തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഴ്‌സ് അന്‍സലിയുടെ മരണം ആത്മഹത്യ: ഭര്‍ത്താവിനും അമ്മായി അമ്മക്കുമെതിരേ പ്രേരണാകുറ്റം, ആന്‍ലിയയ്ക്കു മാനസിക രോഗമായിരുന്നെന്ന് ഭര്‍ത്താവ് ജസ്റ്റിന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നഴ്‌സ് ആന്‍ലിയുടെ ദുരൂഹ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് കേസ് അന്വേഷിക്കുന്ന കോഴക്കോട് ക്രൈംബ്രാഞ്ച് സംഘം. കൊലപാതകമെന്ന് സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍ ആന്‍ലിയയുടെ ഭര്‍ത്താവ് മുല്ലശേരി അന്നകര സ്വദേശി ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച അന്വേഷണസംഘം ആത്മഹത്യ പ്രേരണ സ്ഥിരീകരിക്കാവുന്ന എസ്.എം.എസ്. സന്ദേശങ്ങള്‍ കണ്ടെത്തി.

<strong>മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസ്; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ</strong>മോദിക്ക് ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസ്; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ജസ്റ്റിനും കുടുംബവും ആന്‍ലിയയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന്റെ തെളിവുകളും ലഭിച്ചതായി അറിയുന്നു. ഫോര്‍ട്ട് കൊച്ചി നസറേത്ത് പാറയ്ക്കല്‍ ഹൈജിനസിന്റെ മകളായ ആന്‍ലിയയെ ഓഗസ്റ്റ് 28 നാണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കേക്കര പോലീസ് നടത്തിയ അന്വേഷണം പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Anliya

ജസ്റ്റിനുമായി നിരന്തരം കലഹമുണ്ടാകുന്നതായും ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതായും ആന്‍ലിയ ഡയറിയില്‍ കുറിച്ചിരുന്നു. മരണത്തിന് ഏതാനും നാള്‍ മുമ്പ് ആന്‍ലിയ സഹോദരന് അയച്ച എസ്.എം.എസുകളില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജസ്റ്റിനും അമ്മയുമാണ് ഉത്തരവാദികളെന്ന് പറയുന്ന സന്ദേശവും ക്രൈംബ്രാഞ്ച് കണ്ടെത്തി.

ബംഗളുരുവില്‍ പരീക്ഷയ്ക്ക് പോകാനായി ഓഗസ്റ്റ് 25ന് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേസ്റ്റേഷില്‍നിന്ന് താന്‍ ട്രെയിനില്‍ കയറ്റി വിട്ടതായി ജസ്റ്റിന്‍ ക്രൈംബ്രാഞ്ചിന് നല്‍കി മൊഴിയില്‍ പറയുന്നു. ഇതുപ്രകാരം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസികാമറകളും അന്വേഷണസംഘം പരിശോധിച്ചു. ബംഗളുവിനു ട്രെയിനില്‍ കയറിയ ആന്‍ലിയയുടെ ജഡം മൂന്ന് ദിവസം കഴിഞ്ഞ് എങ്ങിനെ ആലുവ പുഴയില്‍ കണ്ടെത്തി എന്നത് ദുരൂഹമായി തുടരുകയാണ്.

അതേസമയം മകളുടെ മരണത്തില്‍ നിലനില്‍ക്കുന്ന ദുരൂഹതകള്‍ നീക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഏത് അറ്റംവരെയും പൊരുതമെന്ന് ആലിയയുടെ പിതാവ് ഹൈജിനസ് പറഞ്ഞു. പ്രതിക്ക് ശിക്ഷ ഉളപ്പാക്കിയശേഷം ഇപ്പോള്‍ ജസ്റ്റിന്റെ കുടുംബത്ത് കഴിയുന്ന ആന്‍ലിയയുടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജസ്റ്റിന്‍രെ വീട്ടില്‍ കുഞ്ഞ് വളര്‍ന്നാല്‍ പ്രതിയുടെ സ്വഭാവത്തിന് സമാനമായി കുഞ്ഞിന്റെ സ്വഭാവവും മാറ്റപ്പെടുമെന്നും അത് തടയാന്‍ വേണ്ടിയാണ് കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

വിദൂര വിദ്യാഭ്യാസമായിട്ടാണ് ആന്‍ലിയ ബംഗളുരുവില്‍ എം.എസ്.സി. നഴ്‌സിങ് പഠനം തുടര്‍ന്നിരുന്നത്. ഇത് മനസിലാക്കാതെ ജസ്റ്റിന്റെ കുടുംബം പറഞ്ഞുപരത്തിയ കഥകല്‍ വിശ്വസിച്ച് ബംഗളുരുവില്‍ പഠിക്കുന്ന മോളുടെ സ്വാവം മോശമായി ചിത്രീകരിച്ച് ചിലര്‍ വ്യക്തിഹത്യക്ക് മുതിര്‍ന്നത്.

ആന്‍ലിയയ്ക്ക് മാനസിക രോഗമായിരുന്നു എന്ന് ഭര്‍ത്താവ് ജസ്റ്റിന്‍. തന്റെ മകളെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് പിതാവ് ഹൈജിനസ്. ജസ്റ്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോള്‍ ഇതില്‍ ഏതാണ് ശരിയെന്ന്് കാത്തിരിക്കുകയാണ് ആന്‍ലിയയുടെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തവര്‍. ഒറ്റപ്പെട്ടു വളര്‍ന്ന കുട്ടികളിലുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍ ആന്‍ലിയയ്ക്ക് ഉണ്ടായിരുന്നെന്നും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നെന്നുമാണ് ജസ്റ്റിന്റെ വാദം. ഇത് വിശദമാക്കി ജനുവരി 19 ന് ജസ്റ്റിന്‍ ഒരു വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ആന്‍ലിയയുടെ മരണം അവളുടെയും മാതാപിതാക്കളുടെയും കുഴപ്പംകൊണ്ടാണെന്ന് വീഡിയോയില്‍ ജസ്റ്റിന്‍ കുറ്റപ്പെടുത്തി.

അടിസ്ഥാനപരമായ ആരോപണങ്ങളാണു തനിക്കും കുടുംബത്തിനും നേരെ ഉണ്ടാകുന്നതെന്നു ജസ്റ്റിന്‍ സമര്‍ഥിച്ചു. 2016 ഡിസംബര്‍ 26 ന് വിവാഹം നടക്കുന്ന സമയത്ത് ദുബായില്‍ അക്കൗണ്ടന്റ് ആയി സ്ഥിരം ജോലിയായിരുന്നു തനിക്ക്. തന്റെ ഫാമിലി വിസയിലാണ് ആന്‍ലിയയെ ദുബായിലേക്ക് കൊണ്ടുപോയത്. ഇക്കാലയളവില്‍ ആന്‍ലിയയുടെ സ്വഭാവത്തില്‍ ചില വ്യത്യാസങ്ങള്‍ കാണപ്പെട്ടു. രാത്രിയില്‍ ഉറങ്ങാതിരിക്കുകയും ചെയ്യും. ഗര്‍ഭിണിയായ ഭാര്യയുടെ സ്വഭാവ മാറ്റത്തില്‍ ആശങ്കപ്പെട്ടാണ് നല്ല വരുമാനമുള്ള ജോലി രാജിവച്ച് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. കൗണ്‍സിലിങ്ങും ചികിത്സയും നല്‍കി പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ തിരിച്ചുപോകാം എന്നാണ്് കരുതിയത്. തന്റേത് താത്കാലിക ജോലിയല്ലായിരുന്നെന്നു തെളിയിക്കാം.

ആന്‍ലിയ മിടുക്കിയായിരുന്നു. താനുമായി നല്ല സ്‌നേഹത്തിലുമായിരുന്നു. ചില സമയങ്ങളില്‍ അസ്വാഭാവിക പെരുമാറ്റവുമായിരുന്നു. വാശിയും ദേഷ്യവും പ്രകടിപ്പിച്ചു. മാതാപിതാക്കള്‍ വിദേശത്ത് ജോലിയായിരുന്നതിനാല്‍ ഒറ്റപ്പെട്ട് പല വീടുകളിലും ഹോസ്റ്റലുകളിലുമൊക്കെയായിട്ടായിരുന്നു ആന്‍ലിയ ജീവിച്ചത്. സ്‌നേഹം കിട്ടാത്തതിന്റെ പ്രശ്‌നമായിരിക്കാം എന്നായിരുന്നു ആദ്യം കരുതിയത്. താന്‍ ഡിവോഴ്‌സിനു ശ്രമിക്കാതിരുന്നത് അവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ടാണ്. ഞങ്ങള്‍ കുറെ സ്വപ്നങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിനു ശ്രമിക്കാതെ ആന്‍ലിയയുടെ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.

ആന്‍ലിയയുടെ മരണത്തില്‍ പങ്കില്ലെന്നു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും കുഞ്ഞിനുവേണ്ടി ധൈര്യത്തോടെ മുന്നോട്ടു പോകുമെന്നും ജസ്റ്റിന്‍ പറഞ്ഞു. കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലിതേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണം എന്നും വിവരിച്ചു. ആത്മഹത്യ പ്രവണത തെളിയിക്കുന്ന ആന്‍ലിയയുടെ എഴുത്തുകള്‍ കണ്ട് തന്റെ മാതാപിതാക്കള്‍ ആന്‍ലിയയുടെ പപ്പയെ വിളിച്ച് സംസാരിച്ചിരുന്നു. കുട്ടിക്കളിയാണ്. മാറിക്കോളുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനൊക്കെ വ്യക്തമായ രേഖകള്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാന്‍ തയാറാണെന്നും ജസ്റ്റിന്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പുള്ള ഡയറിയും ചിത്രങ്ങളും നേരത്തെ തന്റെ കൈയില്‍ നിന്നും അവര്‍ വാങ്ങിയിരുന്നു. അതാണ് തനിക്കെതിരേ ഉപയോഗിക്കുന്നതെന്നും ജസ്റ്റിന്‍ ആരോപിച്ചിരുന്നു.

ആന്‍ലിയയുടെ മൃതശരീരം ഞങ്ങളുടെ പള്ളിയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു ആദ്യത്തെ തീരുമാനം. അത് ആന്‍ലിയയുടെ ബന്ധുക്കളും മാതാപിതാക്കളും എതിര്‍ത്തു. എറണാകുളത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതുകൊണ്ടാണ് പോകാതിരുന്നത്. ആന്‍ലിയയെ ബംഗളൂരുവില്‍ എം. എസ് സി നഴ്‌സിങ്ങിന് അയച്ചത് അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ്. അല്ലാതെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല എന്നുമാണ് ജസ്റ്റിന്റെ വിവരണം.

കാണാതായ ദിവസം ആന്‍ലിയ തന്നെ വിളിച്ച് ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കേണ്ട, നമ്മുടെ കുഞ്ഞിനെ നോക്കണം എന്നൊക്കെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്. തിരിച്ചു വിളിച്ചപ്പോള്‍ ആന്‍ലിയയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പ്രശ്‌നമാണെന്ന് തോന്നിയതോടെ പോലീസില്‍ പരാതിപ്പെട്ടു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീഡിയോയില്‍ ഈ വിശദീകരണങ്ങള്‍ നല്‍കിയതിനു പുറകേയാണ് ആന്‍ലിയയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് തിരയുന്നതറിഞ്ഞ് ജസ്റ്റിന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.

ഇപ്പോള്‍ റിമാന്‍ഡിലുള്ള ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്. ആന്‍ലിയയുടെ പിതാവ് ഹൈജിനസിന്റെ പരാതി പ്രകാരം ആന്‍ലിയയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് ജസ്റ്റിന്റെ യൂട്യൂബ് വീഡിയോ. ഇതില്‍ ആരുടെ ഭാഗത്താണ് ശരിയെന്നറിയാനാണ് ജനം കാതോര്‍ക്കുന്നത്. ബാംഗ്ലൂരില്‍ നഴ്‌സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കേസിലെ പ്രതിയായ ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പോലീസ് ജസ്റ്റിന്റെ മൊഴിയെടുക്കുന്നത് തുടരുകയാണ്.

കേസില്‍ പ്രതിയായ ആന്‍ലിയയുടെ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുന്നില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജസ്റ്റിന്റെ അന്നകരയിലെ വീട്ടിലും തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലും തെളിവെടുപ്പ് നടത്തി. ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്‍ലിയയുടെ ഭര്‍തൃമാതാവടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ വ്യക്തമാക്കുന്നു. ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണ്.

ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആന്‍ലിയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. ആന്‍ലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പോലീസിന് തെളിവ് കിട്ടിയിട്ടുമില്ല. എങ്കിലും ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ബംഗളുരൂവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ സ്‌റ്റേഷനില്‍ കൊണ്ടുവിട്ടത്. ആന്‍ലിയയെ കാണാനില്ലെന്ന പരാതി നല്‍കിയതും ജസ്റ്റിനാണ്. ആന്‍ലിയയെ കാണാതായിട്ടും മാതാപിതാക്കളെ അറിയിക്കാതിരുന്നത് സംശയമുയര്‍ത്തിയിരുന്നു.

ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ജസ്റ്റിനെതിരെ പോലീസ് ചുമത്തിയിരുന്നു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ തുടര്‍നടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആന്‍ലിയയുടെ അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആന്‍ലിയയെ തൃശ്ശൂരില്‍ നിന്ന് കാണാതായത്. 28-ന് മൃതദേഹം ആലുവ പുഴയില്‍നിന്ന് കണ്ടെത്തി. മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജസ്റ്റിന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്.

Thrissur
English summary
Nurse Ansali's suicide: Police case against mother-in-law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X