തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് തൃശൂരില്‍ അറസ്റ്റില്‍; ഓപറേഷന്‍ പി ഹണ്ട് തുടങ്ങി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുട്ടികളുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വെള്ളറക്കാട് എടക്കളത്തൂര്‍ വീട്ടില്‍ സാന്‍ജോ ജെയിംസ് (22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഡൌണ്‍ലോഡ് ചെയ്ത് ശേഖരിച്ചുവെക്കുന്നതും പ്രചരിപ്പിക്കുന്നതും പോലീസ് സൈബര്‍സെല്‍ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഫോട്ടോകളുമടങ്ങിയ ടാബ്‌ലെറ്റ് പ്രതിയില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.

k

കുട്ടികളുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റിലൂടെ കാണുന്നവരേയും പ്രചരിപ്പിക്കുന്നവരേയും പിടികൂടുന്നതിനായി കേരളാ പോലീസ് സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ റെയ്ഡ് നടത്തി. തൃശൂര്‍ സിറ്റിപോലീസ് എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഭൂപേഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ജെയിംസ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 47 പേരാണ് പിടിയിലായത്.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും കാണുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരക്കാരെ സൈബര്‍സെല്‍ വിഭാഗം നിരീക്ഷിച്ചു വരുന്നുണ്ട്. കുട്ടികള്‍ക്കെതിരായ ലൈഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിരീക്ഷണം ഇനിയും ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

പ്രതിയെ പിടികൂടിയ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെകെ ഭൂപേഷ്, സബ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജീവ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുധീഷ്, സിപിഒ മാരായ സുജു, ജംഷീന, സൈബര്‍സെല്‍ സിപിഒ ധനില്‍ദാസ് എന്നിവരാണുണ്ടായിരുന്നത്.

ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...ആര്‍ജി ടീമിലെ പടക്കുതിരകള്‍ എവിടെ? ത്രിമൂര്‍ത്തികള്‍ സജീവം, രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോള്‍...

Thrissur
English summary
Operation P Hunt; Young Man Arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X