തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ലക്ഷങ്ങൾ ആവശ്യപ്പെടുന്നു, പരാതിയുമായി 3 പേർ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പു നടന്നതായി വീണ്ടും പരാതികള്‍. ആപ്പിള്‍ ഫോണും ഐ പാഡും ലാപ്‌ടോപ് കമ്പ്യൂട്ടറും അയച്ചുനല്‍കാമെന്നു പറഞ്ഞു 19,000 രൂപ വീതം തട്ടിയെടുത്തതായി മൂന്നു പേര്‍ പോലീസില്‍ പരാതി നല്‍കി. അരലക്ഷം രൂപ വീതം വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും വിശദാന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പാണെന്നു മനസിലായത്. മറ്റു ചിലരെയും മോഹനവാഗ്ദാനങ്ങള്‍ നല്‍കി സംഘം തട്ടിപ്പിനിരയാക്കിയെന്നാണ് സൂചന.

<strong>കാര്‍ഷിക കേരളത്തിന് പുനര്‍ജനിയായി വൈഗ... സംസ്ഥാന കാർഷിക അവാർഡുകൾ മേളയുടെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും</strong>കാര്‍ഷിക കേരളത്തിന് പുനര്‍ജനിയായി വൈഗ... സംസ്ഥാന കാർഷിക അവാർഡുകൾ മേളയുടെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും

ഒരേസംഘമാണ് വിവിധ തട്ടിപ്പുകള്‍ക്കു പുറകിലെന്നു കരുതുന്നു. വിദേശ നമ്പറുകളില്‍ വിളി വന്നതിനാല്‍ സംഘം അവിടെ നിന്നാണോ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതെന്നു സംശയമുണ്ട്. ലണ്ടനില്‍ നിന്നു വന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലാണ് തൃശൂരിലെ യുവാവിനു പണം പോയത്. രണ്ടുമാസം നിരന്തരമായി ചാറ്റിങ് നടത്തി വിശ്വാസ്യത നേടിയ ശേഷമാണ് ക്രിസ്മസ് സമ്മാനമായി ആപ്പിള്‍ഫോണ്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കിയത്.

Thrissur

തുടര്‍ന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലേക്കു എത്തിച്ച പാഴ്‌സല്‍ ചൂണ്ടിക്കാട്ടിയായിരുന്നു അടുത്ത ഘട്ടം തട്ടിപ്പിനു വല വിരിച്ചത്. പ്രൊസസിങ് ഫീ ഇനത്തില്‍ 19,000 രൂപ ആവശ്യപ്പെട്ടതു അയച്ചുകൊടുത്തു. ഇതോടെ യു.കെയില്‍ നിന്ന് ഫ്രാങ്ക് എഡ്വേര്‍ഡ് എന്നു പരിചയപ്പെടുത്തിയ ആളുടെ വിളി വന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പാഴ്‌സലിനകത്ത് 14,000 പൗണ്ട് കറന്‍സിയുണ്ടെന്നും നികുതിയടച്ചു തുക കൈപ്പാറ്റാനുമായിരുന്നു നിര്‍ദേശം.

വിപണിവില 12 ലക്ഷം രൂപയുടെ കറന്‍സി മൂല്യമുള്ള ഇതിനു നികുതി ഇനത്തില്‍ 59000 രൂപയാണ് നല്‍കണമെന്നു വിശ്വസിപ്പിച്ചത്. എന്നാല്‍ സംശയം തോന്നി സമീപത്തെ ബാങ്ക് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴാണ് പറഞ്ഞതെല്ലാം ശുദ്ധകളവാണെന്നു വ്യക്തമായത്. കഴിഞ്ഞ ദിവസം യുവതിയുടെ ക്രെഡിറ്റ് കാര്‍ഡു വഴി കാല്‍ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതിയുയര്‍ന്നിരുന്നു. ഇത്രയും തുകയുടെ പര്‍ച്ചേസ് നടത്തിയെന്ന സന്ദേശം ഫോണില്‍ എത്തുകയായിരുന്നു.

Thrissur
English summary
Online cheating case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X