തൃശൂർ പൂരം: ഇലഞ്ഞിത്തറമേളം വിശേഷങ്ങള്‍ വര്‍ണിച്ച് പെരുവനം കുട്ടന് മാരാര്‍... മറ്റ് മേളപ്രമാണിമാരും മനസ് തുറക്കുന്നു!!
തൃശൂര്‍: പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഇലഞ്ഞിത്തറ മേളത്തിന് മാറ്റുകൂട്ടുന്നത് ഉച്ചചൂടാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുക കഷ്ടമാണെങ്കില്‍ അതാണ് സത്യം. ഇലഞ്ഞിത്തറ മേളത്തില്‍ വാദ്യങ്ങള്‍ അതിന്റെ ഉച്ചസ്തായിലാവുന്നതില്‍് സമയത്തിന് പ്രാധന്യം ഉണ്ട്എന്നും ആ സമയത്തുള്ള പതിഞ്ഞകാലത്തിലെ ചെമ്പട കേള്‍ക്ക്ാന്‍ വേണ്ടി മാത്രം ആളുകള്‍ വരാറുണ്ടെന്നും ഇലഞ്ഞിത്തറമേള പ്രമാണി പെരുവനം കുട്ടന് മാരാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പൂരത്തില്‍ മേളത്തിന്റെ പ്രത്യേകതകളും മേള അനുഭവങ്ങളും പങ്കുവെക്കുകയായിരുന്നു മേള കുലപതികളായ പാറമേക്കാവ് വിഭാഗത്തിന്റെ മേള പ്രമാണിയായ പെരുവനം കുട്ടന്മാരാര്, പഞ്ചവാദ്യത്തിന്റെ പ്രമാണിയായ പരയ്ക്കാട് തങ്കപ്പന് മാരാര്‍, തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാരും പഞ്ചവാദ്യത്തിന്റെ പ്രമാണിയായ കോങ്ങാട് മധു എന്നിവര്‍.
ആദ്യം ഓലക്കുട ചൂടി; പിന്നീടു വര്‍ണപ്പൂക്കുട... തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ചയായ കുടമാറ്റത്തിന്റെ ചരിത്രം ഇതാ ഇങ്ങനെയാണ്!!
21 വര്‍ഷമായി ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണിയായി തുടരുന്നതില്‍ ഉള്ള സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. ഏഴല്ഭുതങ്ങള്‍ പോലെ മഹാത്ഭുതമാണ തൃശൂര്‍ പൂരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പാണ്ടിമേളത്തിന്റെ കാല ഘടനയും വിശദീകരിച്ചു. ലോക പ്രശസ്തമായ പൂരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും മേളം ഒരു കൂട്ടായ്മയാണെന്നും അതില്‍ തനിച്ച് നേടാന്‍ സാധിക്കില്ലെന്നും എല്ലാ കലാകരന്മാരും ഒരുമിച്ച് നില്ക്കുന്നതില് തനിക്ക് സന്തോഷമുണ്ടെന്നും തിരുമ്പാടിയുടെ പാണ്ടി മേള പ്രമാണി കിടക്കൂട്ട് അനിയന് മാരാര്‍ അഭിപ്രായപ്പെട്ടു.

തൃശൂര്‍ പൂരം തൃശൂര്‍വച്ച് നടത്തിയാ തന്നെ പൂരാവുള്ളൂ എന്ന് പാറമേക്കാവ് പഞ്ചവാദ്യ പ്രമാണി തങ്കപ്പന് മാരാര്‍. ഏററവും കൂടുതല്‍ ഏളുകള്‍ വരുന്ന പൂരാമാണിതെന്നും 45 വര്‍ഷമായി പൂരത്തിന് വരുന്ന തങ്കപ്പന് മാരാര്‍ അഭിപ്രായപ്പെട്ടു. 17 തിമിലയും മറ്റുഅനുസാരികളും ഉള്ളതില്‍ 17-ാമനായി വന്ന് കഴിഞ്ഞ 3 വര്‍ഷമായി പാറമേക്കാവിന്റെ പ്രമാണിയാണ് തങ്കപ്പന് മാരാര്‍. തൃശൂര്‍പൂരമെന്നു പറഞ്ഞാല്‍ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും മാത്രമല്ലെന്നും പാറമേക്കാവിന്റെ പഞ്ചവാദ്യവും പഞ്ചവാദ്യം തന്നെയാണെന്നും രാത്രിയുടെ പേരില്‍ പാറമേക്കാവിന്റെ പഞ്ചവാദ്യത്തെ ഉപേക്ഷിക്കരുതെന്നും സൗഹൃദ സംവാദത്തിനിടെ അദ്ദേഹം മാധ്യമങ്ങോട് ആവശ്യപ്പെട്ടു.
40 വര്‍ഷം തുടര്‍ച്ചയായി പൂരത്തില്‍ പങ്കെടുക്കുന്ന കോങ്ങാട് മധു കുറുപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും മഠത്തില്‍ വരവിന്റെ പ്രമാണി. തിരുവമ്പാടിയില്‍ ഇത്തവണ മദ്ദളത്തിന് സീനിയര്‍ കോന്തലക്കാരന്‍ ചെമ്പല്ലശ്ശേരി ശിവനും പാറമേക്കാവില്‍ കൊമ്പിന് മച്ച്ാട് രാമകൃഷ്ണന് പകരം ഉമ്മത്ത്ടം രാമന് നായര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മനോധര്‍മമനുസരിച്ച് കെങ്കേമമാക്കുകയാണ് മേളത്തില്‍ ചെയ്യാറുള്ളത്. കൂടെയുള്ളവരെല്ലാം പരിചയ സമ്പന്നതയുള്ളവരാണ്. ഇതുതന്നെയാണ് മഠത്തില്‍ വരവിലെന്ന വേദിയില്‍ നില്ക്കുമ്പോള് തനിക്ക് ആത്മവിശ്വാസം പകരുന്നതെന്നും കോങ്ങാട് മധു പറഞ്ഞു.

താന്ത്രികമായ കലയാണ് പഞ്ചവാദ്യവും മേളങ്ങളും. പാണ്ടിമേളം ഇലഞ്ഞിത്തറയില്‍ കൊട്ടുന്നതുകൊണ്ടാണ് ഇലഞ്ഞിത്തറ മേളമായത്. എന്നാല്‍ ഇപ്പോള്‍ പാണ്ടിമേളത്തിന് ഇലഞ്ഞിത്തറ മേളം എന്നൊരു പേരുകൂടി മറ്റിടങ്ങളില്‍ പ്രചാരത്തില്‍ വന്നതായും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ മികവല്ല മേളത്തില്‍ സഹകരിക്കുന്നവരുടെ ആത്മാര്‍പ്പണമാണ് ഇലഞ്ഞിത്തറ മേളത്തിന്റെ മികവെന്ന് പാറമേക്കാവിന്റെ മേളപ്രമാണി പെരുവനം കുട്ടന്മാരാര് പറഞ്ഞു. ഇടക്കാലത്തുവച്ച് മങ്ങിപ്പോയ തിരുവമ്പാടിയുടെ മേളത്തിന്റെ പ്രശസ്തി വീണ്ടെടുക്കാന്‍ തനിക്ക് ഏറെക്കുറെ കഴിഞ്ഞുവെന്ന് കിഴക്കൂട്ട് അനിയന്മാരാര് അഭിപ്രായപ്പെട്ടു. ഇലഞ്ഞിത്തറമേളത്തിന്റെ പ്രാധാന്യം മാത്രം പെരുപ്പിച്ച് കാട്ടാതെ പാറമേക്കാവിന്റെ രാത്രിയിലെ പഞ്ചവാദ്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്ന് പരയ്ക്കാട്ട് തങ്കപ്പന്മാരാര് പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മേളകുലപതികളെ പൊന്നാടയണിയിച്ച് ആദരിച്ചു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications