തൃശൂരില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാകും
തൃശൂര്‍: തൃശൂരില്‍ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധന അന്തിമ ഘട്ടത്തില്‍. ശേഷിക്കുന്ന വോട്ടിങ്ങ് യന്ത്രങ്ങളുടെ പരിശോധന ഇരിങ്ങാലക്കുട പഴയ താലൂക്ക് ഓഫീസില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കുന്ന മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങളുടേയും മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന സിങ്കിള്‍ പോസ്റ്റ് യന്ത്രങ്ങളുടേയും പരിശോധനയാണ് നിലവില്‍ പുരോഗമിക്കുന്നത്.
മള്‍ട്ടിപോസ്റ്റ് യന്ത്രങ്ങളില്‍ ശേഷിക്കുന്ന കണ്‍ട്രോള്‍യൂണിറ്റ് യന്ത്രങ്ങളുടെ പരിശോധന ഞൊയറാഴ്ച്ചയാകുമ്പോഴേക്കും പൂര്ത്തികരിക്കനാകുമെന്ന് നോഡല്‍ ഓഫീസര്‍ അയുബ് ഖാന് പറഞ്ഞു. 35 ഓളം ഉദ്യോഗസ്ഥരാണ് വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ഗ്രാമ പഞ്ചായത്തിലേക്കുള്ള മള്‍ട്ടി പോസ്റ്റ് യന്ത്രങ്ങള്‍ക്ക് 3450 കണ്ട്രോള് യൂണിറ്റുകളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്.10120 ബാഡ്ജ് യൂണിറ്റുകളും ക്രമീകരിക്കും.

അതേസമയം തദ്ദേശ സ്വംയഭരണ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പണം ഇന്നുമുതല്‍ ആരംഭിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്ഥാനാര്‍ഥി പത്രക സമര്‍പ്പണം നടക്കുക. പത്രിക സമര്‍പ്പിക്കാന്‍ കര്‍ശ നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്ഡകിയിരിക്കുന്നത്. സ്ഥാനാര്‍ഥി അടക്കം മൂന്ന് പേരില്‍ കൂടുതല്‍ പേര് വരണാധികാരിക്ക് മുന്പില് എത്താന്‍ പാടില്ല, ജാഥകള്‍ പാടില്ല, സാമൂദ്യ അകലം പാലിക്കണം. മാസ്ക് ധരിച്ചിരിക്കണം ഇങ്ങനെ തുടങ്ങുന്നു നിര്‍ദേശങ്ങള്‍. ഡിസംബറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 16ന് വോട്ടെണ്ണും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങളും കര്‍ശന നിയനന്ത്രണത്തിലാണ് നടക്കുന്നത്.