തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്: മുഖ്യ സൂത്രധാരിയായ യുവതി പിടിയില്‍, അറസ്റ്റിലായവരുടെ എണ്ണം ഏഴായി, യുവതിയെ പിടികൂടിയത് ബംഗളുരുവില്‍നിന്ന്, തട്ടിയെടുത്തത് പ്രവാസി വ്യവസായിയുടെ 21.80 ലക്ഷം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രവാസി വ്യവസായിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓണ്‍ ലൈന്‍ വഴി 21.80 ലക്ഷം രൂപ തട്ടിയ കേസില്‍ സൂത്രധാരയായ യുവതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബംഗളുരു ശ്രീരാംപുരം സ്വതന്ത്രപാളയം പവിത്ര(21)യെയാണ് ടെമ്പിള്‍ സി.ഐ: സി പ്രേമാനന്ദകൃഷ്ണന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം ബംഗളുരുവില്‍നിന്ന് പിടികൂടിയത്.

<strong>വിവിപാറ്റ്: വോട്ടെണ്ണലിന് നിലവിലെ സ്ഥിതി അനുയോജ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍</strong>വിവിപാറ്റ്: വോട്ടെണ്ണലിന് നിലവിലെ സ്ഥിതി അനുയോജ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

തമിഴ്‌നാടു സ്വദേശിയായ പവിത്ര വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം. ഓണ്‍ ലൈന്‍വഴി ട്രാന്‍സ്ഫര്‍ ചെയ്തതില്‍ 18 ലക്ഷമാണ് പവിത്രയുടെ അക്കൗണ്ടിലെത്തിയത്. ഇവരുടെ അക്കൗണ്ടില്‍നിന്ന് പണം മറ്റ് 14 പേരുടെ അക്കൗണ്ടിലേക്കു മാറ്റിയശേഷം ഉടന്‍ പിന്‍വലിച്ചു.

Pavithra

അബുദബിയില്‍ ബിസിനസ് നടത്തുന്ന ചാവക്കാട് തിരുവത്ര സ്വദേശി കാഞ്ഞിരപറമ്പില്‍ ശശിയുടെ 21.80 ലക്ഷമാണു നഷ്ടപ്പെട്ടത്. ശശിയുടെ ഇ-മെയില്‍ അക്കൗണ്ടില്‍നിന്ന് ബാങ്ക് മാനേജര്‍ക്ക് വന്ന ഈമെയില്‍ സന്ദേശത്തെതുടര്‍ന്നാണു പണം ട്രാന്‍സഫര്‍ ചെയ്തത്. അറസ്റ്റിലായ പവിത്രയുടെ അക്കൗണ്ടലേക്ക് 18 ലക്ഷവും മറ്റൊരു അക്കൗണ്ടിലേക്ക് 3.80 ലക്ഷവുമാണ് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് ആറു പ്രതികളെ ടെമ്പിള്‍ പോലീസ് നേരത്തെ ബംഗളുരുവില്‍നിന്നു പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Thrissur
English summary
Online cheating case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X