Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്‌പോര്‍ട്ടിന്റെ പേരിലും തട്ടിപ്പ്; യുവതിയില്‍ നിന്നും പണം തട്ടിയെടുത്തു, പൊലീസ് അന്വേഷണം

police

തൃശൂര്‍: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ കുറ്റവാളികള്‍ പണം തട്ടിയെടുത്തു. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

വിദേശത്തേക്ക് പോകുന്നതിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ടി നഗരത്തിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി യുവതി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. തുടര്‍ന്ന് പ്രമാണ പരിശോധനയ്കും, തത്സമയ ഫോട്ടോ എടുക്കുന്നതിനുമായി പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ തൊട്ടടുത്ത ദിവസം തന്നെ ഹാജരാകുന്നതിന് ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും പ്രസ്തുത ദിവസം യുവതി ഹാജരായി ഒറിജിനല്‍ രേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നിന്നും അപേക്ഷ പോലീസിനു കൈമാറുന്നതായും, അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മണ്ണുത്തി പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമുള്ള അറിയിപ്പ് ലഭിച്ചു.

പിറ്റേന്നു തന്നെ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുദ്യോഗസ്ഥന്‍ അപേക്ഷകയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പിറ്റേന്ന്, കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്നു പറഞ്ഞ് ഒരാള്‍ യുവതിയെ വിളിക്കുകയും, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഡെലിവറി ചെയ്യുന്നതിന്, വിലാസം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണെന്നു പറഞ്ഞ് ഒരു ലിങ്ക് മൊബൈല്‍ ഫോണിലേക്ക് അയച്ചുനല്‍കുകയായിരുന്നു.

മാത്രവുമല്ല, രണ്ടു മണിക്കൂറിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തിരിച്ചയക്കുകയും, റദ്ദാക്കുകയും ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവര്‍ അയച്ചു നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. യുവതിയുടേത് ഐഫോണ്‍ ആയതിനാല്‍ അവര്‍ അയച്ചു നല്‍കിയ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിച്ചില്ല. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള കൊറിയര്‍ തിരിച്ചയക്കുമെന്നും, പിസിസി റദ്ദാകുമെന്നും അവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും, വീണ്ടും ഒരു ലിങ്ക് അയച്ചു നല്‍കുകയും അതില്‍ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ബാങ്ക് എക്കൌണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയുമായിരുന്നു.

പാസ്‌പോര്‍ട്ട് ഓഫീസ് സേവനങ്ങള്‍ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് രജിസ്‌ത്രേഡ് തപാല്‍ വഴി മാത്രമാണ് ലഭ്യമാക്കുന്നത്. കൊറിയര്‍ കമ്പനികള്‍ എന്ന വ്യാജേനയുള്ള ടെലിഫോണ്‍ വിളികളോടും ഭീഷണികളോടും പ്രതികരിക്കരുത്. പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ബുക്കിങ്ങ്, രേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ കഴിയുന്നിടത്തോളം നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ വഴി മാത്രം ചെയ്യുക. അല്ലെങ്കില്‍ വിശ്വസനീയമായ സേവന കേന്ദ്രങ്ങളെ ആശ്രയിക്കുക. വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിലൂടെ സമര്‍പ്പിക്കുന്ന നിങ്ങളുടെ രേഖകള്‍, ഫോട്ടോ, മൊബൈല്‍ഫോണ്‍ നമ്പര്‍ തുടങ്ങിയവ അവരുടെ കമ്പ്യൂട്ടറില്‍ ശേഖരിക്കപ്പെടുന്നു. അത് പിന്നീട് ദുരുപയോഗം ചെയ്‌തേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+