തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്ഷിതാക്കള്‍ക്ക് കൊറോണ; ഒറ്റപ്പെട്ട് മകള്‍, ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കളും, ഒടുവില്‍...

  • By Desk
Google Oneindia Malayalam News

പെരുമ്പിലാവ്: രക്ഷിതാക്കള്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതോടെ മകളുടെ താമസം ആശങ്കയിലായി. മകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതില്‍ ബന്ധുക്കളും അധികൃതരും വിസമ്മതം അറിയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രോഗം ബാധിച്ച കരിക്കാട് സ്വദേശിയുടെ മകളുടെ ക്വാറന്റൈനാണ് വിവാദമായത്.

C

യുവതിയുടെ നിക്കാഹ് കഴിഞ്ഞതാണ്. കുന്നംകുളം താലൂക്ക് ക്വാറന്റൈന്‍ സെന്ററില്‍ സൗകര്യം ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതര്‍ക്ക് മടി. പഞ്ചായത്ത് ക്വാറന്റൈന്‍ സെന്ററില്‍ സ്ത്രീകള്‍ക്ക് സൗകര്യമില്ലെന്ന വിവരവും വന്നു. ഇതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ താമസ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒടുവില്‍ ചില ബന്ധുക്കള്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചു. തനിച്ച് കഴിയുന്ന ബന്ധുവിന്റെ വീട്ടിലേക്ക് യുവതിയെ മാറ്റിയാണ് പ്രശ്‌നം തീര്‍ത്തത്.

കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!

യുവതിയുടെ പിതാവ് വിദേശത്ത് നിന്നെത്തിയതായിരുന്നു. ക്വാറന്റൈനില്‍ കഴിഞ്ഞതാണ്. അവസാന ദിനത്തില്‍ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ഫലം വന്നപ്പോള്‍ കൊറോണ രോഗം സ്ഥിരീകരിച്ചു. പിന്നീട് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് മകള്‍ എവിടെ ക്വാറന്റൈനില്‍ കഴിയുമെന്ന ചര്‍ച്ച വന്നത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രശ്‌നം പരിഹരിച്ചത്.

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെ

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

തൃശൂരില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കൂര്‍, വടക്കേക്കാട്, പൊറത്തിശേരി, ചേര്‍പ്പ്, അടാട്ട്, അവണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കി. ഇവിടെ ആരും അനാവശ്യമായി പുറത്തിറങ്ങരുത്.

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധിജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

തൃശൂരില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; കൊറോണ ഭീതിയില്‍ ജില്ല, കടുത്ത നിയന്ത്രണംതൃശൂരില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; കൊറോണ ഭീതിയില്‍ ജില്ല, കടുത്ത നിയന്ത്രണം

ദില്ലി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലേ? കുറ്റപത്രത്തില്‍ നിറഞ്ഞ് സിഎഎ വിരുദ്ധ സമരക്കാര്‍ദില്ലി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലേ? കുറ്റപത്രത്തില്‍ നിറഞ്ഞ് സിഎഎ വിരുദ്ധ സമരക്കാര്‍

Thrissur
English summary
Parents Confirmed Coronavirus: Confusion over daughter's quarantine in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X