• search

പഴയകാല സംവിധായകന്‍ ഒ രാമദാസ് അന്തരിച്ചു

  • By desk
Subscribe to Oneindia Malayalam
For thrissur Updates
Allow Notification
For Daily Alerts
Keep youself updated with latest
thrissur News

    തൃശൂര്‍: പഴയകാല ചലച്ചിത്ര പ്രവര്‍ത്തകനും സംവിധായകനുമായ ഒ. രാമദാസ് (80) നിര്യാതനായി. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാത്രി എട്ടരക്ക് ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഒല്ലൂര്‍ മരത്താക്കര ഒറോംപുറത്ത് നാരായണി അമ്മയുടെയും കണ്ടന്‍കാവില്‍ കുട്ടപ്പന്‍ നായരുടെയും മകനാണ്.

    മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നൂറോളം സിനിമകളുടെ സഹസംവിധായകനായും എണ്‍പതോളം ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച രാംദാസ് എഴുപത് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത്, വരും വരുന്നു വന്നു എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. സത്യന്‍, ഷീല, മധു എന്നിവര്‍ അഭിനയിച്ച 'വയനാടന്‍ പെണ്ണ്' എന്ന ചിത്രം സത്യന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

    news

    60 കളിലും 70 കളിലും ചലച്ചിത്ര രംഗത്ത് സജീവമായിരുന്ന രാമദാസ്, നിര്‍മാതാവ്, സംവിധായകന്‍, അഭിനേതാവ്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. 1964 ല്‍ ചെന്നൈയില്‍ എത്തിയ രാമദാസ്, സംവിധായകന്‍ പി.എ. തോമസിന്റെ സഹായിയായാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.

    news1

    പി.എ. തോമസ് നിര്‍മിച്ച എല്ലാ ചിത്രങ്ങളിലും രാമദാസ് അഭിനയിക്കുകയും സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1968 ല്‍ അദ്ദേഹം സ്വന്തം നിലയില്‍ സ്ഥാപിച്ച രാമദാസ് പിക്‌ച്ചേഴ്‌സ് എന്ന നിര്‍മാണ കമ്പനി 'വഴിപിഴച്ച സന്തതികള്‍' എന്ന ചിത്രം നിര്‍മിച്ചു. രാമദാസ് തന്നെയായിരുന്നു സംവിധാനം നിര്‍വഹിച്ചത്. നാലു സിനിമകളില്‍ ഒരുമിച്ചഭിനയിച്ച കമലാ ദേവിയാണ് ഭാര്യ. മക്കള്‍: വിജി, ശ്രീശാന്തി, വിജയലക്ഷ്മി. മരുമക്കള്‍: സുഭാഷ്, മോഹന്‍.

    കൂടുതൽ തൃശൂർ വാർത്തകൾView All
    Thrissur

    English summary
    Old director o ramadas passed away

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more