40 ഓണം ബംപര്‍ ടിക്കറ്റുകള്‍ കള്ളന് കൊണ്ടുപോയി, 10 ടിക്കറ്റ് കൂടി വാങ്ങി ആരോഗ്യവകുപ്പ് ജീവനക്കാരന്
തൃശൂര്‍: 25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബംപര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 500 രൂപ മുടക്കിയാല്‍ കോടികള്‍ കൈയിലെത്തും എന്നതിനാല്‍ തന്നെ നിരവധി പേര് ബംപറെടുത്ത് ഭാഗ്യദേവതയെ കാത്തിരിക്കുകയാണ്. എന്നാല്‍ തൃശൂര്‍ സ്വദേശി രമേഷ് കുമാറിന്റെ കാത്തിരിപ്പ് ഓണം ബംപര്‍ നറുക്കെടുപ്പ് മാത്രമല്ല, ഭാഗ്യപരീക്ഷണത്തിനായി താന്‍ കാത്തുവെച്ച 40 ടിക്കറ്റുകള്‍ മോഷ്ടിച്ചെടുത്ത കള്ളനെ കൂടിയാണ്.
പുത്തൂര്‍ പൗണ്ട് റോഡില്‍ കരുവാന്‍ വീട്ടില്‍ രമേഷ് കുമാറിന്റേതാണ് ഈ ദുര്‍വിധി. നിരവധി സാമ്പത്തിക ബാധ്യതകളുള്ള രമേഷ് കുമാര്‍ ഓണം ബംപറില്‍ ഭാഗ്യം കനിയുമെന്ന് കരുതി വാങ്ങി കൂട്ടിയത് 40 ഓളം ടിക്കറ്റുകളാണ്. ആരോഗ്യവകുപ്പിലെ അറ്റന്‍ഡറായ രമേഷ് കുമാര്‍ ഒരുമാസത്തെ ശമ്പളത്തിലേറെയും ചെലവാക്കിയത് 500 രൂപ വിലയുള്ള ഓണം ബംപര്‍ ടിക്കറ്റ് വാങ്ങിക്കാനായിരുന്നു.

55 ലക്ഷം രൂപയോളമുള്ള കടബാധ്യത തീര്‍ക്കാന്‍ ഭാഗ്യദേവത കനിയും എന്ന പ്രതീക്ഷയിലാണ് രമേഷ് കുമാര്‍ ഇങ്ങനൊരു പരീക്ഷണത്തിന് തയ്യാറായത്. എന്നാല്‍ നറുക്കെടുപ്പിന് മുന്‍പെ നിര്‍ഭാഗ്യമാണ് രമേഷിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഓണം ബംപര്‍ ടിക്കറ്റുകളും 3500 രൂപയും മോഷണം പോയത്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രമേഷ് കുമാര്‍. രമേഷ് കുമാറിന്റെ പരാതിയെ കുറിച്ച് അന്വേഷിച്ച് വരികയാണ് എന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷന് ഓഫീസര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. 'ഇങ്ങനൊരു പരാതി ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്,' ഒല്ലൂര്‍ പൊലീസ് വ്യക്തമാക്കി.
20000 രൂപ മുടക്കിയായിരുന്നു 40 ഓണം ബംപര്‍ ടിക്കറ്റുകള്‍ രമേഷ് കുമാര്‍ വാങ്ങിയത്. ഇന്ന് നറുക്കെടുപ്പ് തുടങ്ങാനിരിക്കെ ലോട്ടറി കള്ളനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുമായി സ്വത്ത് തര്‍ക്കമുള്ള രമേഷ് നിലവില്‍ താമസം ഒറ്റയ്ക്കാണ്. അതേസമയം ടിക്കറ്റുകള്‍ മോഷണം പോയതോടെ വീണ്ടും 10 ഓണം ബംപര്‍ ടിക്കറ്റ് കൂടി വാങ്ങിയിരിക്കുകയാണ് രമേഷ് കുമാര്‍.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനെ ഉള്‍പ്പടെ 22 പേരെ കോടീശ്വരനാക്കുന്ന സമ്മാനഘടനയാണ് ഓണം ബംപറിന്റേത്. അതിനാല്‍ തന്നെ അച്ചടിച്ച ഓണം ബംപറില്‍ 71 ലക്ഷം ടിക്കറ്റുകള്‍ ഇന്നലെ വൈകീട്ട് നാല് മണി വരെ വിറ്റുവെന്നാണ് കണക്ക്. നറുക്കെടുപ്പിന് തൊട്ടുമുന്‍പ് വരെ ടിക്കറ്റെടുക്കാന്‍ അവസരമുണ്ട് എന്നതിനാല്‍ തന്നെ ഇനിയും ടിക്കറ്റുകള്‍ വിറ്റഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തുക. വികെ പ്രശാന്ത് എംഎല്‍എ രണ്ടാം സ്ഥാനത്തിനുള്ള ആദ്യ നറുക്കെടുപ്പും നടത്തും. ഒരു കോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. ഓണം ബംപറിന് മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. ഓരോ സീരീസിലും രണ്ട് വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും.
നാലാം സമ്മാനം ഓരോ സീരിസിലും 10 പേര്‍ക്ക് വീതം അഞ്ച് ലക്ഷവും അഞ്ചാം സമ്മാനം രണ്ടു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം ഒമ്പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. ആകെ 125 കോടിയിലേറെ രൂപയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. ഇന്ന് ഓണം ബംപര്‍ നറുക്കെടുപ്പിന് പിന്നാലെ പൂജാ ബംപറിന്റെ പ്രകാശനവും ഉണ്ടായിരിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications