തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷന്‍ ലോക്ക്ഡൗണ്‍; പരിശോധന ശക്തം; ഉറവിടം ആന്ധ്രപ്രദേശ്

  • By News Desk
Google Oneindia Malayalam News

കൊടുങ്ങല്ലൂര്‍: പച്ചക്കറി ലോറികളില്‍ ആന്ധപ്രദേശില്‍ നിന്നും കഞ്ചാവ് കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരിശോധന ശക്തം. ഓപ്പറേഷന്‍ ലോക്ക്ഡൗണ്‍ എന്ന പേരിലാണ് പരിശോധന.

തൃശൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് ലോറികളിലൊളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ 300 ല്‍ പരം വാഹനങ്ങളാണ് പരിശോധിച്ചത്. മാസ്‌ക് ഉപയോഗിക്കുന്നുണ്ടോയെന്ന മട്ടിലാണ് പരിശോധന.

checking

പരിശോധനയില്‍ ഇരിങ്ങാലക്കുടയില്‍ വെച്ച് ലോറിയില്‍ കഞ്ചാവ് പിടികൂടിയിരുന്നു. സവാളയുമായി പോകുന്ന പിക് അപ് വാനിന്റെ പിന്‍ഭാഗം പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കഞ്ചാവ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നിന്നും കടത്തിയ 44.5 കിലോ ഗ്രാം കഞ്ചാവ് രണ്ടിടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു. മാളയില്‍ വിട്ടു മുറ്റത്ത് കുഴിച്ചിട്ട നിലയിലും പെരുമ്പാവൂരില്‍ വെച്ച് ലോറിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. വീട്ടുമുറ്റത്ത് നാലടി താഴ്ച്ചയിലായിരുന്നു 28 കിലോ കഞ്ചാവ് 13 പൊതികളിലായി കുഴിച്ചിട്ടിരുന്നത്. ഹൈദരാബാദില്‍ പോയ ഇവര്‍ ലോഡ് ഇറക്കിയ ശേഷം വിശാഖപട്ടണത്ത് പോയാണ് കഞ്ചാവുമായി കേരളത്തിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ ലോറി തിരികെ വരുമ്പോള്‍ കടത്തിയ കഞ്ചാവിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന. സംഭവത്തില്‍ പ്രതി താമസിച്ച വീട്ടിലുള്ളവര്‍ നീരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. 14 ദിവസം നിരീക്ഷണത്തിലിരിക്കാനാണ് നിര്‍ദേശം. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഈ വീട്ടിലുണ്ടായിരുന്നത്.

കേരളത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകള്‍, ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുകേരളത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകള്‍, ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഇറച്ചിവില കുതിക്കുന്നു, കാരണം അന്വേഷിച്ചപ്പോള്‍ ഞെട്ടി, രണ്ട് തട്ടിപ്പ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെഇറച്ചിവില കുതിക്കുന്നു, കാരണം അന്വേഷിച്ചപ്പോള്‍ ഞെട്ടി, രണ്ട് തട്ടിപ്പ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരന്‍ മരിച്ചു, സ്രവം പരിശോധനയ്ക്കയച്ചുകണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരന്‍ മരിച്ചു, സ്രവം പരിശോധനയ്ക്കയച്ചു

Thrissur
English summary
Operation Lockdown; Police Tighten Checking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X