തൃശൂരില്‍ ഒന്നര വയസുള്ള കുഞ്ഞും അമ്മയും മരിച്ചനിലയില്‍; മകളെ കൊന്ന് അമ്മ ജീവനൊടുക്കിയെന്ന് സംശയം
തൃശൂര്‍: അമ്മയും ഒന്നര വയസുള്ള കുഞ്ഞും വീട്ടില്‍ മരിച്ച നിലയില്‍. തൃശൂര്‍ ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്തുള്ള വീട്ടിലാണ് സംഭവം. ബ്ലാക്കാട് ചക്കാണ്ടന്‍ ഷണ്മുഖന്റെ മകള്‍ ജിഷ (24) മകള്‍ ദേവാംഗന എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഒരു മണിയോടെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടത്.
തമിഴ്നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ ലാല്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പ് വിദേശത്തേക്ക് മടങ്ങിയിരുന്നു. മകളെ കൊലപ്പെടുത്തിയതിന് ശേഷം ജിഷ ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട