ്ങനെ മൊഴിയുള്ളതിനാലാണു തൃശൂര്‍ എസിപി അന്വേഷിച്ച കേസില്‍ തുടര്‍ നടപടി ഉണ്ടാകാതിരുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നവളാണെന്നു സ്ഥാപിക്കാന്‍ ആന്‍ലിയയെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച രേഖയും പൊലീസിനു നല്‍കിയിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ കാണിക്കാനെന്ന വ്യാജേനെയാണു ആശുപത്രിയില്‍ കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണു കള്ളത്തരം മനസിലായത്. ഈ സമയം ആന്‍ലിയയെ ഡോക്ടറുടെ മുറിയിലേയ്ക്കു തള്ളിക്കയറ്റുകയായിരുന്നു.

കള്ള മൊഴിയുമായി വൈദികന്‍

തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെ, ആന്‍ലിയ മാനസിക വെല്ലുവിളി നേരിടുന്നവളാണെന്നു സ്ഥാപിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ഉപയോഗിച്ചുവെന്ന് ഹൈജിനസ് ആരോപിക്കുന്നു. വൈദികന്‍ നല്‍കിയ കള്ളമൊഴിയാണു കേസില്‍ പൊലീസ് ഉപയോഗിച്ചത്. ഒരു കുടുംബം പോലെ കഴിഞ്ഞ വൈദികനാണ് ഇപ്പോള്‍ വഞ്ചിച്ചിരിക്കുന്നത്. പൊലീസില്‍ കേസ് കൊടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ നിരുത്സാഹപ്പെടുത്താനാണു ശ്രമിച്ചത്.

മകളോ പോയി, മകനെ സൂക്ഷിച്ചോ എന്നൊക്കെയാണു വൈദികന്‍ പറഞ്ഞത്. പോലീസ് സ്‌റ്റേഷനില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് വൈദികന്‍ നല്‍കിയ മൊഴി പൊലീസ് തന്നത്. ഇതിനുപിന്നാലെ തനിക്കെതിരേ കമ്മിഷണര്‍ക്കു വൈദികന്‍ പരാതി നല്‍കി. കമ്മിഷണര്‍ക്കു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി മുന്നോട്ടു പോകാനാണു അദ്ദേഹം പറഞ്ഞത്. തല്‍ക്കാലം വൈദികന്റെ പേരോ അദ്ദേഹം നല്‍കിയ മൊഴിയോ വെളിപ്പെടുത്തുന്നില്ല.

ജസ്റ്റിന്റെ മൊഴിയിലെ വൈരുധ്യം

ജസ്റ്റിന്റെ മൊഴിയിലെ വൈരുധ്യവും വീട്ടുകാരുടെ നിസഹകരണവുമാണ് ഹൈജിനസില്‍ സംശയമുണ്ടാക്കിയത്. ആന്‍ലിയയെ കാാണാതായിട്ടും തങ്ങളെ അറിയിക്കാതിരുന്ന ഭര്‍തൃവീട്ടുകാരെ തന്നെ അദ്ദേഹം പ്രതിസ്ഥാനത്ത് കണ്ടു. അവളുടെ സംസ്‌കാര ചടങ്ങുകളില്‍ ഭര്‍ത്താവും കുടുംബവും പങ്കെടുക്കാതിരുന്നതും സംശയം വര്‍ധിപ്പിച്ചു. ആന്‍ലിയയുടെ കുഞ്ഞിനെയും സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല.

കൂടാതെ മകള്‍ കടവന്ത്ര പോലീസിനെഴുതിയ പരാതി കൈവശം കിട്ടിയതും അവളുടെ ഡയറിക്കുറിപ്പുകളും ഭര്‍തൃപീഡനത്തിന് തെളിവുകളായി. അതോടെ മകളുടെ മരണം കൊലപാതകമാണെന്ന് ഉറപ്പിക്കുകയായിരുന്നു. പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാതെ അടങ്ങില്ലെന്ന വാശിയിലാണ് ഈ പിതാവ്.

2018 ഓഗസ്റ്റ് 25 നാണ് ആന്‍ലിയയെ കാണാതാകുന്നത്. ഭര്‍ത്താവ് ജസ്റ്റിന്‍ ആന്‍ലിയയെ കാണാനില്ലെന്നു പോലീസിന് പരാതി നല്‍കി. എന്നാല്‍ ഇക്കാര്യം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. തൃശൂര്‍ റെയില്‍വേ പോലീസില്‍ നിന്നായിരുന്നു മകളെ കാണാനില്ലെന്ന വിവരം ഹൈജിനസിനെ അറിയിച്ചത്. ആന്‍ലിയയെ പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിന്റെ വാദം. ഓഗസ്റ്റ് 28ന് ആലുവ പെരിയാറില്‍ നിന്നും ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തി. ഹൈജിനസും കുടുംബവും നാട്ടിലെത്തുമ്പോഴേക്കും പോസ്റ്റു്‌മോര്‍ട്ടം ഉള്‍പ്പെടെ കഴിഞ്ഞിരുന്നു.

മുഖ്യമന്ത്രി ഇടപെട്ടു

പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതാണ്് ഹൈജിനസിന് സഹായമായത്. മകളുടെ മരണത്തില്‍ തനിക്കുള്ള സംശയങ്ങളും അത് അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ടുള്ള സങ്കട ഹര്‍ജിയും ഹൈജിനസ് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഇതോടെയാണ് ഭര്‍ത്താവ് ജസ്റ്റിന്റെ കീഴടങ്ങല്‍.

Thrissur
English summary
Nurse Anliya's death issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X