തെരുവുനായയുടെ ആക്രമണം: വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു
തൃശൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ പത്തോടെ ഇരട്ടപുഴയിലാണ് സംഭവം. ആലി പിരിവീട്ടില്‍ മങ്ക (75) യെയാണ് തെരുവുനായ അക്രമിച്ചത്. വീട്ടുമുറ്റത്ത് അലക്കിയ വസ്ത്രം ഉണക്കാനിടുകയായിരുന്നു.
തെരുവു നായയടെ ആക്രമണത്തില്‍ മുഖത്തും കൈകാലുകള്‍ക്കും അടക്കം ശരീരത്തില്‍ മാരകമുറിവുണ്ടായിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നായ പിടി വിട്ടില്ല. മരകമ്പുകള്‍ ഉപയോഗിച്ച് അടിച്ചാണ് നായയെ ഓടിച്ചത്. പിന്നീട് ഓടി പോയ നായ വഴിയാത്രക്കാരിയായ മറ്റൊരു സ്ത്രീയെയും കടിക്കാന്‍ ശ്രമിച്ചു. കൈയിലുണ്ടായിരുന്ന ബാഗ് കൊണ്ട് തടഞ്ഞതിനാല്‍ കടിയേറ്റില്ല. ബാഗ് നായ കടിച്ചുപൊളിക്കുകയും ചെയ്തു.

ഗുരുതരമായി പരുക്കേറ്റ മങ്കയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ട്. മങ്കയെ ആക്രമിച്ച നായയെ നാട്ടുക്കാര്‍ പിന്നീട് തല്ലികൊന്നു.












Click it and Unblock the Notifications