തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചീകരണ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ; സംഭവം ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാളിൽ, പ്രതിപക്ഷം ഹെല്‍ത്ത് സൂപ്പര്‍വൈസറെ ഉപരോധിച്ചു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭാ ടൗണ്‍ഹാളിലെ ശുചീകരണ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ സ്ഥാപിച്ച വ്യക്തിയ്‌ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ ഉപരോധിച്ചു. ക്യാമറ വിവാദത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ നിലപാട് സ്വീകരിച്ചതോടെ പ്രവര്‍ത്തകരും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായി.

<strong>തോട്ടം മേഖലയെ ലക്ഷ്യമാക്കി അനധികൃത മദ്യമൊഴുകുന്നു; അടിമാലിയിൽ പിടിച്ചെടുത്തത് 75 ലിറ്റര്‍ വിദേശ മദ്യം!!</strong>തോട്ടം മേഖലയെ ലക്ഷ്യമാക്കി അനധികൃത മദ്യമൊഴുകുന്നു; അടിമാലിയിൽ പിടിച്ചെടുത്തത് 75 ലിറ്റര്‍ വിദേശ മദ്യം!!

കഴിഞ്ഞ ദിവസമാണ് ടൗണ്‍ഹാളില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ക്യാമറ കണ്ടെത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിന് എ.പി. ബാബു, ആന്റോ തോമസ്, ബാലന്‍ വാറണാട്ട്, കെ.പി. ഉദയന്‍, ഒ.കെ.ആര്‍. മണികണ്ഠന്‍, ശശി വാറണാട്ട്, നിഖില്‍ ജി. കൃഷ്ണന്‍, ഷൈലജ ദേവന്‍, സി. അനികുമാര്‍, സ്റ്റീഫന്‍ ജോസ്, പി.കെ. ജോര്‍ജ്, സി.എസ്. സൂരജ്, ശ്രീദേവി ബാലന്‍, പ്രിയ രാജേന്ദ്രന്‍, വര്‍ഗീസ് ചീരന്‍, സുഷ ബാബു, ശ്രീന സുവീഷ്, പി.ആര്‍. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Thrissur

നഗരസഭാ ടൗണ്‍ഹാളിലെ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ചു എന്ന പ്രചാരണം കള്ളവും അസംബന്ധവുമാണെന്ന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി. സെക്യൂരിറ്റിയുടെ ഓഫീസ് മുറിയില്‍ ക്യാമറയുടെ മാതൃക സ്ഥാപിച്ചതിന്റെ പേരിലാണു പൊതുജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക ജനിപ്പിക്കുന്നവിധം വാര്‍ത്ത പരന്നതെന്നും ചെയര്‍പേഴ്‌സണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പു നഗരസഭാ ടൗണ്‍ ഹാളിലെ സെക്യുരിറ്റിയുടെ ഓഫീസില്‍ സ്ഥാപിച്ച ക്യാമറയുടെ മാതൃക ഒറിജിനല്‍ എന്ന് തെറ്റിദ്ധരിച്ച് കണ്ടിന്‍ജെന്റ് ജീവനക്കാര്‍ പരാതി ഉന്നയിക്കുകയുണ്ടായി.

ആയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയം പരിശോധിക്കുകയും ഓഫീസ് മുറിയില്‍ സ്ഥാപിച്ചത് ഡോം ക്യാമറയുടെ മാതൃക മാത്രമെന്ന് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ടൗണ്‍ ഹാളിന്റെ ഓഫീസ് മുറി വസ്ത്രം മാറുന്നതിനുള്ള ഇടമല്ലെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പരാതിയെ തുടര്‍ന്ന് ഡോം ക്യാമറ നിലവില്‍ പോലീസിന്റെ കൈവശത്തിലുമാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ച് ബോധ്യപ്പെടുത്തുവാന്‍ പോലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോം ക്യാമറ സ്ഥാപിച്ച ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതുമാണെന്നും വി.എസ്. രേവതി അറിയിച്ചു.

നഗരസഭാ ടൗണ്‍ഹാളിലെ ക്യാമറ വിവാദത്തില്‍ കൗണ്‍സിലര്‍ ആന്റോ തോമസ് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. ഗുരുവായൂര്‍ നഗരസഭയുടെ ഇന്ദിരാഗാന്ധി ടൗണ്‍ ഹാളില്‍ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ സ്ഥാപിച്ചത് ഹെല്‍ത്ത് സൂപ്പര്‍വൈസറുള്‍പ്പെടെയുള്ള ജീവനക്കാരുടെ അറിവോടു കൂടിയാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്.

നഗരസഭാ ടൗണ്‍ഹാളില്‍ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്ന മുറിയില്‍ സിസിടിവി ക്യാമറ കണ്ടെന്ന പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ബി.ജെ.പി. നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമരം ബി.ജെ.പി. സംസ്ഥാന സമിതി അംഗം പി.എം. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സി. നിവേദിത, ഒ.ബി.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജന്‍ തറയില്‍, നേതാക്കളായ അനില്‍ മഞ്ചറമ്പത്ത്, ബാലന്‍ തിരുവെങ്കിടം, കെ.സി. വേണുഗോപാല്‍, ശോഭ ഹരിനാരായണന്‍, കെ.ആര്‍. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

മനീഷ് കുളങ്ങര, ദീപ ബാബു, സുഭാഷ് മണ്ണാരത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. നഗരസഭ ടൗണ്‍ഹാളില്‍ സ്ത്രീ തൊഴിലാളികള്‍ വസ്ത്രം മാറുന്നിടത്ത് ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ ഗുരുവായൂര്‍ എ.സി.പി ക്ക് പരാതി നല്‍കി. നഗരസഭ ഓഫീസ്, മൃഗാശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെ ബാത്ത്‌റൂമുകള്‍, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉടന്‍ പരിശോധന നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ക്യാമറ കണ്ടെത്തിയ വിഷയത്തില്‍ ഉത്തരവാദികളായ നഗരസഭ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്‌സനും ശോഭ ഹരിനാരായണന്‍ പരാതി നല്‍കിയിട്ടുണ്ട്.

Thrissur
English summary
Opposition protest against health supervisor in Guruvayoor municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X