തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുറത്തായി പദ്മജ; കെ മുരളീധരന്റേയും ചെന്നിത്തലയുടേയും പിന്തുണ ഈ നേതാവിന്..തൃശ്ശൂർ അവസാന നിമിഷം ട്വിസ്റ്റ്

Google Oneindia Malayalam News

തൃശ്ശൂർ; ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്താനുള്ള ചർച്ചകൾ ദില്ലിയിൽ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ദില്ലിയിൽ വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ച കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടുക്കുന്നിൽ സുരേഷ്, ടി സിദ്ധിഖ് തുടങ്ങിയ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. അവസാന നിമിഷത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളിലേക്കാണ് ചർച്ചകൾ എത്തുന്നത്.

തർക്കം നിലനിൽക്കുന്ന തൃശ്ശൂരിൽ കെ സുധാകര പക്ഷം സ്വാധീനം പദവി ഉറപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇതിനെ വെട്ടാൻ എ,ഐ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിട്ടുണ്ട്.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

1

വനിതകൾക്ക് പ്രാതിനിധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ പദ്മജ വേണുഗോപാലിന്റെ പേരായിരുന്നു തുടക്കത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെട്ടിരുന്നത്. നേരത്തേ അധ്യക്ഷ പദവി ഒഴിഞ്ഞ കിടന്നപ്പോൾ പദ്മജയ്ക്ക് താത്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം. ഇതോടെ പദ്മജയുടെ പേര് അവസാന ഘട്ടത്തിൽ തഴയപ്പെടുകയായിരുന്നുവെന്നാണ് സൂചന.

2

യുവ നേതാവെന്ന നിലയിൽ ഉയർത്തിക്കാട്ടിയ മുൻ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ പേരും സമാന രീതിയിലാണ് ഒഴിവാക്കപ്പെട്ടത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ മത്സരിച്ച് പരാജയപ്പെട്ടവരെ മാറ്റി നിർത്തണമെന്നാണ് ജില്ലാ നേതാക്കളും ആവശ്യപ്പെട്ടത്. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ടിവി ചന്ദ്രമോഹനൻ, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ എന്നീവരുടെ പേരാണ് പരിഗണിക്കുന്നത്.

3

ജോസ് വള്ളൂരിന് വേണ്ടി കെ സുധാകരൻ ശക്തമായ വാദം ഉയർത്തുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കാൻ ആകില്ലെന്ന നിലപാടിലാണ് എ,ഐ ഗ്രൂപ്പുകൾ. സുധാകരന്റെ നോമിനിയെ വെട്ടാൻ ഒറ്റക്കെട്ടായി നീങ്ങാനാണ് ഗ്രൂപ്പുകളുടെ നീക്കം. എ ഗ്രൂപ്പിൽ നിന്ന് ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നീ യുവ നേതാക്കളുടെ പേരാണ് ഉയർന്ന് കേൾക്കുന്നതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.

4

അതേസമയം ഐ ഗ്രൂപ്പ് ചന്ദ്രമോഹന്റെ പേരാണ് മുന്നോട്ട് വെയ്ക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കും കെ മുരളീധരനും താത്പര്യം ചന്ദ്രമോഹനാണ്.എന്നാൽ എംപി വിൻസെന്റ് തന്നെ തുടരട്ടെയെന്നാണ് ടിഎൻ പ്രതാപന്റെ നിലപാട്. 2019 ൽ ലോക്സഭയിലേക്ക് പ്രതാപൻ തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു അധ്യക്ഷ പദവിയിലേക്ക് എംപി വിൻസെന്റിനെ അധ്യക്,നാക്കിയത്.

5

ഒന്നരവർഷത്തോളം പദവി ഒഴിഞ്ഞ് കിടന്ന് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപായിരുന്നു നിയമനം. അതുകൊണ്ട് തന്നെ വിൻസെന്റ് തുടരുന്നതിൽ കടുംപിടിത്തം തുടരേണ്ടെന്നാണ് പ്രതാപന്റെ നിലപാട്. അതേസമയം വിൻസെന്റിൻറെ നിയമനത്തെ തുടക്കം മുതൽ തന്നെ പാർട്ടിയിൽ എതിർപ്പ് ഉയർന്നിരുന്നു. മാത്രമല്ല വിൻസെന്റ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പാർട്ടി കനത്ത പരാജയമായിരുന്നു രുചിച്ചത്.

6

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാ ദൗർബല്യം ചോദ്യം ചെയ്ത് നേതാക്കൾ രംഗത്തെത്തിയിരുന്നു. തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ശക്തമായ നേതാവ് വരണമെന്നാണ് ജില്ലാ നേതാക്കൾ ആവശ്യപ്പെടുന്നത്. അതേസമയം 14 ജില്ലകളലേയും അധ്യക്ഷൻമാരെ മാറ്റി നിർത്തും എന്നതിനാൽ തൃശ്ശൂരിൽ മറിച്ചൊരു നിലപാട് സ്വീകരിക്കാൻ സാധിക്കില്ലെന്ന് സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. പ്രതാപൻ എംപി മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു പേര് ജോസഫ് ടാജറ്റിന്റേതാണ്.

7

എന്നാൽ അവസാന ഘട്ട ചർച്ചകൾ ചന്ദ്രമോഹന്റെ പേര് കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് അതീതമായി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവാണ് ചന്ദ്രമോഹനൻ. കഴിഞ്ഞ ദിവസം ചന്ദ്രമോഹനനെ രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെ വെച്ച് അദ്ദേഹവുമായി ചർച്ച നടത്തിയെന്നാണ് സൂചന.

8

അതേസമയം പാടെ തകർന്ന് കിടക്കുന്ന സംഘടന സംവിധാനത്തെ കെട്ടിപടുക്കുകയെന്നത് ചന്ദ്രമോഹന് വലിയ വെല്ലുവിളിയാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതിനിടെ മുൻ എംഎൽഎയും ഐ ഗ്രൂപ്പ് നേതാവുമായ ടിയു രാധാകൃഷ്ണനും പദവിക്കായി രംഗത്തെത്തുണ്ട്. അതിനിടെ ഗ്രൂപ്പുകളെ പിണക്കാതെ അഭിപ്രായ സമന്വയത്തിലൂടെയും സാമൂഹിത സന്തുലനം ഉറപ്പാക്കിയും അന്തിമ പട്ടിക തയ്യാറാക്കാനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നീക്കം.

9

നിലവിൽ 14 ജില്ലകളിലേക്കും ഇരു ഗ്രൂപ്പുകളും ഒന്നിൽ കൂടുതൽ പേരുകൾ ഉൾപ്പെടുന്ന പട്ടിക കൈമാറിയിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ നടന്ന ചർച്ചകൾ അനുസരിച്ചുള്ളതല്ല പട്ടിക. നേരത്തേ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ലഭ്യമാക്കണമെന്ന ചർച്ചയായിരുന്നു ഉയർന്നിരുന്നത്. പ്രായപരിധി വിഷയമാക്കേണ്ടതില്ലെന്നും കാര്യശേഷിയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.

10

എന്നാൽ സമർപ്പിക്കപ്പെട്ട പട്ടികയിൽ ഒന്നും തന്നെ വനിതകളുടെ പേര് ഇല്ല. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ പൊട്ടിത്തെറികൾ നേരത്തേ കോൺഗ്രസിൽ നടന്നിരുന്നു. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. വനിതകളെ പാടെ ഒഴിവാക്കുന്നത് സമാന രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

11

അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടവരെ മാറ്റി നിർത്തണമെന്ന നിർദ്ദേശത്തിനെതിരേയും പാർട്ടിയിൽ എതിർപ്പുകൾ ഉയരുന്നുണ്ട്. പല യുവ നേതാക്കൾക്കും അവസരം നഷ്ടപ്പെടാൻ ഇത് കാരണമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നേരത്തേ തൃത്താലയിൽ നിന്നും പരാജയപ്പെട്ട വിടി ബൽറാമിനെ പാലക്കാട് ഡിസിസി അധ്യക്ഷനായി പരിഗണിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുതിയ മാനദണ്ഡം നടപ്പാക്കിയാൽ വിടി ഉൾപ്പെടെയുള്ള മികച്ച നേതാക്കൾ പുറത്താക്കപ്പെടും എന്നാണ് നേതാക്കൾ പറയുന്നത്. ചില നേതാക്കളെ മാത്രം ഒഴിവാക്കി ഈ നിർദ്ദേശം നടപ്പിലാക്കുക പ്രായോഗികവുമല്ല.
ഈ സാഹചര്യത്തിൽ ഹൈക്കമാന്റിന് മുന്നിൽ കെ സുധാകരൻ ഇക്കാര്യം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

 ജി സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമ്മാണത്തിൽ അപാകത; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് ജി സുധാകരന്റെ കാലത്തെ ദേശീയപാത പുനർനിർമ്മാണത്തിൽ അപാകത; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ്

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

 ഉത്തരാഖണ്ഡില്‍ ബിജെപി പിളര്‍ത്താനൊരുങ്ങി കോണ്‍ഗ്രസ്, വിമതര്‍ തിരിച്ചുവരുന്നു, ഭരണം പിടിക്കും? ഉത്തരാഖണ്ഡില്‍ ബിജെപി പിളര്‍ത്താനൊരുങ്ങി കോണ്‍ഗ്രസ്, വിമതര്‍ തിരിച്ചുവരുന്നു, ഭരണം പിടിക്കും?

നടി ശരണ്യയുടെ ആദ്യ ഭർത്താവ് ശ്യാമള സേവ്യറിന്റെ മകൻ: ചർച്ചയായി 2014 ലെ വിവാഹം..പക്ഷേനടി ശരണ്യയുടെ ആദ്യ ഭർത്താവ് ശ്യാമള സേവ്യറിന്റെ മകൻ: ചർച്ചയായി 2014 ലെ വിവാഹം..പക്ഷേ

Thrissur
English summary
Padmaja venugopal won't get DCC post;K muraleedharan supports another leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X