തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭക്ഷണം കഴിക്കാതെ അവശനിലയിലായ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: തൃശൂരിൽ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ അവശനിലയിലായ വയോധികയെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാണശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അരിയന്നൂര്‍ ഏര്‍മസ്രായില്‍ വീട്ടില്‍ റുഖിയ (65)യെയാണ് വാര്‍ഡ് മെമ്പര്‍ സീനത്ത് സലീമിന്റെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഴിമതി ആരോപണം മുതൽ ലൈംഗികാതിക്രമം വരെ; പുറത്ത് പോകുന്ന 12 പേരും നിസാരക്കാരല്ലഅഴിമതി ആരോപണം മുതൽ ലൈംഗികാതിക്രമം വരെ; പുറത്ത് പോകുന്ന 12 പേരും നിസാരക്കാരല്ല

പ്രമേഹരോഗത്തിനെ തുടര്‍ന്ന് പുറംഭാഗത്തുണ്ടായ കുരു പഴുത്ത് വ്രണമായി മാറിയതിന്റെയും ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിന്റെയും അവശതയില്‍ വീടിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തി കിടക്കുകയായിരുന്ന റുഖിയയെ മെമ്പറുടെ നേതൃത്വത്തില്‍ അങ്കണവാടി അധ്യാപിക പി. രത്‌നം, ആശ വര്‍ക്കര്‍ ചിന്ന ഷാജു, അരിയന്നൂര്‍ ജുമാ മസ്ജിദ് ഭാരവാഹികളായ കെ.എ. മൊയ്തീന്‍, ഷംസുദ്ദീന്‍ നാലകത്ത് എന്നിവര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

1rukkiya-156023

റുഖിയയുടെ പേരില്‍ അരിയന്നൂരില്‍ അഞ്ച് സെന്റ് സ്ഥലവും ടെറസ് വീടും സ്വന്തമായി ഉണ്ടായിരുന്നു. തന്നെ പരിപാലിക്കാം എന്ന ഉറപ്പില്‍ അവിവാഹിതയായ റുഖിയ, തന്റെ സഹോദരിയുടെ മകളുടെയും മരുമകന്റെയും പേരില്‍ വീടും പുരയിടവും തീറ് നല്‍കുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നു സഹോദരിയുടെ മകളും മരുമകനും വേര്‍പിരിയുകയും വീട്ടില്‍നിന്ന് താമസം മാറുകയും ചെയ്തതോടെ റുഖിയ വീട്ടില്‍ തനിച്ചാകുകയായിരുന്നു. ശാരീരിക അവശതകള്‍ മൂലം താമസം സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു. സഹോദരിയുടെ ഭര്‍ത്താവിന് രോഗം മൂര്‍ച്ഛിച്ചതോടെ രണ്ട് മാസം മുന്‍പ് റുഖിയ വീണ്ടും അരിയന്നൂരിലെ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. പഞ്ചായത്തില്‍ നിന്ന് ആശ്രയ പദ്ധതി പ്രകാരം നല്‍കുന്ന സമാഗ്രികളും അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണവുമാണ് ജീവന്‍ നിലനിറുത്തിയിരുന്നത്.

ദിവസങ്ങളായി തീര്‍ത്തും പട്ടിണിയിലും രോഗത്തിന്റെ അവശതയിലും ഇവരെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ ബന്ധുക്കളെ കണ്ടെത്തി സംരക്ഷണം ഏറ്റെടുപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് മെമ്പര്‍ സീനത്ത് പറഞ്ഞു. ആരും സംരക്ഷിക്കാന്‍ മുന്നോട്ടു വരുന്നില്ലെങ്കില്‍ സാമൂഹികക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ഇവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ഇവരുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും തിരിച്ചെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമെന്നും സീനത്ത് പറഞ്ഞു.

Thrissur
English summary
Old woman hospitalised in Thrissur after stays without food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X