തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടക കൊടുക്കാനില്ല; വൃദ്ധയും കൊച്ചുമകനും തെരുവില്‍: മന്ത്രിയുടെ ഇടപെടലില്‍ സംരക്ഷണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: സംരക്ഷിക്കേണ്ട മകന്‍ 'ലഹരി'-യുടെ ലോകത്ത് അഭയം പ്രാപിച്ചപ്പോള്‍ 83 വയസുള്ള വയോധികയും കൊച്ചുമകനും നിരാലംബരായി. വാടക കൊടുക്കാനില്ലാതെ താമസിച്ചിരുന്ന വിട്ടില്‍നിന്ന് ഇറങ്ങി തെരുവില്‍ അലയേണ്ടി വന്ന ഇരുവര്‍ക്കും അവസാനം മന്ത്രി രക്ഷകനായി.

മഴക്കാല മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം: അപകടാവസ്ഥയിലുള്ള മരങ്ങൾ ഒരാഴ്ചയ്ക്കകം മുറിച്ചുമാറ്റുംമഴക്കാല മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടം: അപകടാവസ്ഥയിലുള്ള മരങ്ങൾ ഒരാഴ്ചയ്ക്കകം മുറിച്ചുമാറ്റും

നെല്ലങ്കര ആലിന് സമീപം കോളനിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന വടൂക്കര ജവാന്‍ റോഡില്‍ എണ്‍പത്തിമൂന്നു വയസുള്ള കനകപ്പറമ്പില്‍ തങ്കമണിയും പത്തുവയസുള്ള ചെറുമകനുമാണ് മന്ത്രി വി.എസ്. സുനില്‍ കുമാറിന്റെ ഇടപെടലോടെ സംരക്ഷണമായത്. കഴിഞ്ഞ ദിവസം രാത്രിയിലാണു മന്ത്രി വി.എസ്. സുനില്‍ കുമാറിന് തെരുവില്‍ ഒരു മുത്തശ്ശിയും ചെറുമകനും അന്തിയുറങ്ങുന്നതായി ഫോണില്‍ വിവരം ലഭിക്കുന്നത്. ഇതനുസരിച്ച് മന്ത്രി കമ്മിഷ്ണര്‍ യതീഷ് ചന്ദ്രയെ രാത്രിതന്നെ ബന്ധപ്പെട്ടു.

vs-sunilkumar-udf-thrissur-

കമ്മിഷണറുടെ നിര്‍ദേശത്തില്‍ അസി. കമ്മിഷണര്‍ വി.കെ. രാജു വനിതാസെല്ലിന് വിവരം കൈമാറി. തുടര്‍ന്ന് രാത്രിതന്നെ വനിതാ പോലീസെത്തി നഗരത്തില്‍നിന്നു മുത്തശ്ശി തങ്കമണിയേയും ചെറുമകന്‍ ഹരിശങ്കറിനേയും വനിതാ സെല്ലില്‍ എത്തിച്ചു. ഭക്ഷണമടക്കമുള്ളവ നല്‍കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പാലക്കാട് പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുംമുമ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്റ്റേഷനിലെത്തി തങ്കമണിയേയും ചെറുമകനേയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇവര്‍ക്കായി ഭക്ഷണവും മന്ത്രി കരുതിയിരുന്നു. നെല്ലങ്കരയില്‍ താമസിച്ചിരുന്ന വീട്ടില്‍നിന്നു വാടക നല്‍കാനില്ലാത്തതിനാല്‍ ഏറെനാള്‍ മുമ്പ് ഇറങ്ങിയതാണെന്ന് ഇവര്‍ മന്ത്രിയോട് പറഞ്ഞു. ഇതനുസരിച്ച് പോലീസിനോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. ഒരുമാസംമുമ്പ് ഇവര്‍ വീട്ടില്‍നിന്നും പോയതാണെന്നും പുതിയ വാടകക്കാര്‍ താമസിക്കുന്നുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ മനസിലായി. തുടര്‍ന്ന് രാമവര്‍മപുരം വൃദ്ധസദനം സൂപ്രണ്ട് വിന്‍സെന്റിനെ വിളിച്ചു വരുത്തിയ മന്ത്രി തങ്കമണിയേയും ചെറുമകനേയും തല്‍ക്കാലം സംരക്ഷിക്കാന്‍ നിര്‍ദേശിച്ചു.

മറ്റു വിവരങ്ങള്‍ അന്വേഷിച്ച ശേഷം ഇവരുടെ പുനരധിവാസ നടപടികള്‍ ഒരുക്കാമെന്നും അറിയിച്ചതനുസരിച്ച് ഇരുവരേയും വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ചു. തങ്കമണിയുടെ മകന്‍ മുരളീധരന്റെ മകനാണ് ചെറുമകന്‍. മുരളീധരന്റെ ഭാര്യ ഏറെനാള്‍ മുമ്പ് മരിച്ചിരുന്നു. മുത്തശ്ശിയാണ് ചെറുമകനെ സംരക്ഷിക്കുന്നത്. മദ്യപാനിയായ മുരളീധരന്‍ ഇവരെ നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരുടെ കരുതല്‍ സംരക്ഷണവും കുട്ടിയുടെ തുടര്‍പഠന പരിപാടികള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Thrissur
English summary
Old woman and grandson get help from minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X