തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്: ഓൺലൈൻ ബുക്കിംഗും നിർത്തലാക്കി, വിവാഹങ്ങൾക്കും വഴിപാടിനും വിലക്ക്!!

Google Oneindia Malayalam News

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് അനുവദിച്ചിരുന്ന പ്രവേശനം നിർത്തിവെച്ചു. ഭക്തർക്ക് പ്രവേശനത്തിന് നിലവിലുണ്ടായിരുന്ന ഓൺലൈൻ ബുക്കിംഗും ഇന്നത്തോടെ നിർത്തിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നീക്കം. നേരത്തെ ദീപസ്തംഭത്തിന് സമീപത്ത് നിന്ന് ദർശനം അനുവദിച്ചിരുന്നുവെങ്കിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ ഇതും നിർത്തിവെച്ചിട്ടുണ്ട്. വിവാഹം, തുലാഭാരം എന്നിവയുൾപ്പെടെയുള്ള വഴിപാടുകളും രണ്ടാഴ്ചത്തേയ്ക്ക് നിർത്തിവെച്ചിട്ടുണ്ട്. ഇന്നത്തേക്ക് ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രമാണ് നടത്താൻ അനുമതിയുള്ളത്.

കുട്ടിക്കളി പോലെ വലിച്ചെറിയതേണ്ടതല്ല ഗവര്‍ണര്‍ പദവി; കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് ശ്രീധരന്‍പിള്ളകുട്ടിക്കളി പോലെ വലിച്ചെറിയതേണ്ടതല്ല ഗവര്‍ണര്‍ പദവി; കുമ്മനത്തെ ഉദ്ദേശിച്ചല്ലെന്ന് ശ്രീധരന്‍പിള്ള

ഗുരുവായൂർ ദേവസ്വത്തിൽ 153 ജീവനക്കാർക്കിടയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ക്ഷേത്രത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നർ റിംഗ് റോഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിലെ പൂജകൾക്ക് മുടക്കമില്ല.

 guruvayur-temple-

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam

കൊവിഡ്കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പ്രവേശനം നിർത്തിവെച്ചതിന് ശേഷം ഡിസംബർ ഒന്നുമുതലാണ് ഭക്തരെ നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ ആരംഭിച്ചത്. പുലർച്ചെ 4.30 മുതൽ 5.30 വരെയും രാവിലെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയുമാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. വൈകിട്ട് അഞ്ച് മുതൽ 6.30 വരെയും 7.30 മുതൽ 8. 30 വരെയുമാണ് ദർശനത്തിനായി അനുവദിച്ചിരുന്ന സമയം. ഇതിനിടെ ക്ഷേത്രത്തിലെ ജീവനക്കാരിൽ ചിലർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇതും നാല് ദിവസത്തേക്ക് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റയടിയ്ക്ക് 46 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

കയ്യകലത്ത് ഭാഗ്യം, നേടാം 262 ദശലക്ഷം ഡോളര്‍ - ഇന്ത്യയില്‍ നിന്നും എങ്ങനെ കളിക്കാം?

Thrissur
English summary
Online booking haults in Guruvayur temple after 46 people tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X