രണ്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം പുലിയിങ്ങി; ആവേശത്തോടെ തൃശൂര്‍
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം തൃശൂരില്‍ പുലികള്‍ ഇറങ്ങി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍, വിയ്യൂര്‍ സെന്റര്‍, ശക്തന്‍ പുലിക്കളി സംഘം എന്നീ അഞ്ച് ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ആദ്യ മൂന്ന് സംഘങ്ങളും എം ഡി റോഡ് വഴി സ്വരാജ് റൗണ്ടില്‍ കയറും. വിയ്യൂര്‍ ടീം ബിനി ജംഗ്ഷന്‍ വഴി ശക്തന്‍ ടീം എം ഒ റോഡ് വഴിയും സ്വാര്ജ് റൗണ്ടിലെത്തും.
അഞ്ച് സംഘങ്ങളിലായി 250ല്‍ കൂടുതല്‍ കലാകാരന്മാപരാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്. വീറും വാശിയും കുറവില്ലാതെ സ്വരാജ് റൗണ്ടില്‍ അവര്‍ ചുവടുവയ്ക്കും. വിജയികളെ പുലിക്കളി സമാപനത്തോടെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥിരം ഉണ്ടാകുന്ന സമ്മാന ധാന ചടങ്ങ് ഉണ്ടാകില്ല. ആ ചടങ്ങ് മറ്റൊരു ദിവസം സംഘടിപ്പിക്കും.

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാല്‍ പുലക്കളി ആഘോഷം മാറ്റേണ്ടിവരുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചത്. എന്നാല്‍ സാമ്പത്തിക നഷ്ടം അടക്കമുള്ളവ വരുത്തുമെന്നതിനെ തുടര്‍ന്ന് പുലിക്കളി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പുലിക്കളിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ വലിയ സുരക്ഷയാണ് ഒരുക്കിയത്. പുലിക്കളിയുടെ സുരക്ഷക്കായി സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ 500 ലധികം പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 5 അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍. 20 ഇന്‍സ്‌പെക്ടര്‍മാര്‍.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്
70 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 375 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ 30 വനിതാ പോലീസുദ്യോഗസ്ഥര്‍
ഓരോ പുലിക്കളി സംഘവും ആരംഭിക്കുന്ന സ്ഥലത്തുനിന്നും പുലിക്കളി അവസാനിക്കുന്നതുവരെ ഒരു സബ് ഇന്‍സ്‌പെക്ടറും 10 പോലീസുദ്യോഗസ്ഥരും അനുഗമിക്കും.
പുലിക്കളി നടക്കുന്ന സ്വരാജ് റൌണ്ടും പരിസരവും, സ്വരാജ് റൌണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളും മൂന്ന് സോണുകളായി തിരിച്ചു. ഓരോ സോണിന്റേയും ഉത്തരവാദിത്വം ഓരോ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നു. സ്വദേശികളും വിദേശികളുമായ കാണികള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. ഇതിനായി പ്രത്യേക പോലീസ് സംഘം.
ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുവേണ്ടി നഗരത്തിലെ മൂന്ന് സ്ഥലങ്ങളില്‍ സ്‌ട്രൈക്കിങ്ങ് ഫോഴ്‌സിനെ നിയമിച്ചു. നഗരത്തിലെ മുഴുവന്‍ സ്ഥലത്തും കവറേജ് ലഭ്യമായ പോലീസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് വഴി പോലീസുദ്യോഗസ്ഥരിലേക്ക് ആശയവിനിമയം വേഗത്തിലാക്കും.
ഗുണ്ടകളേയും, ശല്യക്കാരേയും നിരീക്ഷിക്കുന്നതിനും, മദ്യം മയക്കുമരുന്ന് ഉപയോഗം തടയുന്നതിനും ഷാഡോ പോലീസിന്റേയും, അടുത്തിടെ രൂപീകരിച്ച ടഅഏഛഗ ടീമിന്റേയും സേവനം. ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി പ്രത്യേകം പ്ലാന്‍. ഉച്ച മുതല്‍ പുലിക്കളി അവസാനിക്കുന്നതുവരെ സ്വരാജ് റൌണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ശക്തന്‍ നഗര്‍, വടക്കേച്ചിറ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ഔട്ടര്‍ റിങ്ങിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗത ക്രമീകരണമുണ്ടാകും. ഇതിനായി ഒല്ലൂര്‍ അസി. കമ്മീഷണര്‍ കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ 4 സെക്ടറുകളാക്കി തിരിച്ച് 200 ലധികം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുജനശല്യമുണ്ടാക്കുന്നവരെ നിരീക്ഷിക്കാന്‍ മഫ്ടിയില്‍ പുരുഷ-വനിതാ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പുലിക്കളി സംഘങ്ങള്‍ക്കിടയില്‍ കുറ്റവാളികള്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കാതിരിക്കാന്‍ വീഡിയോ റിക്കാര്‍ഡിങ്ങ് സംവിധാനം. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ക്യാമറകളിലും റിക്കാര്‍ഡിങ്ങ് സംവിധാനം, ദൃശ്യങ്ങള്‍ ഏകോപിപ്പിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.












Click it and Unblock the Notifications