തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൃഷി സമൃദ്ധി പദ്ധതി വിജയകരമായി മുന്നോട്ട്; ഒല്ലൂര്‍ കാര്‍ഷികസമൃദ്ധിയിലേക്ക് തിരിച്ചെത്തുന്നു

Google Oneindia Malayalam News

തൃശൂര്‍: കൃഷി സമൃദ്ധി പദ്ധതിയിലൂടെ കാര്‍ഷിക സമൃദ്ധി വീണ്ടെടുത്ത് ഒല്ലൂര്‍ നിയോജകമണ്ഡലം. പദ്ധതിയുടെ ഭാഗമായി 150 ഏക്കറിലാണ് ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ കര്‍ഷകര്‍ കൃഷിയിറക്കിയിരിക്കുന്നത്. തരിശ് രഹിത ഒല്ലൂര്‍ എന്ന ലക്ഷ്യത്തിലൂടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിത്തു മുതല്‍ വിപണിവരെ എല്ലാ കാര്യങ്ങളിലും കൈത്താങ്ങാകാന്‍ കഴിയുമെന്നും ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ പറഞ്ഞു. കര്‍ഷകരുടെയും കൃഷിഭവന്റെയും സഹയത്തോടെ 2018 മുതലാണ് പദ്ധതി ആരംഭിച്ചത്.

1

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 15 അംഗങ്ങള്‍ വീതമുള്ള 48 കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഇവര്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് പരിശീലനം നല്‍കി. ഓരോ ഗ്രൂപ്പും 50 സെന്റ് മുതല്‍ മൂന്ന് ഏക്കര്‍വരെ ഭൂമിയിലാണ് കൃഷി നടത്തി വരുന്നു. കാര്‍ഷിക നേട്ടത്തിന് അംഗീകാരം കാര്‍ഷിക മേഖലയിലെ മികവിന് 2018-2019 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച ജൈവ കാര്‍ഷിക നിയോജകമണ്ഡലത്തിനുള്ള പുരസ്‌കാരം ഒല്ലൂര്‍ മണ്ഡലത്തിനാണ് ലഭിച്ചത്. പത്തു ലക്ഷം രൂപയും അവാര്‍ഡും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.

നടത്തറ, പുത്തൂര്‍, പാണഞ്ചേരി, മാടക്കത്തറ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ജൈവ കാര്‍ഷിക രീതികളും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണ് ഒല്ലൂരിന് ബഹുമതി നേടിക്കൊടുത്തത്. 12829.5 ഹെക്ടര്‍ സ്ഥലത്താണ് ഒല്ലൂര്‍ മണ്ഡലത്തില്‍ ജൈവകൃഷിയുള്ളത്. ജില്ലയ്ക്കു പുറമേ പലയിടത്തേക്കും ആവശ്യമായ നടീല്‍ വസ്തുക്കള്‍ കൂടുതലും ഉത്പാദിപ്പിക്കുന്നത് ഒല്ലൂര്‍ മണ്ഡലത്തിലാണ്. അവാര്‍ഡ് തുകയും കൃഷിക്കായി തന്നെയാണ് വിനിയോഗിക്കുന്നത്.

കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ആവശ്യമായ തൈകള്‍, വിത്തുകള്‍ എന്നിവ കൃഷിഭവനുകളില്‍ നിന്നാണ് വിതരണം നടത്തുന്നത്. കര്‍ഷക ഗ്രൂപ്പുകള്‍ ഉല്‍പ്പാദിപ്പിച്ച ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും ഒല്ലൂര്‍ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് കര്‍ഷകരില്‍ നിന്ന് ശേഖരിച്ച അഞ്ചര ടണ്‍ പച്ചക്കറി പാണഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച് മൊബൈല്‍ ആപ്പ് വഴി ആവശ്യക്കാര്‍ക്ക് പച്ചക്കറികള്‍ ആഴ്ചയിലൊരു ദിവസം വീടുകളില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി. സത്യ വര്‍മ്മ പറഞ്ഞു.

Thrissur
English summary
ollur now moving to a agricultural place, 150 acre will give the reaps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X