Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷന്‍ തൃശൂരില്‍; കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം

തൃശൂര്‍: കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. കുറ്റകൃത്യം തടയല്‍, കേസന്വേഷണത്തിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് അംഗീകാരം. മയക്കുമരുന്നിനെതിരായ ശക്തമായ നിയമനടപടികള്‍, വ്യാജവാറ്റ്, അനധികൃത മദ്യ നിര്‍മ്മാണം തുടങ്ങിയവ തടയാനുള്ള എക്‌സൈസ് നിയമം ഫലപ്രദമായി നടപ്പാക്കല്‍, ആയുധനിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ എന്നീ കാര്യങ്ങളില്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് ഒല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ നടത്തിയത്.

28

കുറ്റവാളികള്‍ക്കും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും എതിരായി വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കോടതികളില്‍ നിന്നും പുറപ്പെടുവിക്കുന്ന വാറണ്ടുകള്‍ നടപ്പാക്കല്‍, മുന്‍ കുറ്റവാളികളും, സാമൂഹ്യവിരുദ്ധരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനുള്ള കരുതല്‍ നടപടികള്‍, ദീര്‍ഘകാലമായി അന്വേഷണം നടന്നു വരുന്നതും വിചാരണ നേരിടുന്നതുമായ പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെല്ലാം മറ്റു സ്‌റ്റേഷനുകളില്‍ നിന്ന് ഒല്ലൂര്‍ സ്‌റ്റേഷനെ വ്യത്യസ്തമാക്കി.

പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കോടതികള്‍ പുറപ്പെടുവിച്ച ശിക്ഷാവിധികളും അംഗീകാരത്തിനായി തിരഞ്ഞെടുത്തപ്പോള്‍ പരിഗണിച്ചു. പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ വേഗത്തിലുള്ള അന്വേഷണം, ആയുധ ലൈസന്‍സ്, സ്‌ഫോടക വസ്തു ലൈസന്‍സ് എന്നിവ അനുവദിക്കുന്നതിനുള്ള പോലീസ് അന്വേഷണം, റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍, പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയും, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നടത്തിയ ക്രമീകരണങ്ങളും അവാര്‍ഡ് ലഭിക്കാന്‍ ഘടകങ്ങളായി. നിയമപാലന സൗകര്യത്തിനായി 2011 മാര്‍ച്ചിലാണ് തൃശൂര്‍ ജില്ലാ പോലീസിനെ തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിങ്ങനെയുള്ള ജില്ലകളായി വിഭജിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+