തദ്ദേശ തിരഞ്ഞെടുപ്പ്;മലക്കപ്പാറ ചെക്ക് പോസ്‌റ്റ് നിയന്ത്രണ വിധേയമായി തുറക്കും
തൃശൂര്‍; തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലക്കപ്പാറ ചെക്ക് പോസ്‌റ്റ് ഇന്നുമുതല്‍ ഇലക്ഷന്‍ കഴിയുന്നത് വരെ നിയന്ത്രണ വിധേയമായി തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണ് അതിര്‍ത്തി കടക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ആനമല പാതയിലെ വനംവകുപ്പ് ചെക്ക് പോസ്‌റ്റുകളില്‍ നിയന്ത്രണം തുടരും.
ആതിരപ്പിള്ളി മലക്കപ്പാറ ചെക്ക് പോസ്‌റ്റ് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണകള്‍ നടന്നിരുന്നു കഴിഞ്ഞ ദിവസം.
Recommended Video


കേരളത്തിലെ മറ്റ് തമിഴ്‌നാട് അതിര്‍ത്തികളെ ചെക്ക് പോസ്‌റ്റുകള്‍ തുറന്ന സാഹചര്യത്തില്‍ മലക്കപ്പാറ ചെക്ക് പോസ്‌റ്റും തുറന്ന് നല്‍കണമെന്നായിരുന്നു സമരം നടത്തിയ സംഘടനകളുടെ ആവശ്യം. 9 മാസമായി തോട്ടം തൊഴിലാളികള്‍ക്ക് കൂലി കിട്ടാത്ത അവസ്ഥയാണ് ഉള്ളതെന്ന് നാട്ടിലെ തൊഴിലാളികള്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അതിര്‍ത്തിക്കപ്പുറത്തെ ആളുകള്‍ക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ചെക്ക് പോസ്‌റ്റ് നിയന്ത്രണ വിധേയമായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications