Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിൽ യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 11 വർഷത്തിന് ശേഷം പ്രതി പിടിയില്‍

തൃശൂര്‍: യുവാവിനെ നടുറോഡില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പതിനൊന്ന് വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ അന്തിക്കാട് പോലീസ് പിടികൂടി. പെരിങ്ങോട്ടുകര കിഴക്കുംമുറി കിഴക്കേപ്പാട്ട് വീട്ടില്‍ കാര്‍ത്തികേയന്‍ മകന്‍ സിബിന്‍ രാജ് ( 32) ആണ് പിടിയിലായത്.

2006 ഏപ്രില്‍ 14ന് വൈകിട്ട് ആറിന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് മുന്നില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പെരിങ്ങോട്ടുകര കിഴക്കുംമുറി സ്വദേശി മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ഫ്രാങ്കോയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫ്രാങ്കോ രക്ഷപ്പെട്ടുവെങ്കിലും ആക്രമണത്തില്‍ ഇദ്ദേഹത്തിന് അംഗവൈകല്യമുണ്ടായി.

murder

ഈ കേസില്‍ മൊത്തം ഏഴ് പ്രതികളില്‍ ആറുപേരെ പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തുവെങ്കിലും സിബിന്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് വീട് വിറ്റു നാട്ടില്‍നിന്ന് പിന്‍വാങ്ങിയ കുടുംബം പറവൂര്‍ നോര്‍ത്തിലെ പട്ടണം എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുകയായിരുന്നു. രഹസ്യാന്വേഷണത്തിലൂടെ പ്രതിയെ കുറിച്ച് മനസിലാക്കിയ അന്വേഷണ സംഘം ആസൂത്രിതമായിട്ടാണ് പ്രതിയെ കുടുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+