• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂര്‍ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ വ്യക്തിക്ക്; 7 പേര്‍ ആശുപത്രി വിട്ടു

  • By Desk

തൃശൂര്‍: ജില്ലയില്‍ ഞായറാഴ്ച ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍നിന്ന് മടങ്ങിയ തൃശൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിലവില്‍ വീടുകളില്‍ 6190 പേരും ആശുപത്രികളില്‍ 31 പേരും ഉള്‍പ്പെടെ ആകെ 6221 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴ് പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതുതായി 13 പേരെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച 29 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1527 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 1490 സാമ്പിളുകളുടെ പരിശോധനാഫലം വന്നു. ഇനി 37 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. അന്തര്‍ സംസ്ഥാന യാത്രക്കാര്‍, പോലീസ്, വ്യാപാരികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലെ 297 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തില്‍ ഉള്ളവരുടെ സാമ്പിളുകള്‍ക്ക് പുറമെയാണിത്.

cmsvideo
    Guidelines for lockdown 4.0 | Oneindia Malayalam

    ഞായറാഴ്ച 294 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. 77 പേര്‍ക്ക് ഞായറാഴ്ച സൈക്കോ സോഷ്യല്‍ കൗണ്‍സലിംഗ് നല്‍കി.

    നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

    ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

    അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 90 മലപ്പുറം സ്വദേശികള്‍; മൂന്ന് പേര്‍ക്ക് രോഗലക്ഷണം

    മലപ്പുറത്ത് രോഗം ബാധിച്ച 4 പേരുടെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ; ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

    Thrissur

    English summary
    One more Covid 19 case confirmed in Thrissur
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X