അഗ്നിരക്ഷാ സേനയുടെ സംരക്ഷണം ; ഓമനയ്ക്ക് സ്വന്തമായി വീടും സ്ഥലവും
തൃശൂര്‍;ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയ്ക്കും കുടുംബത്തിനും അഗ്നിരക്ഷാ സേന സമ്മാനിക്കുന്നത് സ്വന്തമായൊരു വീടും സ്ഥലവും. ലോക് ഡൗൺ സമയത്ത് കാൻസർ ബാധിതയായ ഓമനയ്ക്ക് കീമോതെറാപ്പി ചെയ്യുന്നതിന് പാറളത്ത് നിന്ന് തൃശൂർ മെഡിക്കൽ കോളേജ് വരെ പോകുന്നതിനായി വാഹനങ്ങൾ ലഭ്യമാകാതായപ്പോഴാണ് ഓമനയും കുടുംബവും ഫയർഫോഴ്സിൻ്റെ സഹായം തേടിയത്. ഉടനെ 15 ദിവസത്തെ ആശുപത്രി യാത്രയ്ക്കായി ഫയർ ആൻ്റ് റസ്ക്യു ഓഫീസർ (ഡ്രൈവർ) കെ എൽ എഡ്‌വേർഡ്, സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ പോൾ ഡേവിഡ്, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ നിതിൽ വിൻസെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ ആമ്പുലൻസ് യാത്ര സജ്ജമാക്കുകയായിരുന്നു.
തുടർച്ചയായി കീമോ ചികിത്സയ്ക്ക് കൊണ്ടുപോകാനെത്തിയിരുന്ന ഉദ്യോഗസ്ഥർക്ക് വാടക നൽകാനില്ലാതെയും ചികിത്സയ്ക്ക് പണമില്ലാതെയും ദുരിതമനുഭവിച്ചിരുന്ന നിർദ്ധനരായ ഓമനയുടെയും കുടുംബത്തിൻ്റെയും ദുരിതാവസ്ഥ മനസ്സിലാക്കിയാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ.

തുടർന്ന് കേരള ഫയർ സർവ്വീസ് ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ തൃശൂർ വിഭാഗം കമ്മിറ്റി ഓമനയ്ക്കും കുടുംബത്തിനും വീട് വെച്ച് നൽകാൻ തീരുമാനിച്ചു. വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ പി എ ലാസർ പാറളത്തു തന്നെയുള്ള തൻ്റെ സ്ഥലത്തുനിന്നും മൂന്നു സെൻ്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വിട്ടു നൽകാൻ തയ്യാറായി. 500 ചതുരശ്ര അടിയിലുള്ള വീടാണ് ഓമനയ്ക്ക് നിർമ്മിച്ച് നൽകുന്നത്. 2011-ൽ വൈദ്യുത ലൈനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) വിനോദ് കുമാറിൻ്റെ പത്താമത് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് അസോസിയേഷൻ ഇവർക്ക് വീട് വെച്ച് നൽകുന്നത്.
വീടിൻ്റെ ശിലാസ്ഥാപനം ഇന്ന് 10 മണിയ്ക്ക് (2021 ജനുവരി 04) നാട്ടിക ഗീതാ ഗോപി എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവ്വഹിക്കും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications