• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂർ പൂരം: ഇലഞ്ഞിത്തറമേളം വിശേഷങ്ങള്‍ വര്‍ണിച്ച് പെരുവനം കുട്ടന്‍ മാരാര്‍... മറ്റ് മേളപ്രമാണിമാരും മനസ് തുറക്കുന്നു!!

തൃശൂര്‍: പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ ഇലഞ്ഞിത്തറ മേളത്തിന് മാറ്റുകൂട്ടുന്നത് ഉച്ചചൂടാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുക കഷ്ടമാണെങ്കില്‍ അതാണ് സത്യം. ഇലഞ്ഞിത്തറ മേളത്തില്‍ വാദ്യങ്ങള്‍ അതിന്റെ ഉച്ചസ്തായിലാവുന്നതില്‍് സമയത്തിന് പ്രാധന്യം ഉണ്ട്എന്നും ആ സമയത്തുള്ള പതിഞ്ഞകാലത്തിലെ ചെമ്പട കേള്‍ക്ക്ാന്‍ വേണ്ടി മാത്രം ആളുകള്‍ വരാറുണ്ടെന്നും ഇലഞ്ഞിത്തറമേള പ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പൂരത്തില്‍ മേളത്തിന്റെ പ്രത്യേകതകളും മേള അനുഭവങ്ങളും പങ്കുവെക്കുകയായിരുന്നു മേള കുലപതികളായ പാറമേക്കാവ് വിഭാഗത്തിന്റെ മേള പ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍, പഞ്ചവാദ്യത്തിന്റെ പ്രമാണിയായ പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍, തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണിയായ കിഴക്കൂട്ട് അനിയന്‍മാരാരും പഞ്ചവാദ്യത്തിന്റെ പ്രമാണിയായ കോങ്ങാട് മധു എന്നിവര്‍.

ആദ്യം ഓലക്കുട ചൂടി; പിന്നീടു വര്‍ണപ്പൂക്കുട... തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ചയായ കുടമാറ്റത്തിന്റെ ചരിത്രം ഇതാ ഇങ്ങനെയാണ്!!

21 വര്‍ഷമായി ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണിയായി തുടരുന്നതില്‍ ഉള്ള സന്തോഷം അദ്ദേഹം മറച്ചുവച്ചില്ല. ഏഴല്ഭുതങ്ങള്‍ പോലെ മഹാത്ഭുതമാണ തൃശൂര്‍ പൂരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പാണ്ടിമേളത്തിന്റെ കാല ഘടനയും വിശദീകരിച്ചു. ലോക പ്രശസ്തമായ പൂരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്നും മേളം ഒരു കൂട്ടായ്മയാണെന്നും അതില്‍ തനിച്ച് നേടാന്‍ സാധിക്കില്ലെന്നും എല്ലാ കലാകരന്മാരും ഒരുമിച്ച് നില്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തിരുമ്പാടിയുടെ പാണ്ടി മേള പ്രമാണി കിടക്കൂട്ട് അനിയന്‍ മാരാര്‍ അഭിപ്രായപ്പെട്ടു.

തൃശൂര്‍ പൂരം തൃശൂര്‍വച്ച് നടത്തിയാ തന്നെ പൂരാവുള്ളൂ എന്ന് പാറമേക്കാവ് പഞ്ചവാദ്യ പ്രമാണി തങ്കപ്പന്‍ മാരാര്‍. ഏററവും കൂടുതല്‍ ഏളുകള്‍ വരുന്ന പൂരാമാണിതെന്നും 45 വര്‍ഷമായി പൂരത്തിന് വരുന്ന തങ്കപ്പന്‍ മാരാര്‍ അഭിപ്രായപ്പെട്ടു. 17 തിമിലയും മറ്റുഅനുസാരികളും ഉള്ളതില്‍ 17-ാമനായി വന്ന് കഴിഞ്ഞ 3 വര്‍ഷമായി പാറമേക്കാവിന്റെ പ്രമാണിയാണ് തങ്കപ്പന്‍ മാരാര്‍. തൃശൂര്‍പൂരമെന്നു പറഞ്ഞാല്‍ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും മാത്രമല്ലെന്നും പാറമേക്കാവിന്റെ പഞ്ചവാദ്യവും പഞ്ചവാദ്യം തന്നെയാണെന്നും രാത്രിയുടെ പേരില്‍ പാറമേക്കാവിന്റെ പഞ്ചവാദ്യത്തെ ഉപേക്ഷിക്കരുതെന്നും സൗഹൃദ സംവാദത്തിനിടെ അദ്ദേഹം മാധ്യമങ്ങോട് ആവശ്യപ്പെട്ടു.

40 വര്‍ഷം തുടര്‍ച്ചയായി പൂരത്തില്‍ പങ്കെടുക്കുന്ന കോങ്ങാട് മധു കുറുപ്പാണ് കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും മഠത്തില്‍ വരവിന്റെ പ്രമാണി. തിരുവമ്പാടിയില്‍ ഇത്തവണ മദ്ദളത്തിന് സീനിയര്‍ കോന്തലക്കാരന്‍ ചെമ്പല്ലശ്ശേരി ശിവനും പാറമേക്കാവില്‍ കൊമ്പിന് മച്ച്ാട് രാമകൃഷ്ണന് പകരം ഉമ്മത്ത്ടം രാമന്‍ നായര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മനോധര്‍മമനുസരിച്ച് കെങ്കേമമാക്കുകയാണ് മേളത്തില്‍ ചെയ്യാറുള്ളത്. കൂടെയുള്ളവരെല്ലാം പരിചയ സമ്പന്നതയുള്ളവരാണ്. ഇതുതന്നെയാണ് മഠത്തില്‍ വരവിലെന്ന വേദിയില്‍ നില്‍ക്കുമ്പോള്‍ തനിക്ക് ആത്മവിശ്വാസം പകരുന്നതെന്നും കോങ്ങാട് മധു പറഞ്ഞു.

താന്ത്രികമായ കലയാണ് പഞ്ചവാദ്യവും മേളങ്ങളും. പാണ്ടിമേളം ഇലഞ്ഞിത്തറയില്‍ കൊട്ടുന്നതുകൊണ്ടാണ് ഇലഞ്ഞിത്തറ മേളമായത്. എന്നാല്‍ ഇപ്പോള്‍ പാണ്ടിമേളത്തിന് ഇലഞ്ഞിത്തറ മേളം എന്നൊരു പേരുകൂടി മറ്റിടങ്ങളില്‍ പ്രചാരത്തില്‍ വന്നതായും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ മികവല്ല മേളത്തില്‍ സഹകരിക്കുന്നവരുടെ ആത്മാര്‍പ്പണമാണ് ഇലഞ്ഞിത്തറ മേളത്തിന്റെ മികവെന്ന് പാറമേക്കാവിന്റെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞു. ഇടക്കാലത്തുവച്ച് മങ്ങിപ്പോയ തിരുവമ്പാടിയുടെ മേളത്തിന്റെ പ്രശസ്തി വീണ്ടെടുക്കാന്‍ തനിക്ക് ഏറെക്കുറെ കഴിഞ്ഞുവെന്ന് കിഴക്കൂട്ട് അനിയന്‍മാരാര്‍ അഭിപ്രായപ്പെട്ടു. ഇലഞ്ഞിത്തറമേളത്തിന്റെ പ്രാധാന്യം മാത്രം പെരുപ്പിച്ച് കാട്ടാതെ പാറമേക്കാവിന്റെ രാത്രിയിലെ പഞ്ചവാദ്യത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കേണ്ടതുണ്ടെന്ന് പരയ്ക്കാട്ട് തങ്കപ്പന്‍മാരാര്‍ പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മേളകുലപതികളെ പൊന്നാടയണിയിച്ച് ആദരിച്ചു.

Thrissur

English summary
Peruvanam Kuttan Marar and others speaks about Ilanjithara melam held in Thrissurpooram. He is the head of the Ijanjitharamelam since 21 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more