തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

500 രൂപയുടെ ഓട്ടം; കൂലി ചോദിച്ചപ്പോള്‍ തന്നത് രണ്ട് പവന്‍ സ്വര്‍ണമാല, പിന്നെ മൊബൈലും!!

Google Oneindia Malayalam News

തൃശൂര്‍: 500 രൂപയുടെ ഓട്ടം പോയ ഓട്ടോ ഡ്രൈവര്‍ക്ക് യാത്രക്കാരന്‍ കൂലിയായി നല്‍കിയത് രണ്ട് പവന്റെ സ്വര്‍ണമാല. പിന്നെ മൊബൈലും. പണം തരുമ്പോള്‍ തിരിച്ചുതന്നാല്‍ മതി എന്ന് പറഞ്ഞാണ് ഇവ കൊടുത്തത്. നേരത്തെ മറ്റൊരു സംഭവത്തില്‍ വഞ്ചിക്കപ്പെട്ട ഓട്ടോ ഡ്രൈവര്‍ ഈ സംഭവത്തിലും പെട്ടു എന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നി സ്വര്‍ണക്കടയിലെത്തി പരിശോധിച്ചു. മുക്കുപണ്ടമാണോ അതോ... ഉരച്ച് നോക്കിയപ്പോള്‍ സ്വര്‍ണം തന്നെ. ഇതോടെ യാത്രക്കാരന്‍ തിരിച്ചുവന്നാല്‍ കൊടുക്കാന്‍ മാറ്റിവച്ചിരിക്കുകയാണ് മാലയും മൊബൈലും. കെഎസ്ആര്‍ടിസിക്കടുത്ത ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ രേവതിനാണ് ഈ അനുഭവം.

07

പ്രതീകാത്മക ചിത്രം

പെരിന്തല്‍മണ്ണ സ്വദേശി എന്നാണ് പരിചയപ്പെടുത്തിയത്. രാത്രി ഗുരുവായൂരിലേക്ക് ഓട്ടം വിളിച്ചു. കിഴക്കേനടയിലെത്തിയപ്പോള്‍ ഇറങ്ങി. കൂലി ചോദിച്ചപ്പോള്‍ കൈയ്യില്‍ പണമില്ലെന്ന് മറുപടി. ബഹളമായി. പണം തരാതെ പറ്റില്ലെന്ന് രേവത് പറഞ്ഞു. നേരത്തെ കബളിപ്പിച്ച വ്യക്തിയെ പോലീസ് പൊക്കിയ കാര്യവും ഡ്രൈവര്‍ എടുത്തുപറഞ്ഞു. ഇതിനിടെ അമ്പല നടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പോലീസിനെ വിളിച്ചു.

Recommended Video

cmsvideo
ഈ ഓട്ടോക്കാരന്റെ ബുദ്ധിക്ക് പിന്നിൽ നമിച്ചു | Oneindia Malayalam

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

യാത്രക്കാരന്റെ മൊബൈലില്‍ നിന്ന് ബന്ധുവിനെ വിളിക്കാന്‍ പോലീസ് പറഞ്ഞു. കുറേ ദിവസമായി വീട്ടില്‍ നിന്ന് പോയിട്ട്, കൈയ്യിലുള്ളത് മുക്കുപണ്ടമാകും എന്നു ബന്ധുവിന്റെ മറുപടി. ഒടുവില്‍ പ്രശ്‌നപരിഹാരമെന്നോണം ക്ഷേത്ര കമ്മിറ്റിക്കാര്‍ രേവതിന് 200 രൂപ നല്‍കി. മടങ്ങുമ്പോള്‍ യാത്രക്കാരന്‍ വീണ്ടും കയറി. തൃശൂരിലെത്തിയാല്‍ പണം നല്‍കാമെന്നും പറഞ്ഞു. വടക്കേ സ്റ്റാന്റിലെത്തിയപ്പോള്‍ നേരത്തെ കാണിച്ച മാല വീണ്ടും എടുത്തുകാണിച്ചു. ആര്‍ക്കു വേണം മുക്കുപണ്ടം എന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണും തന്നു. കൂലി തരുമ്പോള്‍ തിരിച്ചുതന്നാല്‍ മതി എന്ന വാക്കും.

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

പിന്നെ ആളെ കണ്ടിട്ടില്ല. മാല സ്വര്‍ണമാണോ എന്ന് ഉറപ്പിക്കാന്‍ സുഹൃത്തിന്റെ സ്വര്‍ണക്കടയിലെത്തി പരിശോധിച്ചു. സ്വര്‍ണമാണ്. രണ്ടു പവനുണ്ട്. കറങ്ങി നടക്കാറാണ് ആ യാത്രക്കാരന്റെ പതിവ് എന്നാണ് ബന്ധുക്കളെ പോലീസ് ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. മാനസിക അസ്വാസ്ഥ്യമുള്ളയാളെ പോലെയാണ് പെരുമാറിയതെന്നും പോലീസ് സംശയം പറഞ്ഞു.

Thrissur
English summary
Passenger give Gold Chain as Auto Charge to Driver in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X