തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓണ്‍ലൈനിൽ ഫോട്ടോ കാണിക്കും, ഇഷ്ടപ്പെട്ടാൽ സ്ഥലത്തെത്തിക്കും; പെണ്‍വാണിഭം നടത്തിയ 10 പേർ അറസ്റ്റിൽ

Google Oneindia Malayalam News

തൃശൂര്‍: ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ പത്ത് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റിലായത്. മുരുങ്ങൂരിലെ ഒരു വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി ആളുകളെ എത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. പൊലീസിനെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.

sex racket

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി കൊരട്ടി സിഐ ബികെ അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. രണ്ട് സ്ത്രീകളും എട്ട്പുരുഷന്മാരും സംഘത്തിലുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഓണ്‍ലൈന്‍ വഴി ഫോട്ടോ കാണിച്ച് ആളുകളെ ആകര്‍ഷിച്ചതിന് ശേഷം പണം ഓണ്‍ലൈനായി സംഘം കൈപ്പറ്റും.

Recommended Video

cmsvideo
EIAക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി | Oneindia Malayalam

പിന്നീട് പെണ്‍കുട്ടികളെ എത്തിക്കുകയാണ് ഇവരുടെ പതിവ് രീതി. ഇവര്‍ താവളമാക്കിയ വാടകവീട്ടില് രാവിലെ മുതല്‍ ആളുകളെ എത്തിച്ചിരുന്നു. വെറ്റിലപ്പാറ സ്വദേശിനി സിന്ധുവിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവരുടെ പേരില്‍ നിരവധി കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഷോര്‍ണൂരിലെ ഒരു ലോഡ്ജില്‍ അനാശ്യാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസം സ്വദേശിയായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേരെയാണ് പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പത്ത് പേരെയും നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. ഇവരില്‍ സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര്‍ ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നത്. സംഭവത്തില്‍ ലോഡ്ജ് മാനേജര്‍ ഉടമ അസം സ്വദേശിനികളായ നാല് യുവതികള്‍, നാല് പുരുഷന്മാര്‍ എന്നിവരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. യുവതിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇവര്‍ അനാശ്യാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെത്. അതുകൊണ്ട് ലോഡ്ജ് അണുനശീകരണം നടത്തിയരുന്നു.

കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!കരിപ്പൂര്‍ വിമാനാപകടം: യാത്രക്കാര്‍ക്ക് 1.19 കോടി വീതം നഷ്ടപരിഹാരം ലഭിക്കണം, കാരണം ഇതാണ്..!!

ബാലുശ്ശേരിയില്‍ മാര്‍ക്കറ്റ് അണുവിമുക്തമാക്കി.... തുറക്കാന്‍ ധാരണ, പോലീസ് പരിശോധന കര്‍ശനമാക്കും!!ബാലുശ്ശേരിയില്‍ മാര്‍ക്കറ്റ് അണുവിമുക്തമാക്കി.... തുറക്കാന്‍ ധാരണ, പോലീസ് പരിശോധന കര്‍ശനമാക്കും!!

 കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്... മൺസൂൺ കഴിയുന്നത് വരെ മാത്രമെന്ന് ഡിജിസിഎ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്... മൺസൂൺ കഴിയുന്നത് വരെ മാത്രമെന്ന് ഡിജിസിഎ

Thrissur
English summary
Online Sex Racket: Police have arrested 10 people in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X