Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിന്‌ കളമൊരുങ്ങുന്നു

തൃശൂര്‍: തൃശൂര്‍ നഗരസഭായിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമാകുന്നു. കോണ്‍ഗ്രസിലെ രാജന്‍ കെ പലനും സിപിഎമ്മിലെ പികെ ഷാനുമാണ്‌ മേയര്‍ സ്ഥാനാര്‍ഥികള്‍ ഇരു മുന്നണികളുടേയും സ്ഥാനാര്‍ഥിപട്ടിക ഇന്ന്‌ പുറത്തു വിടും. ബിജെപി നേരത്തെ തന്നെ തൃശൂര്‍ നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടിരുന്നു.

തിരഞ്ഞെടുപ്പ്‌ മത്സര ചിത്രം പുറത്തു വരുമ്പോള്‍ ത്രകോണ മത്സരത്തിനാണ്‌ ത്രിശൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്‌ സാക്ഷ്യം വഹിക്കുക എന്ന്‌ വ്യക്തം. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന പ്രകടനം നഗര സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ്‌ ശതമാനം വര്‍ദ്ധിപ്പിച്ച ബിജെപിയും നഗരസഭാ തിരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. സംസ്ഥാനത്തെ ഭരണ നേട്ടങ്ങളാണ്‌ അടതുപക്ഷ സഖ്യത്തിന്റെ ആത്മ വിശ്വാസം. നിലവില്‍ മൂന്ന്‌ മുന്നണികല്‍ക്കും പ്രാധാന്യമുള്ള തൃശൂര്‍ നഗരസഭയില്‍ ത്രികോണ മത്സരം കടുക്കുമെന്നു തന്നെയാണ്‌ സ്ഥാനാര്‍ഥ്‌ി പട്ടിക പുറത്തുവന്നതോടെ മനസിലാകുന്നത്‌.

thrisur

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പത്രിക സമര്‍പ്പണം ഇന്ന്‌ മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനം അതത്‌ വരണാധികാരികള്‍ പര്യപ്പെടുത്തുന്നതോടെ പത്രികകള്‍ സിവീകരിച്ചു തുടങ്ങാം. കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ്‌ മാനദണ്ഡങ്ങല്‍ പാലിച്ചാകും തിരഞ്ഞെടുപ്പ്‌ പ്‌ത്രിക സമര്‍പ്പണത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുക. 19വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട്‌ 3 വരെയാണ്‌ പത്രിക സമര്‍പ്പിക്കാനുള്ള സമയം.

Recommended Video

cmsvideo
    തദ്ദേശ തിരഞ്ഞെടുപ്പ്; ത്രികോണ പോരാട്ടത്തിനൊരുങ്ങി തൃശ്ശൂർ കോർപ്പറേഷൻ;മേയർ സ്ഥാനത്തേക്ക് പ്രമുഖരെ ഇറക്കി മുന്നണികൾ

    കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്‌ സ്ഥാനാര്‍ഥി പത്രക സമര്‍പ്പണം നടക്കുക. പത്രിക സമര്‍പ്പിക്കാന്‍ കര്‍ശ നിര്‍ദേശങ്ങളാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കിയിരിക്കുന്നത്‌. സ്ഥാനാര്‍ഥി അടക്കം മൂന്ന്‌ പേരില്‍ കൂടുതല്‍ പേര്‍ വരണാധികാരിക്ക്‌ മുന്‍പില്‍ എത്താന്‍ പാടില്ല, പ്‌ത്രിക സമര്‍പ്പണത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ട്‌ കഴുകണം. എല്ലാവരും മാസ്‌ക്‌ ധരിച്ചിരിക്കണംഇങ്ങനെ തുടങ്ങുന്നു നിര്‍ദേശങ്ങള്‍.
    ഡിസംബറില്‍ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ 16ന്‌ വോട്ടെണ്ണും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങളും കര്‍ശന നിയനന്ത്രണത്തിലാണ്‌ നടക്കുന്നത്‌.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+