തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശതിരഞ്ഞെടുപ്പ്‌; കന്നിയങ്കത്തില്‍ വിജയപ്രതീക്ഷയില്‍ യുവ സ്ഥാനാര്‍ഥികള്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട്‌ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ്‌ അങ്കത്തിന്‌ കച്ചകെട്ടി ചെറുപ്രായക്കാരും. 23വയസ്‌ പ്രായക്കാരായ മൂന്ന്‌ പേരാണ്‌ കന്നി അംഗത്തിന്‌ ഇറങ്ങുന്നത്‌. എരുമപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡ്‌ സ്ഥാനാര്‍ഥി ഡോണ്‍ ഡേവിഡ്‌, 12ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ശാന്തി കൃഷ്‌ണ. കടങ്ങോട്‌ പഞ്ചായത്തിലെ 8ാം വാര്‍ഡ്‌ ബിജെപി സ്ഥാനാര്‍ഥി ധനീഷ്‌ എന്നിവരാണ്‌ ഈ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികള്‍.

ബിടെക്കുകാരനായ ഡോണ്‍ ഡേവിഡ്‌ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്‌ സെക്രട്ടറിയും കോണ്‍ഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമാണ്‌. 14ാം വാര്‍ഡിലെ വോട്ടറായ ഡോണ്‍ ഡേവിഡ്‌ വാര്‍ഡ്‌ മാറിയാണ്‌ മത്സരിക്കുന്നത്‌. 15 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണക്കുന്ന വാര്‍ഡാണ്‌ ഡോണ്‍ ഡോവിഡ്‌ മത്സരിക്കുന്ന 8ാം വാര്‍ഡ്‌. സിപിഎമ്മിന്റെ ഉരുക്കു കോട്ട തകര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ഡോണ്‍ തിരഞ്ഞെടുപ്പ്‌ അങ്കത്തിന്‌ ഇറങ്ങുന്നത്‌.

panchayat

12ാം വാര്‍ഡില്‍ മത്സരിക്കുന്ന ശാന്തികൃഷ്‌ണ സ്വന്തം വാര്‍ഡില്‍ തന്നെയാണ്‌ ആദ്യ മത്സരത്തിന്‌ ഇറങ്ങുന്നത്‌. പഞ്ചായത്ത്‌ ചരിത്രത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട്‌ തുറന്ന വാര്‍ഡ്‌ കൂടിയാണ്‌ ശാന്തികൃഷ്‌ണ മത്സരിക്കുന്ന 12ാം വാര്‍ഡ്‌. കടങ്ങോട്‌ പഞ്ചായത്തിലെ 8ാം വാര്‍ഡ്‌ സ്ഥാനാര്‍ഥിയായ ധനീഷ്‌ യുവാക്കളുടെ ഹരമായി മാറാനാണ്‌ തയാറെടുക്കുന്നത്‌.സ്വന്തം നാട്ടില്‍ തന്നെ മത്സരിക്കുന്നതിനാല്‍ പരിചയപ്പെടലിന്റെ ആവശ്യമില്ലെന്ന്‌ ധനീഷ്‌ പറയുന്നു. യുവമോര്‍ച്ചയുടെ നേതാവും, ബിജെപി ഐടിസെല്‍ അംഗവുമാണ്‌ ധനീഷ്‌. ഇത്തവണ ധനീഷിലൂടെ പഞ്ചായത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ സാധിക്കുമെന്ന്‌ ബിജെപി കണക്കു കൂട്ടുന്നു. കന്നിയങ്കത്തില്‍ തന്നെ വിജയം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ്‌ യുവാക്കള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

Thrissur
English summary
panchayat election; youth candidates do their best in election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X